• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മികച്ച തൊഴിലവസങ്ങൾ സൃഷ്ടിച്ച് കെ-ഡിസ്‌ക്; എബിസിഡി കോഴ്സിന് അപേക്ഷ ക്ഷണിച്ചു,പ്രവേശന പരീക്ഷ ജുലൈ 13ന്

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര കമ്പിനികളില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് വിജയം കൈവരിച്ച സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് നടത്തുന്ന ആക്‌സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കംപീറ്റന്‍സി ഡെവലപ്‌മെന്റ് (എബിസിഡി) കോഴ്‌സിന് അപേക്ഷകള്‍ ക്ഷണിച്ചു.

മോദി മന്ത്രിസഭയിൽ നിറയെ ക്രിമിനൽ കേസ് പ്രതികളും കോടീശ്വരന്മാരും! അമിത് ഷായും വി മുരളീധരനുമടക്കം!

സയന്‍സ് വിഷയങ്ങളിലോ എഞ്ചിനീയറിംഗിലോ ബിരുദം/ എഞ്ചിനീയറിഗില്‍ ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സ്‌കില്‍ ആണ് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. ജോലിയുള്ളവര്‍ക്ക് വാരാന്ത്യ പരിശീലനവും ലഭ്യമാണ്. പ്രായപരിധി 50 വയസ്.

ജൂലൈയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. തിരുവനന്തപുരം, എറുണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ 4 സെന്ററുകളിലേക്കാണ് പ്രവേശനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 6 ആണ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.

പ്രവേശന പരീക്ഷ ജൂലൈ 13 ന് നടത്തും. പ്രവേശന പരീക്ഷയില്‍ 60% നത്തില്‍ കൂടുതല്‍ സ്‌കോര്‍ നേടുന്നവര്‍ക്ക് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സില്‍ 70% ഫീസ് ഇളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ; 0471-2700813,8078102119, bcinfo@ictkerala.org

English summary
Applications invited for ABCD course
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more