കള്ളപ്പണക്കാരെ വിറപ്പിച്ച മോദിയുടെ പ്രസ്ഥാനം... ഒറ്റപ്പെടുത്താനാകില്ലെന്ന് എപി അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി കൂടുതല്‍ പ്രതിസന്ധിയാകുന്നതാണ് കണ്ടത്. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, ഒരു സീറ്റിലും ജയിക്കാനുമായില്ല. ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നത പല നേതാക്കളും പ്രകടിപ്പിച്ചിരിക്കെയാണ് ബിജെപിക്കെതിരെ കള്ളപ്പണ കേസ് ഉയരുന്നത്. തൃശൂരിലെ കൊടകരയില്‍ വച്ച് കള്ളപ്പണം കവര്‍ന്ന കേസില്‍ ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെയാണ് സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്ന വിവാദം. മഞ്ചേശ്വരത്ത് സുരേന്ദ്രനെതിരെ പത്രിക നല്‍കിയ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയെ പണം നല്‍കി പിന്‍വലിപ്പിച്ചു എന്ന കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം
ബിജെപിയെ സിപിഎം വേട്ടയാടുന്നു എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ഇന്ന് സംസ്ഥാനതലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു ബിജെപി. ഇതില്‍ പങ്കെടുത്ത ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി വളരെ ശക്തമായ ഭാഷയിലാണ് സിപിഎമ്മിനെതിരെ രംഗത്തുവന്നത്. കള്ളപ്പണക്കാരെ വിറപ്പിച്ച നരേന്ദ്ര മോദിയുടെ പ്രസ്ഥാനത്തെ കൊടകര നുണ കൊണ്ട് തളര്‍ത്താമെന്ന് കരുതേണ്ട എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കള്ളപ്പണം ഒഴുക്കിയത് ഇടതുപക്ഷമാണ് എന്നും അദ്ദേഹം ആരോപിക്കുന്നു. എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം....
അപമാനിക്കാം പക്ഷെ ഒറ്റപ്പെടുത്താം
എന്ന് കരുതേണ്ട
പിണറായിയുടെ കഠാര രാഷ്ട്രീയത്തിനെതിരെ പൊരുതി പിടിച്ച് നിന്ന ഒരു പ്രസ്ഥാനമാണ് K. സുരേന്ദ്രന്റത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിക്ക് തുടർഭരണം കാട്ടിയത് കിറ്റ് കൊടുത്തിട്ട് മാത്രമല്ല.
കാശ് വാരിയെറിഞ്ഞിട്ടാണ്.
140 മണ്ഡലത്തിൽ ഏറ്റവും
കൂടുതൽ കള്ളപ്പണം ഒഴുക്കിയത്
LDF ആണ്
ഡീമോണിറ്റയ്സേഷൻ, ഡിജിറ്റലൈസേഷനിലൂടെ
കള്ളപണക്കാരെ വിറപ്പിച്ച
മോദിജിയുടെ പ്രസ്ഥാനത്തെ
കൊടകര നുണ കൊണ്ട്
തളർത്താം എന്ന് കരുതരുത്
കള്ളകേസ് കൊണ്ട് ഒരു കടു മണിതൂക്കം ഈ ദേശീയ പ്രസ്ഥാനത്തെ പിറകോട്ടടിപ്പിക്കാനാവില്ല
കേരളത്തിലെ ആദിവാസി നേതാവിനെ
സി കെ ജാനുവിനെ നിങ്ങൾ വേട്ടയാടുന്നത് അതസ്ഥിത ജനത പൊറുക്കില്ല.
BJP കേരള ഘടകം സംഘടിപ്പിച്ച
പ്രതിഷേധ ജ്വാലയിൽ
പിണറായിയുടെ ധാർഷ്ട്യത്തിന്റെ രാഷ്ട്രീയം കത്തി തീരുന്ന കാലം വരും
യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications