• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി

തിരുവനന്തപുരം;തന്നെ നവലിബറലാണെന്നു പറയുന്ന കൂട്ടർ വെറും രൂപ ഭദ്രതാ വാദക്കാർ ആകുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. മോദിയുടെയും മൻമോഹൻ സിംഗിന്റെയും ധനനയത്തെ മറികടക്കാനുള്ള ഒരു സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത്. അതുകൊണ്ടാണ് ഇതിനെതിരെ സി&എജി, ഇഡി, സിബിഐ, എൻഐഎ തുടങ്ങി സർവ്വപേരും ഇറങ്ങിയിരിക്കുന്നതെന്നുംഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ധനമന്ത്രി പറ‍ഞ്ഞു. സഹകരണ വാരാഘോഷത്തിന്റെ സമാനപന ചടങ്ങിൽ പറഞ്ഞ പ്രഭാഷണത്തിന്റെ പ്രധാന ഭാഗങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം

കേരള ബാങ്കും കിഫ്ബിയും

കേരള ബാങ്കും കിഫ്ബിയും

കേരള ബാങ്കും കിഫ്ബിയും നവകേരള വിഭവസമാഹരണത്തിനുള്ള പരസ്പരപൂരക ബദൽ മാർഗ്ഗങ്ങളാണ്.

ഒന്ന്, കേരളവികസനം ഒരു വഴിത്തിരിവിലാണ്. സാമൂഹ്യക്ഷേമ മേഖലയിൽ കേരളം ഒന്നാമതാണ്. ഇനി ഉയർന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായ സേവന വളർച്ചയിലും ഒന്നാമതാകണം.

രണ്ട്, ഈ ലക്ഷ്യം നേടണമെങ്കിൽ സ്വകാര്യ നിക്ഷേപത്തെ പുതിയ മേഖലകളിലേയ്ക്ക് ആകർഷിക്കാൻ ഉതകുന്ന രീതിയിൽ പശ്ചാത്തലസൗകര്യം സൃഷ്ടിക്കപ്പെടണം. പുതിയ സംരംഭകർക്കും സംരംഭങ്ങൾക്കും നിക്ഷേപത്തിനുള്ള പണം ലഭ്യമാക്കണം. ആദ്യത്തെ ധർമ്മം നിർവ്വഹിക്കുന്നത് കിഫ്ബിയാണ്. രണ്ടാമത്തേത് കേരള ബാങ്കും.

എന്തുകൊണ്ട് കിഫ്ബി?

എന്തുകൊണ്ട് കിഫ്ബി?

മൂന്ന്, എന്തുകൊണ്ട് കിഫ്ബി? സാമൂഹ്യക്ഷേമ ചെലവുകൾക്കുശേഷം ആവശ്യമായ വിഭവം ബജറ്റിൽ മിച്ചമായി ഉണ്ടാവില്ല. ഈ സ്ഥിതിവിശേഷത്തിൽ ഭീമമായ പശ്ചാത്തലസൗകര്യ നിക്ഷേപം ഉറപ്പുവരുത്തുന്നതിനു ബജറ്റിനു പുറത്ത് വിഭവം കണ്ടെത്തിയേതീരൂ. അതിന് ഏറ്റവും അനുയോജ്യമായ നൂതന സ്ഥാപനമാണ് കിഫ്ബി. കാരണം വരുമാനദായകമല്ലാത്ത പ്രോജക്ടുകൾക്കും പണം ലഭ്യമാക്കാം. അതോടൊപ്പം നാം ഇത്തരം പദ്ധതികൾക്കായി സ്വീകരിക്കുന്ന ആന്വിറ്റി മോഡലിന്റെ ദുർവ്വഹമായ ഭാരം ഒഴിവാക്കുകയും ചെയ്യാം. ഇത്തരം പ്രോജക്ടുകളുടെ ഇംപ്ലിസിറ്റ് പലിശ നിരക്ക് 15-25 ശതമാനമാണ്.

കേരള ബാങ്ക് സഹായിക്കും

കേരള ബാങ്ക് സഹായിക്കും

നാല്, പശ്ചാത്തലസൗകര്യ നിക്ഷേപം പുറത്തുനിന്നുള്ള വൻകിട നിക്ഷേപകരെ മാത്രമല്ല, അവരുടെ അനുബന്ധ സ്ഥാപനങ്ങളായും അല്ലാതെയും വലിയൊരു സംഖ്യ സൂക്ഷ്മചെറുകിട ഇടത്തരം സംരംഭങ്ങൾക്കു രൂപം നൽകും. ആധുനിക സ്റ്റാർട്ട് അപ്പുകൾ ഇവയിൽ പ്രധാനമാണ്. ഇങ്ങനെയുള്ള സ്ഥാപനങ്ങൾക്ക് ന്യായമായ പലിശയ്ക്ക് കഠിനമായ ഈടുകളില്ലാതെ വായ്പ ലഭ്യമാക്കാൻ കേരള ബാങ്ക് സഹായിക്കും.

വിഭവങ്ങൾ കണ്ടെത്താനാകും

വിഭവങ്ങൾ കണ്ടെത്താനാകും

അഞ്ച്, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ മൊത്തം ഡെപ്പോസിറ്റ് 1.6 ലക്ഷം കോടി രൂപയാണ്. കേരള ബാങ്കുമായി ബന്ധപ്പെട്ട എല്ലാവിധ ആധുനിക സങ്കേതങ്ങളും സേവനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങളിലും ലഭ്യമാകുന്നതോടെ ഈ ഡെപ്പോസിറ്റുകൾ ഇനിയും കുതിച്ചുയരും. കേരള ബാങ്കിന് എൻആർഐ ഡിപ്പോസിറ്റ് സ്വീകരിക്കാൻ അവകാശം കിട്ടുന്നതോടെ ഒന്നോ രണ്ടോ വർഷംകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി അത് മാറും. എന്നുവച്ചാൽ കേരളത്തിൽ നാം പ്രതീക്ഷിക്കുന്ന സംരംഭങ്ങൾക്ക് കേരളത്തിൽ നിന്നുതന്നെ വിഭവങ്ങൾ കണ്ടെത്താനാകും.

രൂപ ഭദ്രതാ വാദക്കാർ ആകരുത്

രൂപ ഭദ്രതാ വാദക്കാർ ആകരുത്

അങ്ങനെ കേരളത്തിന്റെ വികസനത്തിന്റെ പുതിയ ഘട്ടത്തിന് തികച്ചും നൂതനമായ ഒരു ഫിനാൻസിംഗ് രീതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടു വയ്ക്കുന്നത്. നവലിബറൽ ചട്ടക്കൂടുമൂലം ബജറ്റിനെ ഈ വികസന പരിവർത്തനത്തിന് ഉപാധിയാക്കുന്നതിന് കർക്കശ പരിധികൾ ഉണ്ട്. ഈ പശ്ചാത്തലത്തിൽ നവകേരളത്തിനു വേണ്ടിയുള്ള ബദൽ വിഭവ സമാഹരണ രീതിയാണ് കിഫ്ബിയും കേരള ബാങ്കും.

ഇതിനെ ചൊല്ലിയാണ് ഞാൻ നവലിബറലാണെന്നു പറഞ്ഞ് ജനകീയാസൂത്രണ കാലത്തെന്നപോലെ ചില കൂട്ടർ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്. ഉള്ളടക്കം നോക്കുക. മോദിയുടെയും മൻമോഹൻ സിംഗിന്റെയും ധനനയത്തെ മറികടക്കാനുള്ള ഒരു സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റേത്. അതുകൊണ്ടാണ് ഇതിനെതിരെ സി&എജി, ഇഡി, സിബിഐ, എൻഐഎ തുടങ്ങി സർവ്വപേരും ഇറങ്ങിയിരിക്കുന്നത്.

ഡൊണാൾഡ് ട്രംപിന് പെൻസൽവാനിയയിലും തിരിച്ചടി; തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി തള്ളി

‘ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊഴിഞ്ഞുവീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു'

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ അത് സംഭവിക്കും; കൊവിഡിന്റെ രണ്ടാംവരവ്, വിദഗ്ദരുടെ മുന്നറിയിപ്പ്

English summary
approach of the Ldf govt is to override the monetary policy of Modi and Manmohan Singh;thomas isaac
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X