കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിനെതിരെ ആഞ്ഞടിച്ച് കാന്തപുരം; മുസ്ലിംകള്‍ക്ക് ചീത്തപ്പേരുണ്ടാക്കി, കത്വ കുടുംബത്തിന് സഹായം

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: സോഷ്യല്‍ മീഡിയവഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംഘര്‍ഷത്തിലും അക്രമത്തിലും കലാശച്ചതോടെ നിശിതമായി വിമര്‍ശിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തുന്നു. ഏറ്റവും ഒടുവില്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത് സമസ്ത എപി വിഭാഗം ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരാണ്. ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഒരിക്കലും ഇത്തരം ഹര്‍ത്താലുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. അക്രമം നടത്തുന്ന ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നെും അടിച്ചമര്‍ത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കശ്മീരിലെ കത്വയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി നിയമസഹായം നല്‍കുമെന്നും കാന്തപുരം അറിയിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ പ്രതികരണം ഇങ്ങനെ...

വാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറുംവാട്‌സ് ആപ്പ് ഹര്‍ത്താല്‍; അറസ്റ്റിലായവരുടെ ഭാവി ഇരുട്ടില്‍!! നിര്‍ദേശം നല്‍കി, പട്ടിക കൈമാറും

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കി

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കി

സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ വഴി ആഹ്വാനമുണ്ടായ ഹര്‍ത്താലിനെ കാന്തപുരം വിമര്‍ശിച്ചു. മുസ്ലിം സമുദായത്തിന് ചീത്തപ്പേരുണ്ടാക്കാനാണ് ഇത്തരം ഹര്‍ത്താല്‍ കൊണ്ട് സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. അക്രമം നടത്തുന്ന ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു.

നാശം വരുത്താനല്ല ഹര്‍ത്താല്‍

നാശം വരുത്താനല്ല ഹര്‍ത്താല്‍

മനുഷ്യന്‍ ജീവനും സ്വത്തിനും നാശം വരുത്താനല്ല ഹര്‍ത്താല്‍ നടത്തേണ്ടത്. ഈ പ്രവണത അനുവദിക്കാന്‍ പാടില്ല. അക്രമം നടത്തുന്ന ഹര്‍ത്താലുകള്‍ നിരോധിക്കണം. ആരെയും പേരെടുത്ത് വിമര്‍ശിക്കുന്നില്ലെന്നും കാന്തപുരം വ്യക്തമാക്കി.

അടിച്ചമര്‍ത്തണം

അടിച്ചമര്‍ത്തണം

വലിയ അക്രമങ്ങളുണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അക്രമങ്ങള്‍ ഒരുതരത്തിലും പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ല. അക്രമം നടത്തുന്ന ഹര്‍ത്താലുകളെ അടിച്ചമര്‍ത്തണം. മുസ്ലിം സമുദായത്തിന് സമുദായത്തിന് ചീത്തപ്പേരുണ്ടാക്കാനല്ലാതെ ഇത് ഉപകരിക്കില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം

കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് സഹായം

കശ്മീരില്‍ നടന്ന സംഭവം ഒരിക്കലും അംഗീകരിക്കാനാകില്ല. നിമയ സഹായവുമായെത്തിയവരെയും ഭീഷണിപ്പെടുത്തന്നതാണ് അവിടെയുള്ള സാഹചര്യം. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്നും കാന്തപുരം അറിയിച്ചു.

മര്‍ക്കസ് ലോ കോളജ്

മര്‍ക്കസ് ലോ കോളജ്

ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമസഹായം മര്‍ക്കസ് ലോ കോളജിന്റെ നേതൃത്വത്തില്‍ നല്‍കും. മര്‍ക്കസ് ലോ കോളജ് ഡയറക്ട്രേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്.

തീരുമാനം ഇങ്ങനെ

തീരുമാനം ഇങ്ങനെ

വിഷയം ജനശ്രദ്ധയില്‍ കൊണ്ടുവന്ന അഡ്വ. ദീപിക റജാവത്തുമായി സഹകരിച്ചാകും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക. മര്‍ക്കസിന് കീഴില്‍ കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ മേധാവിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും മര്‍ക്കസ് ലോ കോളജ് ഡയറക്ട്രേറ്റ് തീരുമാനിച്ചിട്ടുണ്ട്.

നിയമ പോരാട്ടത്തിന് മുസ്ലിം ലീഗും

നിയമ പോരാട്ടത്തിന് മുസ്ലിം ലീഗും

അതേസമയം, കശ്മീരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമ പോരാട്ടം നടത്തുമെന്ന് മുസ്ലിം ലീഗും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.

കുഞ്ഞാലിക്കുട്ടി പറയുന്നു

കുഞ്ഞാലിക്കുട്ടി പറയുന്നു

ഹര്‍ത്താലിനെതിരെ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപിയും രംഗത്തുവന്നിരുന്നു. ഹര്‍ത്താല്‍ നടത്തിയത് ചില ദുശ്ശക്തികളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ് ഹര്‍ത്താല്‍ നടത്തിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്രമസംഭവങ്ങളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദികള്‍

ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദികള്‍

ഹര്‍ത്താലിന് പിന്നില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ തീവ്രവാദികളാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്ന് ഹസന്‍ കുറ്റപ്പെടുത്തി. ഹര്‍ത്താലിന്റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാപക അറസ്റ്റ്

വ്യാപക അറസ്റ്റ്

ഹര്‍ത്താലിനെ എല്ലാ നേതാക്കളും തള്ളി പറയുന്നുണ്ടെങ്കിലും ഈ പാര്‍ട്ടികളുമായി ബന്ധമുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലബാറിലെ മിക്ക ജില്ലകളിലും ഹര്‍ത്താല്‍ ശക്തമായിരുന്നു. നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാപകമായ അറസ്റ്റ് തുടരുകയാണ്.

എസ്ഡിപിഐ നിലപാട്

എസ്ഡിപിഐ നിലപാട്

ഈ വേളയില്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്നാണ് പരക്കെയുള്ള വിമര്‍ശനം. പോലീസ് ഇക്കാര്യത്തില്‍ ചില സൂചനകള്‍ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചു. സംഘപരിവാര്‍ ആക്രമണത്തിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ എസ്ഡിപിഐ പിന്തുണച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും നേതാക്കള്‍ പറയുന്നു.

 മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍ കുരുക്കില്‍, മറുപടിയുമായി ലക്ഷ്മി സുബ്രഹ്മണ്യന്‍ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍ കുരുക്കില്‍, മറുപടിയുമായി ലക്ഷ്മി സുബ്രഹ്മണ്യന്‍

English summary
Harthal Clash in Malaber: AP Aboobackar Musliyar Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X