കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസവവേദനയോട് മല്ലിട്ട് തൊഴിലാളി സ്ത്രീ; ചികിത്സിക്കാതെ തിരിച്ചയച്ച് സർക്കാർ‌ ആശുപത്രി ജീവനക്കാർ!

Google Oneindia Malayalam News

കോട്ടയം: പ്രസവ വേദയെ തുടർന്ന് ചികിത്സ തേടിയ തൊഴിലാളി സ്ത്രീയെ സർക്കാർ ആശുപത്രി ജീവന്കകാർ ചികിത്സിക്കാതെ തിരിച്ചയച്ചെന്ന് പരാതി. കുറുവിലങ്ങാട് താലൂക്ക് ആശുപത്രി ജീവനക്കാരാണ് പാതിരാത്രി പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ സ്ത്രീയെ തിരിച്ചയച്ചത്. വിനീത സജി എന്ന യുവതിക്കാണ് സർക്കാർ ആശുപത്രി ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്. പിന്നീട് പെരുവഴിയിൽ പ്രസവിക്കേണ്ട അവസ്ഥയായിരുന്നു യുവതിക്ക്.

ശ്രീകുമാർ മോനോന്റേത് നിരാശാ കാമുകന്റെ തേങ്ങൾ; ദിലീപിനെ ജയിലിലാക്കിയവർക്ക് ശികക്ഷ കിട്ടും, കാലത്തിന്റെ കാവ്യ നീതി, വൈറലായി ഫേസ്ബുക്ക് കുറിപ്പ്!ശ്രീകുമാർ മോനോന്റേത് നിരാശാ കാമുകന്റെ തേങ്ങൾ; ദിലീപിനെ ജയിലിലാക്കിയവർക്ക് ശികക്ഷ കിട്ടും, കാലത്തിന്റെ കാവ്യ നീതി, വൈറലായി ഫേസ്ബുക്ക് കുറിപ്പ്!

മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനിടെ താലൂക്ക് ആശുപത്രി പരിസരത്തുനിന്ന് നൂറ് മീറ്റർ അകലെ വെച്ചാണ് യുവതി ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി 12 മണിയോടെ ഭാര്യയെ ആശുപത്രിയിൽ കൊണ്ടു പൊകണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് സജി ഓട്ടോ ഡ്രൈവറായ മോനിപ്പള്ളിയിൽ അനിൽകുമാരിനെ സമീപിക്കുകയായിരുന്നു. കുറുപ്പുന്തറ ഓട്ടോ കവലയിലുണ്ടായിരുന്ന അവസാന ഓട്ടോ ഡ്രൈവറായിരുന്നു അനിൽ.

ഏറെ നേരം കാത്തു നിന്നു

ഏറെ നേരം കാത്തു നിന്നു

പാലാ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകണം എന്നായിരുന്നു ആവശ്യം. കുറുവിലങ്ങാട് സർക്കാർ ആശുപത്രിക്ക് മുന്നിൽ എത്തിയപ്പോഴേക്കും രക്തം വാർന്ന് വിനീത അവശനിലയിലായിരുന്നതായി ഓട്ടോ ഡ്രൈവർ അനിൽ കുമാർ പറയുന്നു. ആശുപത്രിയിൽ കയറി ഏറെ നേരം വിളിച്ചതിന് ശേഷമാണ് നേഴ്സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയതെനന്നും അനിൽ പറഞ്ഞു.

വാതിൽ പോലും തുറന്നില്ല

വാതിൽ പോലും തുറന്നില്ല

പല തവണ വിനീതയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞു. എന്നിട്ടും ആശുപത്രിയുടെ വാതിൽ പോലും തുറന്നിള്ള ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ പാലാ ആശുപത്രിയിൽ പോകാനായിരുന്നു അവർ പറഞ്ഞത്. ചികിത്സ ലഭിക്കില്ലെന്ന് ഉറപ്പായതോടെയും വിനീതയുടെ അവസ്ഥ മോശമായതിനെയും തുടർന്നാണ് പാലാ ആശുപത്രിയിൽ പോകാൻ തയ്യാറായതെന്നും ഓട്ടോ ഡ്രൈവർ അനിൽ‌ കുമാർ പറയുന്നു.

പ്രസവം പെരുവഴിയിൽ

പ്രസവം പെരുവഴിയിൽ

ആശുപത്രിയിൽ നിന്ന് ഇറങ്ങി നൂറ് മീറ്റർ കഴിയുമ്പോഴേക്കും വിനീത ഓട്ടോറിക്ഷയുടെ പ്ലാറ്റ് ഫോമിലേക്ക് വീഴുകയായിരുന്നു. അതോടെ ഓട്ടോ നിർത്തി. ഈ സമയം തന്നെ വിനീതയുടെ പ്രസവം നടന്നു. ആശുപത്രി വളപ്പിൽ 108 ആംബുലൻസ് കിടക്കുന്നത് അനിൽ കുമാർ കണ്ടു. എന്നാൽ അംബുലൻസിലെ മെയിൽ നേഴ്സിന് പ്രസവ പരിചരണത്തിന് വലിയ അറിവുണ്ടായിരുന്നില്ല. പൊക്കിൾ കൊടി മുറിച്ച് വിനീതയെ പെട്ടെന്ന് തനന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുകയായിരുന്നെന്ന് ഡ്രൈവർ അനിൽ കുമാർ പറഞ്ഞു.

ആക്രി വസ്തുക്കൾ പെറുക്കി വിൽക്കുന്ന ദമ്പതികൾ

ആക്രി വസ്തുക്കൾ പെറുക്കി വിൽക്കുന്ന ദമ്പതികൾ

ആക്രി വസ്തുക്കൾ പെറുക്കി വിറ്റ് ജീവിക്കുന്ന ദമ്പതികളാണ് സജിയും വിനീതയും. ഇരുവരും മക്കളായ വിനായകനും വിനീതിനുമൊപ്പം കുറുപ്പന്തറ കവലയിലെ കടത്തിണ്ണകളിലാണ് രാത്രികാലം കഴിച്ചു കൂട്ടുന്നത്. സർക്കാർ ആശുപത്രികളും വികസനത്തിന് വേണ്ടി സർക്കാർ കൂടുതൽ പണം ചെലവഴിക്കുകയും ഉന്നത നിലവാരമുള്ള ചികിത്സാ യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഇത്തരത്തിൽ ജിവനക്കാരുടെ അനാസ്ഥ പുറത്ത് വരുന്നത്. സംഭവം അറിഞ്ഞപ്പോൾ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തോമസ് ടി.കീപ്പുറം പറഞ്ഞു.

ഗൗരവ സ്ഥിതി അറിയാൻ കഴിഞ്ഞില്ല

ഗൗരവ സ്ഥിതി അറിയാൻ കഴിഞ്ഞില്ല

ചികിത്സ വേണമെന്ന ആവശ്യവുമായി ഭർത്താവാണ് ആശുപത്രിയിലെത്തിയത്. ഗൗരവസ്ഥിതി അറിയാൻ കഴിഞ്ഞില്ല. പാലായിലാണ് ചികിത്സിച്ചിരുന്നത് എന്ന് ഭർത്താവ് പറഞ്ഞതിനാലാണ് പാലായിൽ പോകാൻ നിർദേശിച്ചതെന്നാണ് സൂപ്രണ്ട് നൽകിയ വിശദീകരണമെന്ന് തോമസ് ടി കീപ്പുറം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറെ വിളിച്ചെങ്കിലും താൻ ‘ഉച്ചയ്ക്കുശേഷമാണ് എത്തിയത്, കൂടുതലൊന്നും അറിയില്ല' എന്ന മറുപടി നൽകിയതെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

English summary
Apathy at taluk hospital; Woman gave birth in an autorickshaw in Kuruvilangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X