കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വീണ്ടും പിണറായിക്ക് തലവേദനയാകുന്നു...!! സ്വന്തക്കാരന് പ്രധാന കേസുകളുടെ ചുമതല...!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഏറ്റവും അധികം വിമര്‍ശനം ഏറ്റുവാങ്ങിയത് പോലീസിന്റെ പേരിലാണ്. ബെഹ്‌റയും സെന്‍കുമാറും ജേക്കബ് തോമസുമെല്ലാം പിണറായി സര്‍ക്കാരിനെ നന്നായി വെള്ളം കുടിപ്പിച്ചു. പോലീസിന്റെ പേരിലുള്ള തലവേദന സര്‍ക്കാരിന് ഒഴിയുന്ന മട്ടില്ല. അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനെ സ്വന്തക്കാരനായതിന്റെ പേരില്‍ വിജിലന്‍സിലെ പ്രധാന കേസുകളുടെ ചുമതല ഏല്‍പ്പിച്ചതാണ് വിവാദമായിരിക്കുന്നത്.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചതിന് അച്ചടക്ക നടപടി നേരിട്ട എസ് പി ബി അശോകനെയാണ് ബാര്‍ കേസ് ഉള്‍പ്പെടെ ഉള്ള പ്രധാന വിജിലന്‍സ് കേസുകളുടെ മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്. അശോകനെ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നിലേക്ക് മാറ്റി ഇന്നലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

POLICE

എസ്പി ആയിരുന്ന സുകേശന്‍ വിരമിച്ച ഒഴിവിലേക്കാണ് പത്തനംതിട്ട എസ്പി ആയ അശോകന്റെ നിയമനം. ബാര്‍, ടൈറ്റാനിയം, പാറ്റൂര്‍ കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സിന്റെ യൂണിറ്റിലാണ് വിവാദ ഉദ്യോഗസ്ഥന് ചുമതല നല്‍കിയിരിക്കുന്നത്. നേരത്തെ ഇതേ യൂണിറ്റില്‍ എസ്പി ആയിരുന്ന അശോകന്‍ ഡിവൈഎസ്പിമാരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്തിയതിനാണ് അച്ചടക്ക നടപടി നേരിട്ടത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കേസുകള്‍ അട്ടിമറിക്കാനാണ് ഈ നിയമനം എന്നാണ് ആരോപിക്കപ്പെടുന്നത്.

English summary
Appointment of SP Ashokan in Vigilance has become controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X