കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം നോട്ടമിട്ട് ബിജെപി കേന്ദ്ര നേതൃത്വം; ദില്ലിയില്‍ മുഖ്യ ചര്‍ച്ച, 42 സീറ്റില്‍ സാധ്യതയെന്ന് വിലയിരുത്തല്‍

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ നാലിടത്തും ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരണം നടത്തുന്നത്. അസമില്‍ മാത്രമാണ് ബിജെപി ഭരണം. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും വിശകലനം ചെയ്യാനും ദില്ലിയില്‍ ബിജെപിയുടെ പ്രത്യേക യോഗം ചേര്‍ന്നു. പശ്ചിമ ബംഗാളും കേരളവുമായിരുന്നു യോഗത്തിലെ മുഖ്യ ചര്‍ച്ച.

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

കേരളത്തില്‍ ശുഭ പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുള്ളത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും പങ്കെടുത്തിരുന്നു. 40 ലധികം സീറ്റുകളില്‍ കേരളത്തില്‍ ബിജെപിക്ക് സാധ്യതയുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ബിജെപി വളരുന്നു

ബിജെപി വളരുന്നു

കേരളത്തില്‍ ബിജെപി വളരുന്നു എന്നാണ് ദേശീയ തലത്തിലെ ഭാരവാഹികളുടെ യോഗത്തിന്റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഭാഗമായ യോഗം ബിജെപിക്ക് കേരളത്തില്‍ സാധ്യതകള്‍ വര്‍ധിച്ചു എന്ന വിലയിരുത്തലാണ് നടത്തിയത്. കേരളത്തിലെ പ്രബല മുന്നണികളായ എല്‍ഡിഎഫ്, യുഡിഎഫ് എന്നിവയ്ക്ക് ബദലായി ബിജെപിയെ ജനം കാണുന്നു എന്നും യോഗം വിലയിരുത്തി.

രണ്ടു പേര്‍ പങ്കെടുത്തു

രണ്ടു പേര്‍ പങ്കെടുത്തു

കേരളത്തെ പ്രതിനിധീകരിച്ച് രണ്ടു പേരാണ് യോഗത്തിനെത്തിയത്. ഒന്ന് ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയും കേരള പ്രഭാരി സിപി രാധാകൃഷ്ണനുമാണ് പങ്കെടുത്തത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഓരോ പ്രഭാരിമാരും അവരുടെ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും സാധ്യതകളും വിശദീകരിച്ചു.

കൂടുതല്‍ നേതാക്കള്‍ വന്നില്ല

കൂടുതല്‍ നേതാക്കള്‍ വന്നില്ല

കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ബിജെപി നേതാക്കള്‍ ദില്ലിയിലെ യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന യാത്ര കേരളത്തില്‍ നടക്കുന്നതിനാലാണ് രണ്ടു പേര്‍ മാത്രം ദില്ലി യോഗത്തില്‍ പങ്കെടുത്തത്. ജെപി നദ്ദ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യോഗം ദില്ലിയില്‍ നടക്കുന്നത്.

മോദി പറഞ്ഞത് ഇങ്ങനെ

മോദി പറഞ്ഞത് ഇങ്ങനെ

യോഗം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ നിയമങ്ങളും രാജ്യത്തിന്റെ നന്മയ്ക്കാണ് എന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക പരിഷ്‌കരണ നിയമത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കാര്‍ഷിക നിയമം കൊണ്ടുവന്നതിന് ബിജെപി ഭാരവാഹി യോഗം മോദിയെ പ്രശംസിച്ചു.

40 ലധികം സീറ്റുകള്‍

40 ലധികം സീറ്റുകള്‍

കേരളത്തില്‍ ഇത്തവണ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. 40 ലധികം സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ട് എന്ന് യോഗ ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ചാനല്‍ സര്‍വ്വെകളില്‍ ബിജെപിക്ക് നേരിയ മുന്നേറ്റം മത്രമാണ് പ്രവചിക്കുന്നത്.

കെ സുരേന്ദ്രന്‍ പറയുന്നത്

കെ സുരേന്ദ്രന്‍ പറയുന്നത്

ഏഷ്യാനെറ്റ് സര്‍വ്വെയില്‍ പ്രതീക്ഷയോടെയാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ലെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം പ്രതീക്ഷിക്കുന്നില്ല. തെക്കന്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കാനാകില്ല. ഒട്ടേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരം നടക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസമലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

English summary
AP Abdullakutty says BJP expected 40 more seats in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X