പോക്കറ്റിലിട്ട ആപ്പിള്‍ സ്മാര്‍ട്ട് ഫോണ്‍ 6 എക്സ് പൊട്ടിത്തെറിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. കോഴിക്കോടാണ് സംഭവം. നന്മണ്ട കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകന് പികെ ജാഷിദിനാണ് പരുക്കേറ്റത്. ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. ആപ്പിള്‍ ഐഫോണ്‍ 6 എക്സ് ആണ് പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച
രാവിലെയാണ്
സംഭവം.
കാറിലേക്ക്
കയറാന്‍
ശ്രമിക്കുന്നതിനിടെ
പോക്കറ്റില്‍
കിടന്ന
ഫോണ്‍
പൊട്ടിത്തെറിക്കുകയായിരുന്നു.
പുതുതായ
വാങ്ങിയ
ഫോണാണ്
പൊട്ടിത്തെറിച്ചത്.
ഫോണ്വാങ്ങിയിട്ട്
ഒരു
ദിവസമേ
ആയിരുന്നുള്ളൂ.
സ്ഫോടനത്തില്‍ ഫോണ്‍ പൂര്‍ണമായി നശിച്ചിരുന്നു. ജീന്‍സിന്റെ പോക്കറ്റും കത്തി. ജാഷിദിന്റെ തുടയ്ക്ക് പരുക്കേറ്റിരുന്നു.ജാഷിദ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആപ്പിള്‍ കമ്പനിക്ക് പരാതി നല്‍കുമെന്നും ജാഷിദ് പറഞ്ഞു.