കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേശകനാക്കണം, ട്രോളി ആലപ്പി അഷ്റഫ്

Google Oneindia Malayalam News

കൊച്ചി: ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2വിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ജീത്തു ജോസഫിന്റെ സംവിധാന മികവും കയ്യടി നേടുന്നു. ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ കേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ് എന്ന് സർക്കാരിനെതിരെ ഒളിയമ്പെയ്തിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:'' "ദൃശ്യം " എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനൽകേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

aa

അതിൻ്റെ രണ്ടാം ഭാഗത്തിൽനിന്നു കൂടി സംവിധായകൻ്റെ ബുദ്ധി ഉപയോഗിച്ചു ജോർജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങൾ അത് നെഞ്ചിലേറ്റി. ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെൻ്റ് നേരിടുന്ന കേസ്സുകളായ ലാവ്ലിൻ, സ്പിംഗ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപെടാമെന്നു ആലോചിക്കുന്ന അവസരത്തിൽ ജിത്തു ജോസഫിൻ്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.

ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം. ജിത്തുവിനെ കൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെൻ്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽ കേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല''.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
Drishyam 2: The Resumption | Movie Review | Oneindia Malayalam

English summary
Appoint Jeethu Joseph as Criminal Case advisor of CM Pinarayi Vijayan, Says Alleppey Ashraf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X