Get Updates
Get notified of breaking news, exclusive insights, and must-see stories!

മികച്ച തൊഴിലവസങ്ങൾ സൃഷ്ടിച്ച് കെ-ഡിസ്‌ക്; എബിസിഡി കോഴ്സിന് അപേക്ഷ ക്ഷണിച്ചു,പ്രവേശന പരീക്ഷ ജുലൈ 13ന്

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര കമ്പിനികളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വിജയം കൈവരിച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു.

സയന്‍സ് വിഷയങ്ങളിലോ എഞ്ചിനീയറിംഗിലോ ബിരുദം/ എഞ്ചിനീയറിഗില്‍ ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സ്‌കില്‍ ആണ് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. ജോലിയുള്ളവര്‍ക്ക് വാരാന്ത്യ പരിശീലനവും ലഭ്യമാണ്. പ്രായപരിധി 50 വയസ്.

Job

ജൂലൈയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, എറുണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 4 സെന്ററുകളിലേക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 6 ആണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.

പ്രവേശന പരീക്ഷ ജൂലൈ 13 ന് നടത്തും. പ്രവേശന പരീക്ഷയില്‍ 60% നത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സില്‍ 70% ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ; 0471-2700813,8078102119, [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+