Get Updates
Get notified of breaking news, exclusive insights, and must-see stories!

സാങ്കേതിക സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്ര മുന്നേറ്റവുമായി എസ്എഫ്ഐ, മുഴുവൻ സീറ്റിലും വിജയം

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല പ്രഥമ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല ജയം. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, വൈസ് ചെയർമാൻ, സ്റ്റുഡന്റ് കൗൺസിൽ, യൂണിയൻ എക്സികുട്ടീവ് തുടങ്ങി പത്തൊമ്പത് സീറ്റിൽ എതിരില്ലാതെയും യൂണിയൻ ചെയർമാൻ വൻ ഭൂരിപക്ഷത്തോടെയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

വയനാട് ജില്ലാ കമ്മിറ്റിയംഗവും വയനാട് എഞ്ചിനീയറിംഗ് കോളജിലെ നാലാം വർഷ വിദ്യാർത്ഥിനിയുമായ അനശ്വര എസ് സുനിൽ പ്രഥമ
ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എസ്.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗവും തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളജിലെ നാലാം വർഷ ബി.ടെക്ക് വിദ്യാർത്ഥിനിയുമായ അഞ്ജന കെയാണ് ജനറൽ സെക്രട്ടറി.

sfi

ചൊവ്വാഴ്ച സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന തെരഞ്ഞെടുപ്പിൽ സർവകലാശാല യൂണിയൻ ജനറൽ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 42 പേരിൽ 28 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 25 വോട്ടു നേടിയാണ് അനശ്വര ചെയർപേഴ്സൺ ആയത് അഞ്ജനയുടെയും അനശ്വരയുടെയും നേതൃത്വത്തിലുള്ള സർവകലാശാല വിദ്യാർത്ഥി യൂണിയൻ വർഗ്ഗീയ വിരുദ്ധ സർഗാത്മക ക്യാംപയിനുകൾ ക്യാമ്പസുകളിൽ സംഘടിപ്പിക്കും.

കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാല വിദ്യാർത്ഥി യൂണിയനും തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസം എസ്എഫ്ഐ മിന്നും വിജയം സ്വന്തമാക്കിയിരുന്നു. മുഴുവൻ എസ് എഫ് ഐ സ്ഥാനാർഥികളും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിജയത്തിന്റെ ഭാഗമായി വിദ്യാർഥി റാലിയും യോഗവും സംഘടിപ്പിച്ചു. യോഗം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മെൽബിൻ, ഇടുക്കി ജില്ലാ സെക്രട്ടറി ടോണി, ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്‌, വൈഷ്ണവി ഷാജി എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+