Get Updates
Get notified of breaking news, exclusive insights, and must-see stories!

നല്ലൊരു ഗൃഹനാഥനാണ്, ഒരുമിച്ച് സിനിമ കാണാറുണ്ട്, തമാശ പറയാറുണ്ട്; മുഖ്യമന്ത്രിയെ കുറിച്ച് മുഹമ്മദ് റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലൊരു ഗൃഹനാഥനാണെന്ന് നിയുക്ത മന്ത്രിയും മകളുടെ ഭര്‍ത്താവുമായ പിഎ മുഹമ്മദ് റിയാസ്. ഞങ്ങള്‍ ഒരുമിച്ച് സിനിമ കാണാറുണ്ട്, തമാശ പറയാറുണ്ട്, സംസാരിക്കാറുണ്ട്. അദ്ദേഹം ഒരു സാധാരണ മനുഷ്യനാണെന്നും മുഹമ്മദ് റിയാസ് മനോരമ ന്യൂസിന്റെ പുലര്‍വേള എന്ന പരിപാടിയില്‍ പറഞ്ഞു. ഇതാദ്യമായാണ് റിയാസ് കുടംബ കാര്യങ്ങള്‍ ഒരു മാധ്യമവുമായി പങ്കുവയ്ക്കുന്നത്.

kerala

അനവാശ്യമായി ഒരു കാര്യവും അദ്ദേഹത്തോട് പറഞ്ഞാല്‍ നടക്കില്ല, തിരിച്ച് അനാവശ്യമായി ഒരു കാര്യവും പറയുന്ന ആളുമല്ല ഞാനെന്നും റിയാസ് വ്യക്തമാക്കി. ഭാര്യ വീണയെ കുറിച്ചും റിയാസ് മനസ് തുറന്നു. വീണ സൂക്ഷ്മമായി രാഷ്ട്രീയ വിഷയങ്ങളെ മനസിലാക്കുന്ന ആളാണ്. അവര്‍ ഒരു പൊതുപ്രവര്‍ത്തകയൊന്നുമല്ല, വീണ ചില കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. പല കാര്യങ്ങളില്‍ വിമര്‍ശനം പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    പിണറായിയോട് ഇടഞ്ഞു പോരാളി ഷാജി..ടീച്ചറാണ് നിങ്ങളെ ഭരണത്തിൽ കയറ്റിയത്

    ഈ അഭിമുഖം കണ്ടിട്ട് നിങ്ങള്‍ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് എന്നോട് പറയും. അത് അവരുടെ അവകാശമാണ്. അത് അവര്‍ പറയും. ആ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. കുടുംബത്തെയും അവരുടെ മാതാപിതാക്കളെയും എന്റെ മാതാപിതാക്കളെയും മികച്ച രീതിയില്‍ ശ്രദ്ധിക്കും. കൊവിഡൊക്കെ വന്ന സമയത്ത് അവരുടെ എല്ലാ കാര്യങ്ങളും നോക്കിയത് വീണയായിരുന്നെന്നും മക്കളുടെ കാര്യങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്നത് വീണയാണെന്നും റിയാസ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+