കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍കാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം; ആഘോഷങ്ങള്‍ വീടുകളിലൊതുക്കണം- എപി അബൂബക്കര്‍ മുസ്ല്യാര്‍

Google Oneindia Malayalam News

കോഴിക്കോട്: റമദാന്‍ വ്രതം കഴിയുന്ന സാഹചര്യത്തില്‍ വിശ്വാസി സമൂഹത്തിന് ചെറിയ പെരുന്നാള്‍ ആശംസകളുമായി എപി അബൂബക്കര്‍ മുസ്ല്യാര്‍. വിഷമിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇസ്രായേല്‍ ആക്രമണത്തിന് ഇരകളാകുന്ന പലസ്തീന്‍കാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. കൊറോണ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യണം. പെരുന്നാള്‍ ആഘോഷം വീടുകളില്‍ ഒതുക്കണം. സഹായം നല്‍കുന്നതിനും സൗഹൃദങ്ങള്‍ പുതുക്കാനും ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അബൂബക്കര്‍ മുസ്ല്യാര്‍ അഭ്യര്‍ഥിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

29

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

ഒരു മാസത്തെ വ്രതനാളുകള്‍ പൂര്‍ത്തീകരിച്ചു പെരുന്നാളിനെ സ്വീകരിക്കുന്ന വിശ്വാസികള്‍ കരുണാദ്രമായ മനസ്സോടെ, വിഷമിക്കുന്നുവരുടെ പ്രയാസങ്ങള്‍ അകറ്റാനും സ്‌നേഹ സാന്ത്വന സന്ദേശങ്ങള്‍ പരസ്പരം കൈമാറാനും ശ്രദ്ധിക്കണം.
കോവിഡ് മൂര്‍ച്ഛിച്ചു നില്‍ക്കുന്ന ഈ സമയത്ത് ആഘോഷങ്ങള്‍ വീടുകളില്‍ പരിമിതപ്പെടുത്തണം. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കാനും, സൗഹൃദ ബന്ധങ്ങള്‍ പുതുക്കാനും വിശ്വാസികള്‍ക്ക് സാധിക്കണം. ആരോഗ്യ പരിപാലനത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നിയമപാലര്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹകരണവും വിശ്വാസികള്‍ ചെയ്യണം.
ഫലസ്തീനിലെ ജനതക്ക് നേരെ നേരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണം ലോകത്തെ മുസ്ലിംകളെ ഏറെ വിഷമിപ്പിക്കുന്നതാണ്. ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന എല്ലാവരും നടത്തണം.
ഏവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
1500 missiles fired to Israel from Gaza

English summary
AP Aboobacker Musliyar Eid Mubarak; He request Pry for Palestine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X