കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖജനാവുകള്‍ കാലി; ശമ്പളം ഉറപ്പില്ലെന്ന് മുഖ്യമന്ത്രി, തെലങ്കാനയില്‍ പകുതി ശമ്പളം, ആശങ്ക പരക്കുന്നു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യം മൊത്തം ലോക്ക ഡൗണ്‍ പ്രഖ്യാപിക്കുകയും വരുമാന മാര്‍ഗങ്ങള്‍ അടയുകയും ചെയ്തതോടെ സര്‍ക്കാര്‍ ഖജനാവുകള്‍ കാലിയാകുന്നു. ഏപ്രില്‍ മാസം സര്‍ക്കാന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്ന കാര്യം ഏറെ പ്രതിസന്ധിയിലാണ്. കടുത്ത തീരുമാനങ്ങള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചേക്കുമെന്നാണ് സൂചന.

ഏപ്രിലിലെ ശമ്പളം നല്‍കാന്‍ പൊതുഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം പകുതിയാക്കി കുറച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

 പ്രശ്‌നം ഇതാണ്

പ്രശ്‌നം ഇതാണ്

സര്‍ക്കാരിന്റെ എല്ലാ വരുമാന മാര്‍ഗങ്ങളും അടഞ്ഞതാണ് കേരളത്തിലെ ശമ്പള വിതരണം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കിവച്ച പണം ശമ്പളത്തിന് വേണ്ടി മാറ്റാന്‍ സാധിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. നികുതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വരുമാനമാര്‍ഗങ്ങള്‍ അടഞ്ഞിരിക്കുകയാണ്.

ഒരു മാസത്തെ ശമ്പളം സംഭാവന

ഒരു മാസത്തെ ശമ്പളം സംഭാവന

ജനങ്ങള്‍ ദുരിതം നേരിടുന്ന സാഹചര്യത്തില്‍ ബില്ലുകള്‍ അടയ്ക്കുന്നതിനും നികുതി ഒടുക്കുന്നതിനും വായ്പാ തിരിച്ചടവിനും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭാവനയില്‍ രണ്ട് അഭിപ്രായം

സംഭാവനയില്‍ രണ്ട് അഭിപ്രായം

ഒരു മാസത്തെ ശമ്പളം നല്‍കുന്നവരില്‍ നിന്ന് ഗഡുക്കളായി പിരിച്ചെടുക്കണമെന്ന് ഭരണപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വേതനക്കാര്‍ക്ക് ഇളവ് നല്‍കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഒരുമാസത്തെ ശമ്പളം എന്നത് അടിച്ചേല്‍പ്പിക്കരുതെന്നും സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ അവസരം ഒരുക്കണമെന്നാണ് യുഡിഎഫ് സംഘടനകളുടെ അഭിപ്രായം.

പ്രഥമ പരിഗണന ഇതാണ്

പ്രഥമ പരിഗണന ഇതാണ്

ആരോഗ്യരംഗത്ത് കണക്കില്ലാത്ത ചെലവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. നേരത്തെ നീക്കിവച്ചത് മതിയാകാത്ത സാഹചര്യമാണിപ്പോള്‍. മാത്രമല്ല, റേഷന്‍, കിറ്റ് വിതരണത്തിനും അമിതമായ ചെലവ് വന്നിരിക്കുകയാണ്. അടിസ്ഥാന വിഷയം എന്ന നിലയിലാണ് ഈ രണ്ട് കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്.

 തെലങ്കാനയില്‍ ശമ്പളം കുറച്ചു

തെലങ്കാനയില്‍ ശമ്പളം കുറച്ചു

തെലങ്കാനയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് വെട്ടിക്കുറച്ചത്. പെന്‍ഷനും കുറച്ചു. സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്.

കുറവ് വരുത്തിയത് ഇങ്ങനെ

കുറവ് വരുത്തിയത് ഇങ്ങനെ

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി കുറയ്ക്കുകയാണ് തെലങ്കാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പെന്‍ഷന്‍ 50 ശതമാനമാക്കി കുറച്ചു. മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ വേതനം 75 ശതമാനം കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനം കുറവ് വരുത്തി.

കേന്ദ്രം സമതിയെ നിയോഗിച്ചു

കേന്ദ്രം സമതിയെ നിയോഗിച്ചു

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനമന്ത്രി നിര്‍മല സീതാരാന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് തെലങ്കാനയില്‍ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു യോഗം വിളിച്ചുചേര്‍ത്തത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English summary
April Salary Not Sure; CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X