കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം താനൂരിൽ നബിദിന റാലിക്കിടെ സംഘർഷം, ആറു പേർക്ക് വെട്ടേറ്റു

പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Google Oneindia Malayalam News

മലപ്പുറം: താനൂർ ഉണ്ണ്യാലിൽ നബിദിന റാലിക്കിടെ ഇരുവിഭാഗം സുന്നി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ ആറു പേർക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉണ്ണ്യാലിൽ രാവിലെ 11 മണിയോടെയാണ് എപി,ഇകെ വിഭാഗം സുന്നി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. വാക്കു തർക്കത്തിനൊടുവിലാണ് ഇരുവിഭാഗം പ്രവർത്തകരും മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പോലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ ചുഴലിക്കാറ്റ്, ഇറാനിൽ ഭൂകമ്പം, സംഭവിക്കുന്നതെന്ത്? ഇറാനിൽ 30ലേറെ തുടർചലനങ്ങൾ...ഇന്ത്യയിൽ ചുഴലിക്കാറ്റ്, ഇറാനിൽ ഭൂകമ്പം, സംഭവിക്കുന്നതെന്ത്? ഇറാനിൽ 30ലേറെ തുടർചലനങ്ങൾ...

ഉണ്ണ്യാൽ...

ഉണ്ണ്യാൽ...

വർഷങ്ങളായി സിപിഐഎം-ലീഗ് സംഘർഷം നിലനിൽക്കുന്ന മേഖലയാണ് ഉണ്ണ്യാൽ. എപി വിഭാഗം സുന്നികളായ സിപിഎം പ്രവർത്തകരും, ഇകെ വിഭാഗം സുന്നികളായ ലീഗ് പ്രവർത്തകരും തമ്മിലാണ് ഇവിടെ മിക്കപ്പോഴും ഏറ്റുമുട്ടാറുള്ളത്. എപി-ഇകെ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് ശനിയാഴ്ച നബിദിന റാലിക്കിടയിലെ സംഘർഷത്തിൽ കലാശിച്ചത്.

സംഘർഷം...

സംഘർഷം...

നബിദിനം പ്രമാണിച്ച് ശനിയാഴ്ച വിവിധ മദ്രസകളുടെയും സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് തേവർക്കടപ്പുറത്ത് വച്ച് ഇരുവിഭാഗം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് മാരകായുധങ്ങളുമായി കൂടുതൽപേർ എത്തുകയും ചെയ്തു.

ആറു പേർക്ക്...

ആറു പേർക്ക്...

ഉണ്ണ്യാലിലെ സംഘർഷത്തിൽ ആറു പേർക്കാണ് മാരകമായി വെട്ടേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാവൽ...

കാവൽ...

ശനിയാഴ്ച ഉണ്ണ്യാലിലുണ്ടായ സംഘർഷം തീരപ്രദേശത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമോ എന്നും ആശങ്കയുണ്ട്. സുന്നി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം സിപിഎം-ലീഗ് സംഘർഷമായി മാറാൻ സാധ്യതയുള്ളതിനാൽ വൻ പോലീസ് സംഘമാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ലവ് ജിഹാദിന് ഹിന്ദു സംഘടനകളുടെ മറുപടി! ലക്ഷ്യം 2100 മുസ്ലീം പെൺകുട്ടികൾ, 150ഓളം നേതാക്കൾ പ്രണയത്തിൽലവ് ജിഹാദിന് ഹിന്ദു സംഘടനകളുടെ മറുപടി! ലക്ഷ്യം 2100 മുസ്ലീം പെൺകുട്ടികൾ, 150ഓളം നേതാക്കൾ പ്രണയത്തിൽ

English summary
ap ek sunni clash in unniyal, tanur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X