Get Updates
Get notified of breaking news, exclusive insights, and must-see stories!

'അപര്‍ണയുടെ ശരീരത്തെ ആക്രമിക്കുമ്പോള്‍ വിനീത് ശ്രീനിവാസന്റെ ഭാവം കണ്ടില്ലേ? എവിടെ ഡബ്ല്യുസിസി'

കൊച്ചി: നടി അപര്‍ണ ബാലമുരളിയെ ലോ കോളജിലെ വേദിയില്‍ വച്ച് വിദ്യാര്‍ഥി അപമാനിച്ച സംഭവത്തില്‍ കടുത്ത പ്രതികരണവുമായി അഭിഭാഷക സംഗീത ലക്ഷ്മണ. വേദിയില്‍ ഒപ്പമുണ്ടായിരുന്നവരുടെ പ്രതികരണമാണ് അവര്‍ എടുത്തു പറഞ്ഞത്. സഹപ്രവര്‍ത്തകയെ ഒരാള്‍ അനിഷ്ടകരമായ രീതിയില്‍ സ്പര്‍ശിക്കുമ്പോള്‍ മൗനം പാലിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന സുപ്രധാന ചോദ്യമാണ് അഭിഭാഷക ഉന്നയിക്കുന്നത്.

നടന്‍ വിനീത് ശ്രീനിവാസനും ബിജിബാലും കോളജിലെ പ്രമുഖരുമെല്ലാം വേദിയില്‍ അപര്‍ണയ്‌ക്കൊപ്പമുണ്ടായിരുന്നു. പലരും ചിരിച്ചുകൊണ്ടാണ് വിദ്യാര്‍ഥിയുടെ ചെയ്തികള്‍ കണ്ടത്. എങ്ങനെ ഇതിന് സാധിച്ചുവെന്ന സംഗീത ലക്ഷ്മണയുടെ ചോദ്യം വളരെ പ്രസക്തമാകുന്നതും അതുകൊണ്ടാണ്. സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി എവിടെ എന്നും സംഗീത ചോദിക്കുന്നു. അവരുടെ പ്രതികരണം ഇങ്ങനെ...

അങ്ങനെ കരുതുന്നത് ആഭാസത്തരമാണ്

അങ്ങനെ കരുതുന്നത് ആഭാസത്തരമാണ്

സ്വന്തം ഇഷ്ടത്താൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തു എന്നത് കൊണ്ട് അനുവാദമില്ലാതെ നിങ്ങൾക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ തൊടാമെന്നും തോളിൽ കൈയിടാമെന്നും അവളെ കയറിപ്പിടിക്കാമെന്നും പിടിച്ചുവലിക്കാമെന്നും അവളോടൊപ്പം ഫോട്ടോ എടുപ്പിക്കാമെന്നും കരുതുന്നത് ആഭാസത്തരമാണ്, ശിക്ഷാർഹമാണ്. അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാർത്ഥിയെ ഒരാഴ്ച്ചകാലം മാത്രമാണെങ്കിലും കോളേജിൽ നിന്ന് സസ്പെന്റ് ചെയ്ത നടപടി മാതൃകാപരം, സ്വാഗതാർഹം.

വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയത്

വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയത്

എന്നാൽ, സംഭവത്തിന്റെ വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയതും അതിലേറെ വേദനപ്പിച്ചതും വേദിയിൽ അപർണയുടെ ഇരുവശത്തുമായി ഇരുന്ന വിനീത് ശ്രീനിവാസന്റെയും ബിജിബാലിന്റെയും പ്രതീകരണമാണ്. എന്തിന്റെ പേരിലായാലും ഒരുത്തൻ വേദിയിലേക്ക് കയറി വന്ന് സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ പുരുഷന്മാരായ അവന്മാരുടെ ഭാവം കണ്ടില്ലേ? "ഞങ്ങളീ സദ്യക്ക് വന്നതല്ല, ഞങ്ങൾക്ക് ഈ പന്തീല് ഊണും വേണ്ട" എന്ന മട്ടിലാണ് വിനീത് ശ്രീനിവാസന്റെ ഭാവം. കാഴ്ച ആസ്വദിക്കുന്ന ബിജി ബാൽ നമ്മെ സിനിമയിലൊക്കെ ബാറിൽ കാബറെ കാണാനിരിക്കുന്നവനെ ഓർമ്മിപ്പിക്കും.

അക്രമി രണ്ടാം വട്ടം കയറി

അക്രമി രണ്ടാം വട്ടം കയറി

അക്രമി രണ്ടാം വട്ടം കയറി ചെന്ന് സ്വന്തം കൈയ്യിൽ പിടിക്കാനൊരുങ്ങിയപ്പോൾ മാത്രമാണ് വിനീത് ശ്രീനിവാസൻ എന്ന ബഹുമുഖ സിനിമാപ്രതിഭ ഒന്നനങ്ങിയത്. ശരിയല്ലേ? Beatles പാടിയത് പോലെ :I don't want to spoil the party so I will go, I would hate my disappointment to show, There is nothing for me here so I will disappear' എന്ന മട്ടിലുള്ള രണ്ടിന്റെയും ഇരിപ്പാണ് എന്നെ ഇപ്പോഴും haunt ചെയ്യുന്നത്. സഹപ്രവർത്തക അവൾക്ക് നേരെ വന്ന കടന്നാക്രമണത്തെ ചെറുക്കാൻ പെടാപാട് പെടുന്ന കാഴ്ച കൺമുന്നിൽ അരങ്ങേറുമ്പോഴും സിനിമയുടെ പ്രമോഷൻ എന്നതിനാണ് പ്രാധാന്യം. കെട്ടിയൊരുങ്ങി വന്ന് ബാഡ്ജ് കുത്തി വേദിയിൽ തന്നെയുണ്ടായിരുന്ന കോളേജിലെ റ്റീച്ചിംഗ് ഫാക്കൽറ്റി എന്ന് തോന്നിപ്പിക്കുന്ന സ്ത്രീകളും അനങ്ങിയില്ല. എല്ലാവരും കാഴ്ച കണ്ട് ആസ്വദിച്ചിരിപ്പാണ്. എന്തൊരു നാടാണിത്?

ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ

ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ

വിനീത് ശ്രീനിവാസന്റെയോ ബിജി ബാലിന്റെയോ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ വേദിയിലേക്ക് കയറി വന്നവനോട് എങ്ങനെ പെരുമാറുമായിരുന്നു എന്നത് ഇവിടെ പ്രസക്തമല്ല. അപർണയുടെ സ്ഥാനത്ത് ഞാനല്ല എന്നത് പ്രസ്തമാണ് താനും. അതുകൊണ്ട് തന്നെയാണ് ഈ വിഷയത്തിൽ എനിക്ക് ചില സംശയങ്ങൾ ഉള്ളത്. അവ ഇങ്ങനെ;

പരാതി നൽകിയിട്ടുണ്ടോ?

പരാതി നൽകിയിട്ടുണ്ടോ?

1. അപർണയോ അവൾക്ക് വേണ്ടി മറ്റാരെങ്കിലുമോ പേരിന് വേണ്ടിയെങ്കിലും രേഖാമൂലം ഒരു പരാതി കോളേജ് പ്രിൻസിപ്പലിനോ പോലീസിലോ മറ്റെവിടെയെങ്കിലുമോ നൽകിയിട്ടുണ്ടോ? If not for punitive action, for some curative measures in future atleast?

മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാൻ

മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാൻ

2. ഒരു ലോകോളേജാണ് സംഭവസ്ഥലം എന്നത് ഓർക്കണം. നിയമം പഠിക്കുന്നവൻ. നിയമം പഠിപ്പിക്കുന്നവരും നിയമം പഠിക്കുന്നവരും നിറഞ്ഞ ഒരു സദസ്സ്. കുറഞ്ഞ പക്ഷം സംഭവം കഴിഞ്ഞ ഏറ്റവും ഉടനെ തന്നെ ആ അക്രമിയെ ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കാൻ വേണ്ടുന്നത് ചെയ്യാൻ എന്തേ അവിടെയുണ്ടായിരുന്ന ആർക്കും തോന്നാതിരുന്നത്? ന്യൂജെൻ പുരുഷന്മാർ സ്വബോധത്തോടെ ഇങ്ങനെ പെരുമാറുമോ? അല്ലെങ്കിൽ, ആ അക്രമി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയിലാവണം അന്നേ ദിവസം കോളേജിൽ എത്തിയത്. സാധ്യത അതാണ്.

ഡബ്ല്യൂ സീ സീ വേർ ആർ യൂ...

ഡബ്ല്യൂ സീ സീ വേർ ആർ യൂ...

3. ഡബ്ല്യൂ സീ സീ വേർ ആർ യൂ, അപർണ ബാലമുരളി വിഷയത്തിൽ നിങ്ങൾക്ക് എന്തേലും പറയാനുണ്ടോ ഇല്ലേ? സിനിമാമേഖലയിൽ നിന്നുള്ള സെലിബ്രിറ്റി വനിതാ പ്രവർത്തകർ അവർ അഭിനയിച്ച സിനിമകളുടെ പ്രമോഷണൽ പരിപാടികളുടെ ഭാഗമായി ഇതുപോലുള്ള ചടങ്ങുകളിൽ പങ്കെടുക്കുംബോൾ അവർക്ക് ലഭിക്കേണ്ടുന്ന മിനിമം സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആരാണ് എന്ന കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായമുണ്ടോ? അവരുടെ സുരക്ഷാ ചുമതല ആർക്കാണ്? Tell me, bitches!

സിനിമാനടിയോട് അവൾക്ക് അസഹനീയമാം വിധം...

സിനിമാനടിയോട് അവൾക്ക് അസഹനീയമാം വിധം...

4. നിയമം പഠിച്ച് പാസായി അഭിഭാഷകനായി പ്രാക്ടീസ് ആരംഭിക്കാൻ സാധ്യതയുള്ള ഒരുവൻ ഒരു സിനിമാനടിയോട് അവൾക്ക് അസഹനീയമാം വിധം ഒരു പൊതുവേദിയിൽ വെച്ച് ഇത്തരത്തിൽ പെരുമാറുമെങ്കിൽ ഇടവഴിയിലും ഇരുട്ടിലുമൊക്കെ സുന്ദരിയും മിടുക്കിയുമായ ഒരു പെൺകുട്ടിയെ കിട്ടിയാൽ എന്ത് ചെയ്യുമെന്ന് വ്യാകുലപ്പെടാൻ ഇവിടെ സ്ത്രീസംരക്ഷണ/സ്ത്രിസുരക്ഷാ അപ്പോസ്തലമാരുടെ കൂട്ടായ്മ ഒരെണ്ണം പോലും ഇല്ലെന്നോ? എവിടെ നമ്മുടെ സഖാത്തി വക്കീലത്തികളുടെ സംഘടന? Why won't you useless bitches, try and do something on this issue If not for punitive action, for some curative measures in future atleast?

സംഗീതയുടെ സംശയവചനങ്ങൾ 48:31

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+