രാഹുൽ ഗാന്ധിയുടെ നിർദ്ദേശം നിറവേറ്റും; കോൺഗ്രസിനെ അധികാരത്തിൽ തിരികെയെത്തിക്കുമെന്ന് കെ സുധാകരൻ
കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി നിയോഗിച്ച പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കെ സുധാകരന്‍ രംഗത്ത്. സംസ്ഥാനത്തെ കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. അര്‍ഹതയും കഴിവുമുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരും. ഗ്രൂപ്പിന് മുകളിലാണ് പാര്‍ട്ടിയെന്ന് വിശ്വിസിക്കുന്നെന്നും കോണ്‍ഗ്രസിന്റെ അണികള്‍ തീരുമാനം സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

സിംഗപ്പൂരിൽ നിന്ന് 20 ടൺ ഓക്സിജൻ കൊച്ചിയിലെത്തി- ചിത്രങ്ങൾ
പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കും. എന്നില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കുമെന്നും എല്ലാ നേതാക്കളെയും ഒന്നിച്ചുകൊണ്ടു പോകുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. ഇത് പൂര്‍ണമായും നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരികെയെത്തിക്കും. കാലോചിതമായ എല്ലാ തീരുമാനങ്ങളും ഉള്‍ക്കൊള്ളുന്നു. കോണ്‍ഗ്രസിനകത്ത് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ മാറ്റും. വളരെ സന്തോഷത്തോടെ ഉത്തരവാദിത്തത്തോടെയാണ് ഹൈക്കമാന്‍ഡിന് നിര്‍ദ്ദേശം സ്വീകരിച്ചത്. പാര്‍ട്ടിയെ തിരികെ കൊണ്ടുവരുന്നതിനുള്ള ദൗത്യം സത്യസന്ധമായി നിര്‍വഹിക്കും.
ഗ്രൂപ്പിനേക്കാള്‍ പ്രധാന്യവും പ്രാമുഖ്യവും കര്‍മശേഷിയും കഴിവിനുമായിരിക്കും. അര്‍പ്പണ ബോധവും കഴിവുമുള്ള നേതാക്കലെ കണ്ടെത്തി നേതൃസ്ഥാനത്ത് കൊണ്ടുവരും. പാര്‍ട്ടിയും സംഘടനയുമാണ് ആവശ്യം. ഇതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications