മലയാളികളോട് ബിജെപിയ്ക്ക് എന്തിത്ര പക? കണ്ണന്താനത്തിന്റെ നിയമനവും മരവിപ്പിച്ചു
ദില്ലി: മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചു എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. ഐഎഎസ് ഉപേക്ഷിച്ച് ഇടത് എംഎല്‍എ ആയ കണ്ണന്താനും എംഎല്‍എ സ്ഥാനം രാജിവച്ചായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്.
എന്നാല്‍ കണ്ണന്താനത്തിന്റെ നിമയനം മരവിപ്പിച്ചു എന്ന വാര്‍ത്തായാണ് പിന്നീട് പുറത്ത് വന്നത്. രാഷ്ട്രീയമായ പ്രതിഷേധം ആണ് ഇപ്പോഴത്തെ ഉത്തരവ് മരവിപ്പിയ്ക്കാനുള്ള കാരണം.
ഇത് ആദ്യമായല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇങ്ങനെ അപമാനമേല്‍ക്കുന്നത്. ഒ രാജഗോപാലിനും സുരേഷ് ഗോപിയ്ക്കും അപമാനം ഏല്ക്കേണ്ടിവന്നിട്ടുണ്ട്.

കണ്ണന്താനം
അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ പദവിയായിരുന്നു അത്.

ഉന്നത സ്ഥാനം
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു മലയാളിക്ക് ലഭിയ്ക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനമായിരുന്നു കണ്ണന്താനത്തിന് ലഭിച്ചത്. എന്നാല്‍ അതിന് മണിക്കൂറുകള്‍ പോലും ആയുസ്സുണ്ടായില്ല.

ചുമതലയേല്‍ക്കാന്‍
പദവി ലഭിച്ചത് അംഗീകാരമായി കാണുന്നുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും എന്നുമായിരുന്നു കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ ഉത്തരവ് മരവിപ്പിച്ചതിന് കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

സുരേഷ് ഗോപി
സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് ആയി നിയമിച്ചത് ആരും മറന്നുകാണില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമന ഉത്തരവ് കിട്ടിയില്ല.

എംപിയാക്കി
സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് ആ പ്രശ്നം ബിജെപി നേതൃത്വം പരിഹരിച്ചു. എന്നാല്‍ ആദ്യം ഉണ്ടായ മോഹഭംഗത്തിന് ഇപ്പോഴും കുറവുണ്ടാകില്ല.

ഒ രാജഗോപാല്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ഒ രാജഗോപാലിനേയും മോദി അധികാരത്തിലെത്തിയപ്പോള്‍ തഴഞ്ഞിരുന്നു.

മന്ത്രിയോ ഗവര്‍ണറോ
ഒ രാജഗോപാലിനെ കേന്ദ്ര മന്ത്രിയാക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് നടന്നില്ല. അതിന് ശേഷം അദ്ദേഹത്തെ ഗവര്‍ണര്‍ ആക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതും നടന്നില്ല.

കൃഷ്ണദാസ്
ബിജെപി മുന്‍ ദേശീയ സെക്രട്ടറി ആയിരുന്ന പികെ കൃഷ്ണദാസിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദേശീയ സെക്രട്ടറി സ്ഥാനവും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications