കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധീരനെതിരെ അബ്ദുള്ളക്കുട്ടി; പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബല്‍റാം ഉള്‍പ്പടേയുള്ളവര്‍

Google Oneindia Malayalam News

കണ്ണൂര്‍: വയനാട് സീറ്റിന്‍റെ പേരില്‍‌ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തെ വിമര്‍ശിച്ചു കൊണ്ട് മുന്‍ കെപിസിസി പ്രസിഡന്‍റായ വിഎം സുധീരന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നിരവധി തവണ ചര്‍ച്ച ചെയ്തിട്ടും വയനാട് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സാധിക്കാതെ വന്നതോടെയായിരുന്നു ഗ്രൂപ്പിസത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് സുധീരന്‍ രംഗത്ത് എത്തിയത്.

<strong>മദ്യലഹരിയില്‍ നടുറോഡില്‍ തല്ലുണ്ടാക്കി; നടന്‍ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു- വീഡിയോ</strong>മദ്യലഹരിയില്‍ നടുറോഡില്‍ തല്ലുണ്ടാക്കി; നടന്‍ സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു- വീഡിയോ

ജനങ്ങളുടെ മനസു മടുപ്പിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് തരത്തിലാണ് ഗ്രൂപ്പ് അതിപ്രസരം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സുധീരനെ വിമര്‍ശിച്ചു കൊണ്ട് അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വരുന്നത്.

വിഎം സുധീരനെതിരെ

വിഎം സുധീരനെതിരെ

കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്ത നേതാവെന്ന് പൊതുവേ അറിയപ്പെടുന്ന വിഎം സുധീരനെതിരെ പരസ്യമായി ഗ്രൂപ്പ് പരാമര്‍ശവുമായിട്ടായിരുന്നു എപി അബ്ദള്ളക്കുള്ളി രംഗത്ത് എത്തിയിത്. ഇന്നലെ രാത്രിയോടെ പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റില്‍ വിടി ബല്‍റാം ഉള്‍പ്പടേയുള്ളവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍

അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍

ഒറ്റ രാത്രി കൊണ്ട് പാച്ചേനിയേ എ ഗ്രൂപ്പിൽ നിന്ന് സു: ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കണ്ട എന്നായിരുന്നു ഇന്നലെ രാത്രിയോടെ അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഹാക്ക് ചെയ്തോ

ഹാക്ക് ചെയ്തോ

പോസ്റ്റ് വന്നയുടന്‍ തന്നെ ഇത് അബ്ദുള്ള കുട്ടി അറിഞ്ഞുകൊണ്ട് ഇട്ടതാണോയെന്ന സംശയവുമായി പലരും രംഗത്ത് എത്തി. അബ്ദുള്ളകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഇട്ട പോസ്റ്റാണോ എന്നതടക്കമുള്ള സംശയമാണ് നിരവധിയാളുകള്‍ ഉന്നയിച്ചത്. ഹാക്കിങ് സംശയത്തിന് നിവാരണം വരുത്തിക്കൊണ്ട് അബ്ദുള്ളകുട്ടി തന്നെ പിന്നീട് രംഗത്ത് എത്തുകയും ചെയ്തു.

വലിയ വിമര്‍ശനം

വലിയ വിമര്‍ശനം

ഇത് തന്‍റെ പോസ്റ്റ് തന്നെയാണെന്നായിരുന്നു കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മറുപടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരമൊരു പോസ്റ്റുമായി വന്ന അബ്ദുള്ളക്കുട്ടിക്കെതിരെ വലിയ വിമര്‍ശനാണ് പോസ്റ്റിന്‍റെ അടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രേഖപ്പെടുത്തുന്നത്.

വിടി ബല്‍റാമും

വിടി ബല്‍റാമും

കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ഈ പോസ്റ്റ് അനവസരത്തിലാണെന്നും, പിന്‍വലിക്കുന്നതാണ് ഉചിതമെന്നും ബലറാം എംഎല്‍എ അബ്ദുള്ളകുട്ടിയെ ഉപദേശിച്ചു.

നേരത്തേയും വിഎം സുധീരനെതിരെ

നേരത്തേയും വിഎം സുധീരനെതിരെ

നേരത്തേയും വിഎം സുധീരനെതിരെ അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചുന്നു. അന്ന് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അത് പിന്‍വലിച്ച് അബ്ദുള്ളക്കുട്ടി മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലത്തെ പോസ്റ്റില്‍ ഇതുവരെ ഒരു മാറ്റവും വരുത്താന്‍ അബ്ദുള്ളക്കുട്ടി തയ്യാറായിട്ടില്ല.

പോസ്റ്റ് പിന്‍‌വലിക്കണം

പോസ്റ്റ് പിന്‍‌വലിക്കണം

പോസ്റ്റ് പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.

പ്രിയ സുഹൃത് അബ്ദുള്ളകുട്ടിയിൽ നിന്ന് ഇത്തരം ഒരു പോസ്റ്റ് പ്രതീക്ഷിച്ചില്ല. അഭിപ്രായവ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകാമെങ്കിലും അധികാരത്തിന്റെ പിന്നാലെ പോകാത്ത ഒരുറച്ച കോൺഗ്രസ് നേതാവാണ് സുധീരൻ.
സ്നേഹത്തോടെ ഈ പോസ്റ്റിനോട് വിയോജിക്കുന്നു. എന്നാണ് ഒരു പ്രവര്‍ത്തകന്‍ കമന്‍റ് ചെയ്യുന്നത്.

വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം

വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം

അതേസമയം തന്നെ വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം എന്ന വിമര്‍ശനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇന്നലെ പാര്‍ട്ടിയിലേക്ക് കയറി വന്നയാള്‍ സുധീരനെ പോലെയുള്ള തലമുതിര്‍ന്ന നേതാവിനെ വിമര്‍ശിക്കാന്‍ നില്‍ക്കേണ്ടെന്നാണ് മുഹമ്മദ് മുസ്തഫ എന്നയാള്‍ കമന്‍റ് ചെയ്യുന്നത്.

എടോ കോൺഗ്രെസ്സുകാരെ

എടോ കോൺഗ്രെസ്സുകാരെ

എല്ലാവര്ക്കും വേണ്ടത് കസേര അല്ലാതെ ഫാസിസത്തെ തോൽപിക്കലല്ല. എടോ കോൺഗ്രെസ്സുകാരെ ഈ ഗ്രൂപ്പും ഒരു മണ്ണാകട്ടയും ഉണ്ടാവില്ല അടുത്തതും ബിജെപിയാണ് വരുന്നതെങ്കിൽ എന്നാണ് ഒരാള്‍ ഓര്‍മ്മപ്പെടുത്തുന്നത്

ഫേസ്ബുക്ക് പോസ്റ്റ്

അബ്ദുള്ളക്കുട്ടി

English summary
ap abdullakutty's facebook post controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X