മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ലെന്ന്- കണ്ടെത്തിയത് പാലക്കാട്ടെ കുട്ടികള്‍!!! ഇതെന്ത് തമാശ

പാലക്കാട്: ബഹിരാകാശ രംഗത്ത് മനുഷ്യന്‍ കൈവരിച്ച ഏറ്റവും വലിയ നേട്ടമായിട്ടാണ് അമേരിയ്ക്കയുടെ അപ്പോളോ 11 നെ ചരിത്രം രേഖപ്പെടുത്തിയിരിയ്ക്കുന്നത്. നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ്- ഇതില്‍ ആംസ്‌ട്രോങും ആല്‍ഡ്രിനും ചന്ദനില്‍ ഇറങ്ങി. 1969 ജൂലായ് 20 നായിരുന്നു അത്.

അന്ന് മുതലേ ലോകത്തെ ഒരു വിഭാഗം അത് വിശ്വസിയ്ക്കുന്നില്ല. അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണിതെന്നായിരുന്നു അവര്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ചാന്ദ്രദൗത്യം സത്യം തന്നെയെന്ന് ശാസ്ത്രം സംശയലേശമന്യേ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ പാലക്കാട്ടെ എന്‍എസ്എസ് എന്‍ജിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ എംടെക് വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയിരിയ്ക്കുന്നു- ആ അവകാശവാദം പൊളിയാണെന്ന്!!! അതുകൊണ്ട് അവസാനിയ്ക്കുന്നില്ല കാര്യങ്ങള്‍- മനോരമ പത്രം അത് വലിയ വാര്‍ത്തയും ആക്കി. പരിണാമ സിദ്ധാന്തവും മഹാവിസ്ഫോടന സിദ്ധാന്തവും ഒന്നും വിശ്വസിക്കാത്ത ആളുകള്‍ ഇപ്പോഴും ഉള്ള ലോകമാണിത്. അപ്പോള്‍ ഇവര്‍ക്കും എന്ത് വേണമെങ്കിലും വിശ്വസിയ്ക്കാം. എന്താണ് ആ കുട്ടികള്‍ നടത്തിയ കണ്ടെത്തല്‍?

എത്താം, തിരിച്ച് വരാനാവില്ല

എത്താം, തിരിച്ച് വരാനാവില്ല

ചന്ദ്രനില്‍ എത്താനുള്ള സംവിധാനമൊക്കെ ഉണ്ട്. എന്നാല്‍ അവിടെ നിന്ന് തിരിച്ചുവരാനുള്ള വഴിയൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍.

അന്തരീക്ഷ മര്‍ദ്ദം

അന്തരീക്ഷ മര്‍ദ്ദം

ഭൂമിയെ പോലെ അല്ല ചന്ദ്രന്‍. അന്തരീക്ഷ മര്‍ദ്ദം കുറവാണ്. എങ്കിലും അവിടെ നിന്ന് തിരിച്ചുവരാന്‍ ഭൂമിയില്‍ നിന്ന് അങ്ങോട്ട് പോകാന്‍ വേണ്ട സന്നാഹങ്ങളൊക്കെ തന്നെ ആവശ്യമാണ്. അതൊന്നും ഇല്ലാതെ പിന്നെങ്ങനെയാണ് ആംസ്‌ട്രോങും കൂട്ടരും തിരിച്ചെത്തിയത്.

അത് സാധ്യമല്ലത്രെ

അത് സാധ്യമല്ലത്രെ

1972 ല്‍ ആണ് ചന്ദ്രനിലേയ്ക്കുള്ള വാഹനങ്ങളെ പിന്തുടരാനുള്ള സൗകര്യം റഷ്യ വികസിപ്പിച്ചെടുത്തത്. അതിന് ശേഷം ഒരു രാജ്യവും ചന്ദ്രനില്‍ കാല് കുത്തിയതായി അവകാശപ്പെട്ടിട്ടില്ല പോലും.

 റഷ്യക്കിട്ടൊരു പണി

റഷ്യക്കിട്ടൊരു പണി

അക്കാലത്ത് റഷ്യയും അമേരിയ്ക്കയും തമ്മില്‍ ബഹിരാകാശ ശാസ്ത്ര ലോകത്ത് കടുത്ത മത്സരത്തിലാണ്. റഷ്യക്കാരനായ യൂറി ഗഗാറിന്‍ ബഹിരാകാശത്ത് പോയി റെക്കോര്‍ഡ് ഇട്ടപ്പോള്‍ അതിനെ മറികടക്കാന്‍ അമേരിയ്ക്ക ഉണ്ടാക്കിയ നാടകമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ മറ്റൊരു കണ്ടെത്തല്‍.

സംശയാസ്പദം

സംശയാസ്പദം

ചാന്ദ്ര ദൗത്യം സംബന്ധിച്ച് നാസ കുറേ വീഡിയോകളും ചിത്രങ്ങളും ഒക്കെ പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ അതെല്ലാം സംശയാസ്പദമാണെന്നാണ് ഇവര്‍ പറയുന്നത്.

പാറുന്ന പതാക

പാറുന്ന പതാക

ചന്ദ്രനില്‍ ഭൂമിയ്ക്കുള്ളതുപോലെ ഒരു അന്തരീക്ഷമില്ല. പിന്നെങ്ങനെയാണ് നാസ പുറത്ത് വിട്ട ചിത്രത്തില്‍ പാറിക്കളിയ്ക്കുന്ന അമേരിയ്ക്കന്‍ പതാക ഉണ്ടായതെന്നാണ് മറ്റൊരു ചോദ്യം.

നിഴലുകള്‍ നുണപറയില്ല

നിഴലുകള്‍ നുണപറയില്ല

ചന്ദ്രനില്‍ വെളിച്ചമെത്തിയ്ക്കുന്നതും സൂര്യന്‍ തന്നെയാണ്. അപ്പോള്‍ നിഴലുകളുടെ കാര്യത്തിലും ചിത്രങ്ങള്‍ സംശയം ജനിപ്പിയ്ക്കുന്നുണ്ടത്രെ.

നക്ഷത്രം കണ്ടില്ല

നക്ഷത്രം കണ്ടില്ല

ചന്ദ്രനില്‍ മഴമേഘങ്ങളൊന്നും ഇല്ലല്ലോ... അപ്പോള്‍ പിന്നെ നക്ഷത്രങ്ങളെയൊക്കെ നന്നായി കാണണ്ടേ... പക്ഷേ നാസയുടെ ചിത്രങ്ങളിലൊന്നും നക്ഷത്രങ്ങളെ കാണുന്നില്ല!.

വിശദീകരണമില്ലാത്ത ചിത്രം

വിശദീകരണമില്ലാത്ത ചിത്രം

കയറില്‍ തൂങ്ങിക്കിടക്കുന്ന എന്തോ ഒരു സാധനത്തിന്റെ പ്രതിബിംബം ആംസ്‌ട്രോങ്ങിന്റേയോ ആല്‍ഡ്രിന്റേയോ ഹെല്‍മറ്റില്‍ പതിഞ്ഞ ഒരു ചിത്രമുണ്ട്. അതിന് ഇതുവരെ നാസ ഒരു വിശദീകരണവും നല്‍കിയിട്ടില്ലത്രെ.

വീഡിയോ പോയോ

വീഡിയോ പോയോ

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ വീഡിയോ നാസയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടുവെന്നാണ് വിശദീകരണം. വീഡിയോ വീണ്ടും പരിശോധിച്ചാല്‍ കള്ളത്തരം പൊളിയുമെന്ന് പേടിച്ചിട്ടാണത്രെ ഇങ്ങനെ ഒരു വിശദീകരണം.

ഇതെല്ലാം എങ്ങനെ കിട്ടി

ഇതെല്ലാം എങ്ങനെ കിട്ടി

പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 88 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയിട്ടുള്ളത്. എവിടെ നിന്നാകും ഇവര്‍ക്ക് ഈ വിവരങ്ങളൊക്കെ ലഭിച്ചത്- ഇന്റര്‍നെറ്റില്‍ നിന്ന് തന്നെ.

ബാലിശം

ബാലിശം

വിദ്യാര്‍ത്ഥികളുടെ കണ്ടെത്തലുകളെ ബാലിശം എന്നാണ് ബഹിരാകാശ നിരീക്ഷകരും ഈ മേഖലയില്‍ അത്യാവശ്യം വിവരം ഉള്ളവരും വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+