ജയിച്ചാല്‍ മന്ത്രിയാകുമെന്ന് പ്രചാരണം: പിന്നീടെന്തുകൊണ്ട് സ്പീക്കറായി, മറുപടിയുമായി എംബി രാജേഷ്
പാലക്കാട്: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ അതീവ പ്രാധാന്യത്തോടെ ഉറ്റു നോക്കിയ മത്സരമായിരുന്ന തൃത്തലയിലേത്. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ച കോണ്‍ഗ്രസിലെ വിടി ബല്‍റാമിനെ നേരിടാന്‍ മുന്‍ എംപി കൂടിയായ എംബി രാജേഷിനെ സിപിഎം നിയോഗിച്ചതോടെ തന്നെ മത്സരത്തിന്‍റെ വീറും വാശിയും കൊടുമുടി കയറി.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
ഒടുവില്‍ അന്തിമഫലം പുറത്ത് വന്നപ്പോള്‍ അഭിമാന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത് എംബി രാജേഷിന്. വിജയിച്ച എംബി രാജേഷ് രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമായേക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ നറുക്ക് വീണത് സ്പീക്കറ് സ്ഥാനത്തേക്ക്. ഇക്കാര്യത്തിലടക്കം പ്രതികരിക്കുകയാണ് എംബി രാജേഷ്.

വലിയ ചുമതല
പാര്‍ട്ടി എല്‍പ്പിച്ച വലിയ ചുമതല കൃത്യമായി മികവോടെ നിറവേറ്റുകയാണ് തന്‍റെ ലക്ഷ്യമെന്നാണ് മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എംബി രാജേഷ് വ്യക്തമാക്കുന്നത്. ഇന്നോളം അത്തരത്തിലാണ് പ്രവര്‍ത്തിച്ചത് . പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ തൃത്താലയില്‍ മത്സരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തൃത്താലയില്‍ കടുത്ത മത്സരം
കടുത്ത മത്സരമായിരുന്നു തൃത്താലയില്‍ നേരിടേണ്ടി വന്നത്. ഒടുവില്‍ മണ്ഡലം തിരികെ പിടിക്കാന്‍ സാധിച്ചു. പാര്‍ട്ടി എല്‍പ്പിച്ച പുതിയ ചുമതലയെക്കുറിച്ച് പൂര്‍ണ്ണമായും ബോധവാനാണെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് മന്ത്രിയായില്ലെന്നും വ്യക്തമാക്കുന്നു. മന്ത്രിയാകുമെന്നത് പ്രാചരണങ്ങളും ഊഹാപോഹങ്ങളും മാത്രമായിരുന്നെന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോയെന്നാണ് നിയുക്ത സ്പീക്കര്‍ വ്യക്തമാക്കുന്നത്.

പാര്‍ട്ടി തീരുമാനം
വിജയിച്ച് വന്ന അംഗങ്ങളില്‍ നിന്നും പല മാനദണ്ഡങ്ങളും കണക്കിലെടുത്തും വിലയിരുത്തിയും പരിശോധിച്ചുമാണു സിപിഎം തീരുമാനമെടുക്കുക. അതുവരേയുള്ള ഒരു കണക്ക് കൂട്ടലുകള്‍ക്കും ഊഹാപോഹങ്ങള്‍ക്ക് പ്രസക്തിയില്ല. ലോക്സഭാംഗമെന്ന നിലയില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. അത് നിയമസഭാ സ്പീക്കര്‍ എന്ന നിലയില്‍ സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സഭാ നടപടികള്‍
ചില നടപടികളില്‍ വലിയ മാറ്റം ഉണ്ടെന്ന് അറിയാം. മുന്‍ നിയമസഭാ സ്പീക്കര്‍മാരായ പി ശ്രീരാമകൃഷ്ണന്‍, കെ രാധാകൃഷ്ണന്‍, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി എന്നിവരിൽ നിന്നും സഭാ നടപടികളെ കുറിച്ച് നിര്‍ദേശങ്ങളും ഉപദേശങ്ങലും തേടും. സഭയെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്പീക്കറാവുമ്പോള്‍
സ്പീക്കറാവുമ്പോള്‍ മണ്ഡലത്തിലത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന പ്രചാരണങ്ങളേയും എംബി രാജേഷ് പൂര്‍ണ്ണമായും തള്ളുന്നു. സ്പീക്കര്‍ എന്ന പദവി മണ്ഡലത്തിന് കൂടുതല്‍ ഗുണകരമാവുകയാണ് ചെയ്യുക. മറ്റേതു ജനപ്രതിനിധിയെപ്പോലെയും എനിക്കും മണ്ഡലത്തിൽ എത്താനും പ്രവർത്തിക്കാനുമാകും...

പ്രത്യേക ഓഫീസ്
തൃത്താലയില്‍ പ്രത്യേക ഓഫീസ് തുറന്നാവും പ്രവര്‍ത്തനങ്ങള്‍. എല്ലാ വകുപ്പ് മന്ത്രിമാരുമായുള്ള അടുപ്പവും ബന്ധവും വികസന പ്രവര്‍ത്തനം മുടക്കമില്ലാതെ നടത്താന്‍ സഹായിക്കും. മത്സരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എന്തെല്ലാം ഉറപ്പുകള്‍ നല്‍കിയിരുന്നോ അതെല്ലാം പാലിക്കും. നിരീക്ഷണത്തിനും വിലയിരുത്തലിനുമായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
Recommended Video

എണ്ണമല്ല കാര്യം
പ്രതിപക്ഷത്ത് എണ്ണം കുറഞ്ഞതു സഭാ നടത്തിപ്പിനെ സഹായിക്കുമെന്ന് കരുതുന്ന ഒരാളല്ല ഞാന്‍. സഭയില്‍ എത്രത്തോളം അംഗങ്ങള്‍ ഉണ്ടെന്ന് നോക്കിയല്ല പ്രതിപക്ഷത്തിന്റെ ശക്തിയും ഇടപെടൽ സാധ്യതകളും വിലയിരുത്തേണ്ടത്. ജനാധിപത്യ വ്യവസ്ഥയില്‍ പ്രതിപക്ഷത്തിന് അവരുടേതായ പ്രധാന്യവും പ്രസ്ക്തിയുമുണ്ട്. അംഗബലത്തിനപ്പുറമാണ് പ്രതിപക്ഷത്തിന്‍റെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications