കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളോട് ബിജെപിയ്ക്ക് എന്തിത്ര പക? കണ്ണന്താനത്തിന്റെ നിയമനവും മരവിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചു എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്ത. ഐഎഎസ് ഉപേക്ഷിച്ച് ഇടത് എംഎല്‍എ ആയ കണ്ണന്താനും എംഎല്‍എ സ്ഥാനം രാജിവച്ചായിരുന്നു ബിജെപിയില്‍ ചേര്‍ന്നത്.

Read Also: ഒടുവില്‍ കണ്ണന്താനത്തിനും പദവി കിട്ടി... അതും ചണ്ഡീഗഡില്‍!!! സ്ഥാനം, വന്ന് കയറിയവര്‍ക്ക് മാത്രം?Read Also: ഒടുവില്‍ കണ്ണന്താനത്തിനും പദവി കിട്ടി... അതും ചണ്ഡീഗഡില്‍!!! സ്ഥാനം, വന്ന് കയറിയവര്‍ക്ക് മാത്രം?

എന്നാല്‍ കണ്ണന്താനത്തിന്റെ നിമയനം മരവിപ്പിച്ചു എന്ന വാര്‍ത്തായാണ് പിന്നീട് പുറത്ത് വന്നത്. രാഷ്ട്രീയമായ പ്രതിഷേധം ആണ് ഇപ്പോഴത്തെ ഉത്തരവ് മരവിപ്പിയ്ക്കാനുള്ള കാരണം.

ഇത് ആദ്യമായല്ല നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഇങ്ങനെ അപമാനമേല്‍ക്കുന്നത്. ഒ രാജഗോപാലിനും സുരേഷ് ഗോപിയ്ക്കും അപമാനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.

കണ്ണന്താനം

കണ്ണന്താനം

അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ പദവിയായിരുന്നു അത്.

ഉന്നത സ്ഥാനം

ഉന്നത സ്ഥാനം

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒരു മലയാളിക്ക് ലഭിയ്ക്കുന്ന ഏറ്റവും ഉന്നതമായ സ്ഥാനമായിരുന്നു കണ്ണന്താനത്തിന് ലഭിച്ചത്. എന്നാല്‍ അതിന് മണിക്കൂറുകള്‍ പോലും ആയുസ്സുണ്ടായില്ല.

ചുമതലയേല്‍ക്കാന്‍

ചുമതലയേല്‍ക്കാന്‍

പദവി ലഭിച്ചത് അംഗീകാരമായി കാണുന്നുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കും എന്നുമായിരുന്നു കഴിഞ്ഞ ദിവസം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ ഉത്തരവ് മരവിപ്പിച്ചതിന് കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയി നിയമിച്ചത് ആരും മറന്നുകാണില്ല. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമന ഉത്തരവ് കിട്ടിയില്ല.

എംപിയാക്കി

എംപിയാക്കി

സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത് ആ പ്രശ്‌നം ബിജെപി നേതൃത്വം പരിഹരിച്ചു. എന്നാല്‍ ആദ്യം ഉണ്ടായ മോഹഭംഗത്തിന് ഇപ്പോഴും കുറവുണ്ടാകില്ല.

 ഒ രാജഗോപാല്‍

ഒ രാജഗോപാല്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച ഒ രാജഗോപാലിനേയും മോദി അധികാരത്തിലെത്തിയപ്പോള്‍ തഴഞ്ഞിരുന്നു.

മന്ത്രിയോ ഗവര്‍ണറോ

മന്ത്രിയോ ഗവര്‍ണറോ

ഒ രാജഗോപാലിനെ കേന്ദ്ര മന്ത്രിയാക്കും എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത് നടന്നില്ല. അതിന് ശേഷം അദ്ദേഹത്തെ ഗവര്‍ണര്‍ ആക്കും എന്നും റിപ്പോര്‍ട്ടുകള്‍ വന്നു. അതും നടന്നില്ല.

കൃഷ്ണദാസ്

കൃഷ്ണദാസ്

ബിജെപി മുന്‍ ദേശീയ സെക്രട്ടറി ആയിരുന്ന പികെ കൃഷ്ണദാസിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദേശീയ സെക്രട്ടറി സ്ഥാനവും ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍.

English summary
Appointment of Alphons Kannanthanam as Chandigarh administrator put on hold. Why this happening to Mallus only?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X