എപി വിഭാഗം സുന്നികള്‍ ഉടക്കില്‍; വെട്ടിലായി മുസ്ലിം ലീഗ്, പരിഹാരത്തിന് പുതിയ വഴി കണ്ടെത്തും

വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാത്തതില്‍ സമസ്ത എപി വിഭാഗത്തിന് അമര്‍ഷം. മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എപി വിഭാഗം പങ്കെടുത്തില്ല. നിരവധി വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യുന്ന സുന്നികളെ വഖഫ് ബോര്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് വഞ്ചനാപരമാണ് എന്ന് നേതാക്കള്‍ പ്രതികരിച്ചു.

എപി വിഭാഗവുമായി പഴയ ശത്രുതാ നിലപാട് മാറ്റി ഐക്യത്തിന്റെ പാതയില്‍ പോകവെയാണ് മുസ്ലിം ലീഗിന് മുന്നില്‍ പുതിയ വെല്ലുവിളി. എംസി മായിന്‍ ഹാജി ചെയര്‍മാനായിട്ടാണ് വഖഫ് ബോര്‍ഡ് യുഡിഎഫ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചിട്ടുള്ളത്. മുനമ്പം വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന മായിന്‍ ഹാജിയെ ചെയര്‍മാനാക്കിയത് തിരിച്ചടിയാകുമെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടു.

ap sunni boycott muslim league meeting

അതേസമയം, എപി വിഭാഗത്തെ എങ്ങനെ അനുനയിപ്പിക്കുമെന്നതാണ് മുസ്ലിം ലീഗിന് മുന്നിലുള്ള വെല്ലുവിളി. ഹജ്ജ് കമ്മിറ്റി, മദ്രസാ ക്ഷേമ നിധി ബോര്‍ഡ് എന്നിവയില്‍ പ്രാതിനിധ്യം തുടരാന്‍ അനുവദിച്ച് പരിഹാരം കാണാമെന്നായിരുന്നു ആദ്യം മുസ്ലിം ലീഗ് കരുതിയത്. എന്നാല്‍ വഖഫിലെ അസാന്നിധ്യം മറ്റൊന്നും കൊണ്ട് പരിഹരിക്കാന്‍ സധിക്കില്ല എന്നാണ് എപി വിഭാഗത്തിന്റെ വികാരം.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ എങ്ങനെ നീങ്ങണം എന്ന വിഷയം ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം ലീഗ് വിളിച്ചത്. എസ്‌ഐആര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്, വോട്ടര്‍മാരെ വെട്ടിമാറ്റിയത്, വിദേശ പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്കെതിരായ നീക്കം എന്നിവയെല്ലാം യോഗം ചര്‍ച്ച ചെയ്തു.

ജനാധിപത്യം അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്ന സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നു മുസ്ലിം കോഡിനേഷന്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. 13 കോടി വോട്ടര്‍മാരെയാണ് വെട്ടിമാറ്റിയത്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ അട്ടിമറി നടത്തിയ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഇപ്പോഴും തല്‍സ്ഥാനത്ത് തുടരുന്നത് രാജ്യത്തിന് നാണക്കേടാണെന്നും യോഗം വ്യക്തമാക്കി.

എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തി വെക്കണമെന്നും ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറിലും രാജ്യമാകെയും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരേ ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരം തുടരണമെന്നും യോഗം അഭ്യര്‍ഥിച്ചു. സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന എഫ്‌സിആര്‍എ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma