കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിക്കെതിരായ ആക്രമണം: കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: ബി.ജെ.പി.ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് പിറകില്‍ ഇടിക്കുകയുമായിരുന്നെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

k surendran

അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്അബ്ദുള്ളക്കുട്ടിയുടെ വാഹനം ആക്രമിച്ചെന്ന് പരാതി;കാറിന്റെ പിറകിൽ ലോറികൊണ്ട് ഇടിച്ചു,സംഭവം മലപ്പുറത്ത്

സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അസഹിഷ്ണുതയുടെ വക്താക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഇന്ന് രാത്രി പത്ത് മണിയോടെയാണ് തന്റെ വാഹനത്തിന് നേരെ ആക്രമണം നടന്നതെന്ന് എ.പി.അബ്ദുള്ളക്കുട്ടി പറയുന്നു. മലപ്പുറം രണ്ടത്താണിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. തന്റെ കാറിന്റെ പിറകുവശത്ത് ലോറി കൊണ്ട് ഇടിച്ചെന്നാണ് ആരോപണം. വലിയ ടോറസ് ലോറിയാണ് വാഹനത്തില്‍ ഇടിച്ചതെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് സംഭവം.

സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്സ്റ്റുഡിയോയിലെ പൊട്ടിത്തെറിയില്ല, പുഞ്ചിരിയും വിജയമുദ്രയും; ഇന്ത്യ ടുഡേയോട് പ്രതികരിച്ച് അർണബ്

സംഭവത്തില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങെനെ, നല്ല ഇരുട്ടുള്ള റോഡിലൂടെയായിരുന്നു യാത്ര. നമ്മുടെ റോഡുകളില്‍ ഒന്നും നല്ല വെളിച്ചമില്ലല്ലോ. ഒരു പത്ത് നാല്‍പ്പത് കിലോ മീറ്റര്‍ യാത്ര ചെയ്ത് എത്തിയപ്പോള്‍ ഞങ്ങള്‍ രണ്ടത്താണി എന്ന സ്ഥലത്തെത്തി. ഇവിടെ നിന്ന് കയറ്റത്തിലേക്ക് കാര്‍ പോകുന്നതിനിടെ ഒരു ലോറി പിറകില്‍ വന്ന് ഇടിക്കുകയായിരുന്നെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയുംരാജ്യത്തിന് ഒരിക്കലും നികത്താനാകാത്ത ശൂന്യത, പാസ്വാനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഞങ്ങളുടെ വാഹനം കയറ്റം കയറുകയായതുകൊണ്ട് തന്നെ വലിയ സ്പീഡിലൊന്നുമായിരുന്നില്ല. ഈ സമയത്ത് പിറകില്‍ ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. ഒരു വലിയ ടോറസ് ലോറിയായിരുന്നു ഇടിച്ചതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ഇതിന് പിന്നാലെ ഞങ്ങളുടെ മുന്നിലുള്ള ഒരു ഡിസയര്‍ കാറുമായി ഞങ്ങളുടെ കാര്‍ കൂട്ടിയിടിച്ചെന്നും അബ്ദുള്ളക്കുട്ടി പറയുന്നു.

നബന്ന ചലോ മാർച്ച് സംഘർഷഭരിതം: ദൃശ്യങ്ങൾ പരിശോധിച്ച് മമത, നൂറോളം ബിജെപി പ്രവർത്തകർക്ക് പരിക്ക്!!നബന്ന ചലോ മാർച്ച് സംഘർഷഭരിതം: ദൃശ്യങ്ങൾ പരിശോധിച്ച് മമത, നൂറോളം ബിജെപി പ്രവർത്തകർക്ക് പരിക്ക്!!

Recommended Video

cmsvideo
Actor Krishna Kumar congratulates BJP new National Vice President AP Abdullakutty

English summary
AP Abdullakutty's vehicle attack: K Surendran wants government to take action against culprits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X