കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലുറപ്പിനിടയില്‍ അനുമോദനം വ്യത്യസ്തമാകുന്നു അടിമാലി പഞ്ചായത്തിലെ ഈ തൊഴിലുറപ്പ് തൊഴിലാളികള്‍

  • By Desk
Google Oneindia Malayalam News

അടിമാലി: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ഭാടമായ അനുമോദന ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം സംഘടിപ്പുക്കുന്ന പതിവ് രീതികള്‍ നിന്നു വ്യത്യസ്തമായ ഒരു അനുമോദന ചടങ്ങ് സംഘടിപ്പിച്ച് മാതൃകയാകുകയാണ് അടിമാലി ഗ്രാമപഞ്ചായത്തിനു കീഴിലെ പതിനാറാം വാര്‍ഡിലെ തൊഴിലുറപ്പ് അംഗങ്ങള്‍. എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കിയ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ വിദ്യാഭ്യാസത്തിനായി തൊഴിലുറപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക വിദ്യാര്‍ത്ഥിനിയുടെ മാതാവിന് കൈമാറിയാണ് പുതുമയുള്ള അനുമോദന ചടങ്ങ് ഇവര്‍ സംഘടിപ്പിച്ചത്.

തൊഴിലുറപ്പ് യൂണിറ്റിലെ മേറ്റും തൊഴിലാളിയുമായ സിനി രാജേഷിന്റെ മകള്‍ അശ്വതി രാജേഷിന്റെ പത്താം ക്ലാസിലെ മിന്നുന്ന വിജയമാണ് പതിനഞ്ചോളം വരുന്ന തൊഴിലുറപ്പ് വനിതകളെ വ്യത്യസ്ഥമായ ഒരു അനുമോദന ചടങ്ങ് സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.രാപകല്‍ വ്യത്യാസമില്ലാതെ മകളുടെ വിദ്യാഭ്യാസത്തിനും നല്ലഭാവിക്കുമായി അധ്വാനിക്കുന്ന സിനിയുടെ ആത്മാര്‍ത്ഥതക്കും അശ്വതിയുടെ കഠിനാധ്വാനത്തിനുമുള്ള പ്രതിഫലമെന്നോണം വിദ്യാര്‍ത്ഥിനിയുടെ തുടര്‍വിദ്യാഭ്യാസത്തിനായി തൊഴിലുറപ്പ് അംഗങ്ങള്‍ സമാഹരിച്ച തുക പഞ്ചായത്തംഗം തമ്പിജോര്‍ജ്ജ് സിനിക്ക് കൈമാറി. അശ്വതിയുടെ മികച്ച വിജയം തൊഴിലുറപ്പ് യൂണിറ്റിനാകെ അഭിമാനം നല്‍കുന്നതാണ്.

adimali

കൂടെ പണിയെടുക്കുവര്‍ അപ്രതീക്ഷിതമായാണ് പറമ്പില്‍ ഇത്തരമൊരാഘോഷം സംഘടിപ്പിച്ചതെും മകളുടെ വിജയത്തിലും കൂടെയുള്ളവരുടെ പിന്തുണയിലും അതിയായ സന്തോഷമുണ്ടെന്നും സിനി പറഞ്ഞു.പഠിക്കാനുള്ള മനസ്സാണ് സാഹചര്യങ്ങളെക്കാള്‍ വലുതെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ അമ്മയെയും മോളെയും തൊഴിലുറപ്പിടത്തില്‍ തന്നെ അനുമോദന യോഗം ചേര്‍ന്ന് പാരിതോഷികം നല്‍കാനായതിന്റെ ചാരുതാര്‍ത്ഥ്യത്തിലാണ് ഈ വനിതകളും.

English summary
appreciating worker girl in adimali punchayath for scoring high mark in sslc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X