വിമര്‍ശനമെന്ന പേരില്‍ ഓണ്‍ലൈനില്‍ നടക്കുന്നത് അസഭ്യവര്‍ഷം: നടി അപര്‍ണ ബാലമുരളി
കോഴിക്കോട്: വിമര്‍ശനമെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് അസഭ്യവര്‍ഷവും വ്യക്തിഹത്യയുമാണെന്ന് നടി അപര്‍ണ ബാലമുരളി. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, വിമര്‍ശമെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് അസഭ്യവര്‍ഷം നടത്തിക്കൊണ്ടുള്ള വ്യക്തിഹത്വയാണ്. ഇത് നിയന്ത്രിക്കപ്പെടേണ്ടതാണെന്നും നടി അപര്‍ണ ബാലമുരളി പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ കാമുകി സിനിമയുമായി ബന്ധപ്പെട്ട മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

ഓണ്‍ലൈനില്‍ സിനിമയെ റിവ്യൂ ചെയ്യുന്നത് മോശമാണെന്ന് ഒരിക്കലും താന്‍ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കിലൂടെ മാതാപിതാക്കളെ വരെ അസഭ്യം പറഞ്ഞു കൊണ്ട് വരുന്ന മോശം കമെന്റുകളോടുള്ള എതിര്‍പ്പാണ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചതെന്നും അപര്‍ണ പറഞ്ഞു. നടന്‍ അസ്‌കര്‍ അലി, നിര്‍മാതാവ് ഉന്‍മേഷ്, നടി കാവ്യസുരേഷ്, അനീഷ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് കെ കെ ഷിദ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപുല്‍നാഥ് സ്വാഗതവും ജോ.സെക്രട്ടറി സി പി എം സഈദ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications