കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി സര്‍ക്കാരിനെതിരായുള്ള മുന്നണിപോരാളി ബിജെപി, പ്രതികരണവുമായി എപി അബ്ദുള്ളക്കുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് വലിയ പുരോഗതിയാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നതെന്ന് എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തിരഞ്ഞെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, സമര പോരാട്ടത്തിലും ബിജെപി മുന്നിലാണെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

bjp

കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതിക്കും കളക്കടത്തിനും എതിരായുള്ള പോരാട്ടത്തിന്റെ മുന്നണിപ്പോരാളി ബിജെപിയാണ്. കേരളത്തിലെ മാധ്യമങ്ങളെ സാക്ഷി നിര്‍ത്തിയാണ് ഇക്കാര്യം പറയുന്നത്. ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല. നിയമസഭ തിരഞ്ഞെടുപ്പിലും വലിയ സാധ്യതകളുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

അതേസമയം, ബിജെപിയുടെ പുതിയ ഭാരവാഹി പട്ടികയില്‍ കേരളത്തില്‍ നിന്ന് എപി അബ്ദുള്ളക്കുട്ടിയും ടോം വടക്കന്റെ പേരും മാത്രമാണുള്ളത്. ടോം വടക്കനെ ദേശീയ വക്താവായാണ് തിരഞ്ഞെടുത്തത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് 23 പുതിയ പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 12 ഉപാധ്യക്ഷന്മാരും എട്ട് ജനറല്‍ സെക്രട്ടറിമാരും പട്ടികയിലുണ്ട്.അതേസമയം, മുതിര്‍ന്ന നേതാക്കളായ രാം മാധവ്, മുരളീധര്‍ റാവു, അനില്‍ ജയിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി.

യുവമോര്‍ച്ച അധ്യക്ഷനായി തേജസ്വീ സൂര്യയെ തിരഞ്ഞെടുത്തു. പൂനം മഹാജന് പകരമാണ് തേജസ്വി സൂര്യ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയാണ് ബിജെപി ദേശീയ നേതൃത്വത്തില്‍ അഴിച്ചു പണി നടത്തിയിരിക്കുന്നത്. അതേസമയം, കേരളത്തില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ആരും തന്നെ പുതിയ ഭാരവാഹി പട്ടികയില്‍ ഇടം ലഭിച്ചില്ല. സംസ്ഥാനത്ത് നിന്ന് ശോഭ സുരേന്ദ്രനെ ദേശീയ നേതൃത്വ പട്ടികയില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നേതൃത്വം തഴഞ്ഞു. കൃഷ്ണദാസ് പക്ഷത്തിനും പുനസംഘനയില്‍ ഇടം ലഭിച്ചില്ല.

English summary
AP Abdullakutty reacts after being elected BJP national vice president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X