India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ പി എസ് സി വഴി നടത്തണം: വെല്‍ഫെയർ പാർട്ടി

Google Oneindia Malayalam News

കോഴിക്കോട്: എയ്ഡഡ് മേഖലയിൽ നിയമനങ്ങൾ പി എസ് സി വഴി നടത്തണമെന്നും സംവരണ തത്വം പാലിക്കണമെന്നും പൊതുമേഖലാ സ്വകാര്യമേഖലാ നിയമനങ്ങളിൽ സംവരണ തത്വം പാലിക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വിപുലമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശമ്പള പരിഷ്‌കാര കമ്മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 5,15,639 ഉദ്യോഗസ്ഥരില്‍ 1,38,574 പേര്‍ ജോലി ചെയ്യുന്നത് എയ്ഡഡ് മേഖലയിലാണ്. ഇവര്‍ക്ക് ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം ഏകദേശം 10,000 കോടി രൂപയോളം ആണ്. എന്നാൽ ഈ മേഖലയില്‍ സംവരണം നിലവിലില്ല. എന്നു മാത്രമല്ല ഒട്ടുമിക്ക മാനേജ്മെൻറുകളും കോഴ വാങ്ങിയാണ് നിയമനങ്ങൾ നടത്തുന്നത്.


മാർച്ചിൽ സംസ്ഥാനസർക്കാർ പുറത്തുവിട്ട സാമ്പത്തിക വിശകലന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 7214 എയ്‌ഡഡ് സ്‌കൂളുകളുണ്ട്. അവിടെ 93727 അധ്യാപകരാണുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 846 ഉം വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 128 ഉം എയ്‌ഡഡ് സ്‌കൂളുകൾ കൂടിയുണ്ട്. അദ്ധ്യാപകർക്ക് പുറമേ സർക്കാർ ശമ്പളം ലഭിക്കുന്ന അനദ്ധ്യാപകരും ഈ സ്ഥാപനങ്ങളിലുണ്ട്. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ (2016-2019) റിപ്പോര്‍ട്ടിലെ കണക്കുപ്രകാരം എയ്ഡഡ് സ്‌കൂളുകളിലായി. പട്ടികവര്‍ഗ വിഭാഗക്കാരായ 75 അധ്യാപകര്‍ മാത്രമാണുള്ളത് സംസ്ഥാനത്ത് 52 സര്‍ക്കാര്‍ കോളജുകളും 180 എയ്ഡഡ് കോളജുകളും ആണുള്ളത്. സര്‍ക്കാര്‍ കോളജുകളില്‍ സംവരണ തത്വം അനുസരിച്ച് 12% പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ ഉണ്ടാകും. അതേ സമയം 7199 എയ്ഡഡ് കോളജ് അധ്യാപകരില്‍ അകെ മൊത്തം 49 പേര്‍ മാത്രമേ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരായിട്ടുള്ളൂ. സംവരണ തത്വം പാലിച്ചിരുന്നെങ്കിൽ 864 പേർ എസ്.സി എസ്.ടി വിഭാഗങ്ങളിൽ നിന്നുണ്ടാകേണ്ടതാണ്. നാലായിരത്തോളം അനദ്ധ്യാപക തസ്തികകളിലും സ്ഥിതി അതാണ്.

ദിലീപ് കൈമാറാത്ത 2 ഫോണിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്..റിപ്പോർട്ട് ലഭിച്ചു..നിർണായകം ദിലീപ് കൈമാറാത്ത 2 ഫോണിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്..റിപ്പോർട്ട് ലഭിച്ചു..നിർണായകം

മുസ്ലിം-ഈഴവ, ഒ.ബി.സി വിഭാഗങ്ങളുടെയും ഈ വിഭാഗങ്ങളിലെ പങ്കാളിത്തം ജനസംഖ്യാനുപാതികമായി തുലേം തുച്ഛമാണ്. ദലിത് ക്രൈസ്തവരടക്കമുള്ള ചില ഒ.ബി.സി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നാമമാത്രവുമാണ്. സർക്കാർ ശമ്പളം നൽകുന്ന എല്ലാ പൊതുമേഖലാ സംരഭങ്ങളിലും നിയമനം സമ്പൂർണ്ണമായി പി.എസ്.സിക്ക് വിടണം. പല പൊതുമേഖലാ സ്ഥാപനങ്ങളിലും സ്പെഷല്‍ റൂളുകള്‍ ഭേദഗതി ചെയ്ത് പി.എസ്.സിക്ക് നിയമനം വിടാത്തതിനാല്‍ ഇവിടങ്ങളിലും പട്ടികജാതി/വര്‍ഗ സംവരണവും ഒബിസി സംവരണവും അട്ടിമറിക്കപ്പെടുകയാണ്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ, ഫോം മാറ്റിംഗ് ഇന്ത്യ ലിമിറ്റഡ്, സ്മാൾ ഇന്ഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ, തിരുവനന്തപുരം സ്പിന്നിംഗ് മിൽ എന്നിവയിൽ പട്ടിക വർഗക്കാരായ ഒരു ജീവനക്കാരനുമില്ല. 105 പൊതുമേഖലാ സ്ഥാപനങ്ങളിലായി പട്ടിക ജാതിക്കാരായ 219 ജീവനക്കാരുടെയും പട്ടിക വർഗക്കാരായ 466 ജീവനക്കാരുടെയപം പ്രതിനിധ്യക്കുറവുണ്ടെന്ന് ആസൂത്രണ വകുപ്പിന് കീഴിലുള്ള ബ്യൂറോ ഓഫ് പബ്സിക് എൻ്റർ പ്രൈസസ് തയ്യാറാക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. നിലവിലെ ഇടതു സർക്കാർ പല പൊതുമേഖലാ നിയമനങ്ങളും പാർട്ടിക്ക് പാദസേവ ചെയ്യുന്നവർക്കും അവരുടെ ബന്ധു ജനങ്ങൾക്കുമായി കരാർ നിയമനം നടത്തുന്നു. ഏതാനും വർഷം കഴിഞ്ഞാൽ ഈ നിയമനങ്ങളെ സ്ഥിരപ്പെടുത്തുന്നു. ഇത്തരം പാർട്ടി നിയമനങ്ങളും അവസാനിപ്പിക്കണം. ഭരണമേഖലയിലെ പ്രധാന തസ്തികകളാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്. ഇതിൽ സംവരണ തത്വമോ യോഗ്യതയോ പരിഗണിക്കാതെ ഇഷ്ടക്കാരെ ഊഴം വെച്ച് നിയമിക്കുകയാണ് കേരളത്തിലെ നടപ്പു രീതി. ഇതവസാനിപ്പിച്ച് പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾ ഡപ്യൂട്ടേഷൻ വഴി നടത്തുകയും ഉന്നത ഭരണ മേഖല എന്ന നിലയിൽ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താൻ സംവരണ തത്വം പാലിക്കുകയും വേണം. അതനുസരിച്ച് ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്യണം.

സർക്കാർ സംരഭങ്ങളുടെ നടത്തിപ്പടക്കം പലതും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന സാഹചര്യമാണ് ഇന്നുള്ളത്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് സർക്കാർ ഭൂമിയടക്കം വലിയ ആനുകൂല്യങ്ങൾ നൽകുന്നു. ഇത്തരം സ്വകാര്യ സംരഭങ്ങളുടെ നടത്തിപ്പും ഭരണ നിർവ്വഹണത്തിൻ്റെ ഭാഗമാണ്. ഇതിൽ പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങക്കോ പിന്നാക്ക സമൂഹങ്ങൾക്കോ ഉന്നത തസ്തികകളിൽ പങ്കാളിത്തം ലഭിക്കാറില്ല. ഇതും സാമൂബ്യ നീതി നിഷേധമാണ്. അത്തരം മേഖലയിൽ സംവരണം നിർബന്ധമാക്കണം. എയ്ഡഡ് നിയമനങ്ങൾ പി.എസി.സിക്കു വിടുന്നതിനെ പിന്തുണച്ച എം.ഇ.എസ്., എസ്.എൻ.ഡി.പി യോഗം എന്നിവയുടെ തീരുമാനങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ സവർണ്ണ മാനേജ്മെൻ്റുകളുടെ ഭീഷണിക്ക് വഴങ്ങി ഇടതു സർക്കാർ പിന്തിരിയുന്നത് അപഹാസ്യമാണ്.

സാമൂഹ്യ നീതിയുടെ അട്ടിമറിയാണ് ഇടതു സർക്കാരിൻ്റെ മുഖ മുദ്ര തന്നെ. സവർണ്ണ സംവരണം നടപ്പാക്കാൻ സർക്കാരിൻറെ വ്യഗ്രത അത് വ്യക്തമാക്കുന്നതാണ്. നവോത്ഥാന മൂല്യങ്ങളെ സവർണ്ണ സമുദായ ശക്തികൾക്കു മുമ്പിൽ അടിയറവെച്ച് മുട്ടിലിഴയുന്ന നിലപാടാണ് ഇടതു മുന്നണി സ്വീകരിക്കുന്നത്. ഇത് കേരളം തിരിച്ചറിയണം.
വെൽഫെയർ പാർട്ടി ഈ വിഷയത്തിൽ വിപുലമായ ജനസമ്പർക്ക പരിപാടികളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യും. പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളെയും ഒ.ബി.സി സമുദായങ്ങളെയും ഏകോപിപ്പിച്ചും സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

English summary
Appointments in the aided sector should be made through PSC: Welfare Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X