മാസം 1.40 ലക്ഷം വരെ സർക്കാർ ശമ്പളം വാങ്ങാം: കെഎഎസിലേക്ക് അപേക്ഷിക്കാന്‍ ഇനി ഏതാനും നാളുകള്‍
തിരുവനന്തപുരം: കേരള പി എസ് സി നടത്തുന്ന കെ എ എസ് ഓഫീസര്‍ ട്രെയിനി സ്ട്രീം 1, സ്ട്രീം 2, സ്ട്രീം 3 തസ്തികകളിലേക്കുളള നിയമനത്തിന് ഏപ്രില്‍ ഒന്‍പത് വരെ അപേക്ഷ നല്‍കാം. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ പ്രൊഫൈല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഒരോ സ്ട്രീമിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതകള്‍ താഴെ വിശദമായി നല്‍കുന്നു.
സ്ട്രീം 1
കേരള സർക്കാർ സ്ഥാപിത സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള സർവ്വകലാശാലകൾ അല്ലെങ്കിൽ യു ജി സി അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം.

പ്രായപരിധി: 1 21-32. ഉദ്യോഗാർത്ഥികൾ 02.01.1993 നും 01.01.2004 നുംഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതികൾക്ക് മാറ്റം അനുവദനീയമാണ്.
സ്ട്രീം 2
കേരള സർക്കാർ സ്ഥാപിത സർവ്വകലാശാലകൾ അംഗീകരിച്ചിട്ടിട്ടുള്ള സർവ്വകലാശാലകൾ അല്ലെങ്കിൽ യു ജി സി അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം.
അപേക്ഷകർ കേരള സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ ഫുൾ മെമ്പർ അല്ലെങ്കിൽ പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കിയവർ ആയിരിക്കണം. കൂടാതെ കെ എ എസ് വിശേഷാൽ ചട്ടം, 2018 ലെ ഷെഡ്യുൾ 1 (Annexure 1) ൽ പ്രതിപാദിക്കുന്ന വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് ഓഫീസറോ അതിനു മുകളിൽ ഉള്ള ഉദ്യോഗസ്ഥരോ ആയിരിക്കരുത്.
KS&SSR ചട്ടം 10(b) ൽ നിഷ്കർഷിച്ചിട്ടുള്ളത് പ്രകാരം സർക്കാർ സർവ്വീസിലെ ഏതെങ്കിലും കേഡറിൽ സേവനം റഗുലറൈസ് ചെയ്തിരിക്കണം. അല്ലെങ്കിൽ ഗവൺമെന്റ് സർവ്വീസിലെ ഒരു സൂപ്പർ ന്യൂമററി തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലയളവിൽ സേവനമനുഷ്ഠിച്ചിരിക്കുകയും ഗുരുതരമായ ശിക്ഷ (മേജർ പെനാൽറ്റ) ചുമതലപ്പെടുകയോ അല്ലെങ്കിൽ ഗുരുതരമായ ശിക്ഷയോ/ക്രിമിനൽ നടപടികളോ നേരിടുകയോ ചെയ്യാത്തവരും ആയിരിക്കണം.
പ്രായ പരിധി: 21-40. ഉദ്യോഗാർത്ഥികൾ 02.01.1985 നും 01.01.2004 നുംഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളുംഉൾപ്പെടെ) എന്നാൽ വയസ്സിളവ് ബാധകമാകുന്ന വിഭാഗങ്ങളെ സംബന്ധിച്ച് മേൽ തീയതിതൾക്ക് മാറ്റം അനുവദനീയമാണ്.
സ്ട്രീം 3
കേരള സർക്കാർ സ്ഥാപിത സർവ്വകലാശാലകൾ അംഗീകരിച്ചിട്ടിട്ടുള്ള സർവ്വകലാശാലകൾ അല്ലെങ്കിൽ യു.ജി.സി അംഗീകൃത സർവ്വകലാശാലകൾ അല്ലെങ്കിൽ ഇന്ത്യ ഗവൺമെന്റിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയിട്ടുള്ള പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെയുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലർ ബിരുദം.
പ്രായപരിധി: സ്ട്രീം മൂന്നിലേക്ക് അപേപക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്01.01.2025 ൽ 50 വയസ് തികയാൻ പാടില്ലാത്തതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 09.04.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെയാണ്. തിരഞ്ഞെടുക്കുപ്പെടുന്നവരുടെ ശമ്പളം ₹77,200 -1,40,500/- ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് മാര്‍ച്ച് ഏഴിലെ ഗസറ്റ് വിജ്ഞാപനം, കമ്മീഷന്‍ വെബ്‌സൈറ്റ് (www.keralapsc.gov.in) കാണുക.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു












Click it and Unblock the Notifications