കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ അപ്പം ഉല്‍പ്പാദനം നിര്‍ത്തി..... തീര്‍ത്ഥാടകരുടെ കുറവ്... അരവണ ഉല്‍പ്പാദനവും കുറഞ്ഞു

Google Oneindia Malayalam News

പമ്പ: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവ് കുറയുന്നത് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അപ്പം ഉല്‍പ്പാദനം ശബരിമലയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അരവണ ഉല്‍പ്പാദനം അഞ്ചിലൊന്നായി കുറഞ്ഞിരിക്കുകയാണ്. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് ഇത്തരം നീക്കങ്ങളിലേക്ക് കടക്കാന്‍ കാരണം. ദിവസം 48000 ടിന്‍ അരവണയാണ് ശബരിമലയില്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉണ്ടാക്കുന്നത് 9600 ടിന്‍ മാത്രമാണ്. അപ്പം ഉല്‍പ്പാദനം നിര്‍ത്തിവെച്ചതോടെ അപ്പം വിഭാഗത്തിലെ ജീവനക്കാര്‍ക്കും ജോലിയില്ലാതായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

1

അതേസമയം വില്‍പ്പന കുറയുമ്പോള്‍ മുമ്പും ഉല്‍പ്പാദനം നിര്‍ത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഭക്തര്‍ക്ക് ഒരു തടസ്സവുമില്ലാതെ ഭഗവാനെ തൊഴുതി പോകാനുള്ള അവസരമുണ്ടെന്ന് എസ്പി യതീഷ് ചന്ദ്ര പറഞ്ഞു. ഇന്ന് 11 മണിവരെ 25000 പേര്‍ ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. നിലവില്‍ ശബ രിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളാണ് തീര്‍ത്ഥാടകരെ ദര്‍ശനത്തില്‍ നിന്ന് അകറ്റുന്നത്. ഇത്തവണ തീര്‍ത്ഥാടകരുടെ വരവ് വളരെ കുറഞ്ഞെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് കൂടുതലായും ദര്‍ശനത്തിനെത്തുന്നത്. കേരളത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരിലാണ് കുറവുണ്ടായിരിക്കുന്നത്.

50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം50000 കോടി ഡോളറുമായി സൗദി; കണ്ണുവച്ച് ഇന്ത്യ, റിയാദിലെത്തുന്നത് വന്‍ സംഘം!! ഇരുരാജ്യങ്ങള്‍ക്കും ലാഭം

പീഡന പരാതിയിന്മേൽ പികെ ശശി പുറത്ത്, ഷൊർണൂർ എംഎൽഎയെ സിപിഎം 6 മാസത്തേക്ക് പുറത്താക്കിപീഡന പരാതിയിന്മേൽ പികെ ശശി പുറത്ത്, ഷൊർണൂർ എംഎൽഎയെ സിപിഎം 6 മാസത്തേക്ക് പുറത്താക്കി

English summary
appam aravana production crisis at sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X