രണ്ടായിരത്തില്‍ അയച്ച അപേക്ഷ; ഫലം വന്നത് 2021ല്‍, പിന്നാലെ ചിരിയും
കൊച്ചി: സര്‍ക്കാര്‍ സംവിധാനം ചില സമയത്ത് ചിരിക്കുള്ള വക നല്‍കും. അത്തരത്തിലുള്ള വാര്‍ത്തകള്‍ ദിനംപ്രതി നമ്മള്‍ കാണാറുമുണ്ട്. റിട്ടേര്‍ കഴിഞ്ഞ് സ്വസ്ഥമായി വീട്ടിലിരിക്കുമ്പോള്‍ മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം വന്നാലോ എങ്ങനെയുണ്ടാവും അദ്യം ഒന്ന് അമ്പരക്കും. എന്നിട്ട് കിട്ടിയ പേപ്പര്‍ തിരിച്ചും മറിച്ചും നോക്കും, കാരണം ഇത് നമ്മള്‍ക്ക് തന്നെ വന്നതാണെന്ന് ഉറപ്പിക്കണമല്ലോ? എന്നിട്ട് പിന്നെ കൂട്ട ചിരിയുമായിരിക്കും. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുകയാണ് നമ്മുടെ കൊച്ചിയില്‍. ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്ന വിജെ കുര്യനാണ് കത്ത് വന്നത്. എല്ലാവരും ചെയ്യുന്നത് പോലെ കത്ത് ആദ്യമൊന്ന് നോക്കി. പിന്നെ അമ്പരപ്പ്, പിന്നെ പൊട്ടി ചിരി. രണ്ടു കൊല്ലം മുന്‍പു സര്‍വീസ് നിര്‍ത്തി, റിട്ടേറായി വീട്ടിലിരിക്കുന്ന കുര്യന് 68ാം വയസ്സിലാണ് 21 വര്‍ഷം മുമ്പെഴുതിയ നോട്ടറി പരീക്ഷയുടെ ഫലം വന്നത്.. ആദ്യം ഒന്ന് അമ്പരന്നെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളെ ഓര്‍ത്തു മനസ്സില്‍ ചിരിയാണു വന്നതെന്ന് കുര്യന്‍ പറഞ്ഞു.

1981ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തു തുടങ്ങിയിരുന്നു. 2000ത്തിലാണ് നോട്ടറിയാകാന്‍ അദ്ദേഹം അപേക്ഷ അയയ്ക്കുന്നത്. തിരുവനന്തപുരത്തു വിളിച്ചു വരുത്തി പരീക്ഷയും അഭിമുഖവും കഴിഞ്ഞു. താന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്ന കാര്യം അറിഞ്ഞതോടെ അ ഭാഗത്തേ കുറിച്ച് പിന്നെ ചിന്തിക്കാന്‍ പോയില്ല. അധികൃതരുടെ തല്‍പരകക്ഷികള്‍ ആരൊക്കെയോ പട്ടികയില്‍ ഇടം പിടിച്ചുവ എന്നറിഞ്ഞ് ഒരുപാട് വിശമിച്ചു. പിന്നെ അതിനെ കുറിച്ച് ചിന്തിക്കാനും പോയില്ല.
നീണ്ട 21 വര്‍ഷത്തിനു ശേഷമാണ് നിയമവകുപ്പില്‍നിന്നു സര്‍ക്കാര്‍ സീല്‍ പതിച്ച കവര്‍ അദ്ദേഹത്തിന് പോസ്റ്റലായി ലഭിക്കുന്നത്. 'നോട്ടറി നിയമനം, അപേക്ഷ നിരസിച്ചതു സംബന്ധിച്ച് 12/7/2021 തീയതിയിലെ മെമ്മോറിയല്‍. നോട്ടറി നിയമനത്തിനായി സൂചന പ്രകാരം താങ്കള്‍ സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാര്‍ പരിശോധിക്കുകയും 1956ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8(1)(സി) പ്രകാരം തീര്‍പ്പാക്കുകയും ചെയ്ത വിവരം അറിയിക്കുന്നു.എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
ദൃശ്യ ഇത് എന്തൊരു ഭംഗിയാണ് കാണാന്‍; താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറല്‍
നിയമ സെക്രട്ടറിക്കു വേണ്ടി അഡിഷനല്‍ നിയമ സെക്രട്ടറി ആന്‍ഡ് കോംപീറ്റന്റ് അതോറിറ്റി എന്‍.ജീവന്‍ എന്നും കത്തില്‍ എഴുതിയിരിക്കുന്നുണ്ടായിരുന്നു. അഭിഭാഷക വൃത്തിയില്‍നിന്നു വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ കത്ത് വന്നതിന്റെ സംഗതി എന്താണെന്നു വ്യക്തമാകുന്നില്ലെന്നും കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications