അപ്പുണ്ണിയുടെ ഒളിത്താവളം ഗോവ!! ഒത്താശ ചെയ്തത് 'പ്രമുഖന്റെ' ബന്ധു!! എല്ലാം തെളിഞ്ഞു...
ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷമാണ് അപ്പുണ്ണി ഒളിവില്‍പ്പോയത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍കഴിഞ്ഞ സ്ഥലം കണ്ടെത്തി. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാഴ്ച ഇയാള്‍ ഒളിവിലായിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി അപ്പുണ്ണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഇത് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി ഇപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിലാണ് അപ്പുണ്ണി ഇപ്പോഴുള്ളത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അപ്പുണ്ണിയോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഒളിവില്‍ കഴിഞ്ഞത്
ഗോവയിലാണ് ഇത്രയും നാള് അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങളും പോലീസിനു ലഭിച്ചു.

മദ്യദുരന്തക്കേസ് പ്രതിയുടെ ബന്ധു
ഗോവയിലെ ഒരു റിസോര്‍ട്ടിലാണ് അപ്പുണ്ണി ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. മദ്യദുരന്തക്കേസിലെ പ്രതിയുടെ അളിയനാണ് ഇവിടെ അപ്പുണ്ണിയെ ഒളിവില്‍ തങ്ങാന്‍ സഹായിച്ചത്.

അപ്പുണ്ണിയെ സഹായിച്ചവര്‍
അപ്പുണ്ണിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പോലീസിനു ലഭിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

നേരിട്ട് പങ്കില്ല ?
നടിയെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ അപ്പുണ്ണിക്ക് നേരിട്ടു പങ്കില്ലെന്നാണ് പോലീസ് കരുതുന്നത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കൂടിക്കാഴ്ച നടത്തി
കേസ് ഏതു വിധേനയും അവസാനിപ്പിക്കുന്നതിനായും പള്‍സര്‍ സുനിയുമായി സന്ധിയിലെത്തുന്നതിനു വേണ്ടി വിഷ്ണുവുമായി ഏലൂര്‍ ടാക്സി സ്റ്റാന്‍ഡില്‍ വച്ച് അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്,

കബളിപ്പിക്കാന്‍ ശ്രമിച്ചു
കേസ് വഴി തിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പുണ്ണിയുടെ നേതൃത്വത്തില്‍ എഡിറ്റ് ചെയ്ത ഫോണ്‍ സംഭാഷണം പോലീസിനു നല്‍കിയതെന്നും കണ്ടെത്തി. മാധ്യമങ്ങളെയും ഇതു നല്കി കബളിപ്പിക്കാന്‍ അപ്പുണ്ണി ശ്രമം നടത്തിയിരുന്നു.

ഒരുമിച്ച് ചോദ്യം ചെയ്യും
ദിലീപിന് ജയിലില്‍ വച്ച് കത്തെഴുതിയ വിപിന്‍ ലാല്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ അപ്പുണ്ണിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നുണ്ട്.

കസ്റ്റഡിയില്‍ എടുത്തേക്കും
വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടിവന്നാല്‍ അപ്പുണ്ണിയെ കസ്റ്റഡിയിലെടുതത് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications