Get Updates
Get notified of breaking news, exclusive insights, and must-see stories!

‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ്

1955ൽ ഇറങ്ങിയ സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി’യുടെ വലിയ ആരാധകനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെയർമാൻ പി.ജെ. ജോസഫ്. അതിലെ അപു എന്ന നായക കഥാപാത്രത്തെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. മകൻ പിറന്നപ്പോൾ അവന് ജോസഫ് ആ പേര് തന്നെ നൽകി- അപു ജോൺ ജോസഫ്. സത്യജിത് റേയുടെ അപു ത്രയങ്ങളിലെ അവസാന ചിത്രം 1959ൽ റിലീസായ 'അപുർ സൻസാർ’ അഥവാ 'അപുവിന്റെ ലോകം’ ആണ്. ഇപ്പോഴിതാ തന്റെ പാർലമെന്ററി രാഷ്ട്രീയ ലോകം മകൻ അപുവിന്റേതാക്കി മാറ്റിയിരിക്കുകയാണ് പി.ജെ. ജോസഫ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ജോസഫ് തന്റെ തട്ടകമായ തൊടുപുഴ നിയമസഭാ മണ്ഡലം മകൻ അപുവിന് കൈമാറിയിരിക്കുകയാണ്. നേതാക്കളുടെ മക്കൾ തന്നെ നേതൃത്വത്തിലെത്തുന്ന മക്കൾ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ഏറ്റവും പുതിയ ഉദാഹരണമായി ഈ നീക്കം വിമർശിക്കപ്പെടുമ്പോൾ താനൊരു 'നെപ്പോ കിഡ്’ അല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് അപു.

രാഹുല്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുമെന്ന് പിഷാരടി; പ്രചരണത്തിന് രാഹുല്‍ വരുമോ? മറുപടി
രാഹുല്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരുമെന്ന് പിഷാരടി; പ്രചരണത്തിന് രാഹുല്‍ വരുമോ? മറുപടി

"പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് പ്രവർത്തിച്ച് തുടങ്ങിയ ആളാണ് ഞാൻ. പടിപടിയായി കഴിവ് തെളിയിച്ചാണ് വളർന്നുവന്നത്. സ്റ്റിയറിങ് കമ്മിറ്റിയിലേക്കും തുടർന്ന് ഹൈപവർ കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ ഐടി വിഭാഗത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റായി. തുടർന്ന് സംസ്ഥാന കോഓർഡിനേറ്ററായി. കഴിവ് തെളിയിച്ചാലേ മത്സരിപ്പിക്കുന്ന കാര്യമൊക്കെ ആലോചിക്കൂയെന്ന് അപ്പച്ചൻ ആദ്യമേ പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വ തർക്കമൊക്കെ പരിഹരിച്ചത് എൻ്റെ നേതൃത്വത്തിലാണ്. കുറച്ചു വർഷങ്ങളായി സംഘടനാ സംവിധാനം മികച്ചതാക്കാൻ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ പാർട്ടിയിൽ കഠിനാധ്വാനം ചെയ്ത് തന്നെ കിട്ടിയ സ്ഥാനാർഥിത്വമാണിത് " - അപു പറയുന്നു.

apujohnjoseph

പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയെന്നും അപു ചൂണ്ടിക്കാട്ടുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ജനപ്രതിനിധികളാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്. 2025ൽ അത് 56 ആയി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി 40 വയസ്സിൽ താഴെയുള്ള നിരവധി ജനപ്രതിനിധികൾ പാർട്ടിക്കുണ്ട്. പാർട്ടിയിലെ പഴയ തലമുറയെയും പുതിയ തലമുറയെയും ഒരുമിച്ചുകൂട്ടി പുന:സംഘടന നടപ്പാക്കിയതുകൊണ്ടാണ് ഇത് സാധിച്ചതെന്നും അപു പറയുന്നു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന ആത്മവിശ്വാസവും അപു പങ്കുവെച്ചു. "മധ്യതിരുവിതാംകൂറിൽ മുന്നണി വലിയ മുന്നേറ്റം നടത്തും. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ കൂടുതൽ സീറ്റുകൾ ലഭിക്കും. അതിൽ വലിയ പങ്ക് വഹിക്കുക ജോസഫ് വിഭാഗമായിരിക്കും" - അപു പറയുന്നു.

പാർട്ടിയുടെ അധികാരം തൊടുപുഴയിൽ നിലനിർത്താനുള്ള നീക്കം

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആപു മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇടുക്കിയിൽ ജോസഫ് വിഭാഗം ആദ്യം പരിഗണിച്ച സ്ഥാനാർഥി ദുർബലനാണെന്ന് ചൂണ്ടിക്കാട്ടി സീറ്റിനായി അവകാശമുന്നയിച്ച കോൺഗ്രസും അപു ആണെങ്കിൽ ഇടുക്കി വിട്ടുതരാം എന്ന നിർദേശം മുന്നോട്ടുവെച്ചിരുന്നു. പക്ഷേ, തൃക്കരിപ്പൂരിൽ മത്സരിക്കാനായിരുന്നു അപുവിന് താൽപര്യം. എന്നാൽ, മത്സരിക്കുന്നെങ്കിൽ തൊടുപുഴയിൽ മതി എന്നായിരുന്നു ജോസഫിൻ്റെ തീരുമാനം. പാർട്ടിയുടെ അധികാര കേന്ദ്രം തൊടുപുഴയിൽ തന്നെ നിലനിർത്തുന്നതിനാണ് ഈ തീരുമാനമെടുത്തത്.

പാർട്ടിയുടെ അധികാരം തൊടുപുഴയിൽ നിന്ന് പോകുമെന്ന ആശങ്ക ഉള്ളതിനാലാണ് ഇത്തവണ മത്സരിക്കുന്നില്ലെന്ന തീരുമാനമെടുത്ത ജോസഫിനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചത്. എന്നാൽ, താൻ ചെയർമാനായി തുടരുന്നതിനാൽ, മകൻ ജയിക്കുക കൂടി ചെയ്താൽ തൊടുപുഴയിൽ തന്നെ പാർട്ടിയുടെ കടിഞ്ഞാൺ ഇരിക്കുമെന്ന വാദമാണ് ജോസഫ് മുന്നോട്ടുവെച്ചത്.

വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്‌കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ്
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്‌കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ്

അപു മുൻനിരയിലേക്ക് വരുമ്പോൾ നിലവിൽ പാർട്ടിയിലെ രണ്ടാമനായ മോൻസ് ജോസഫുമായി അധികാര വടംവലി ഉണ്ടായേക്കുമോയെന്ന ആശങ്കയും ചില നേതാക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറി നിന്നാലും പാര്‍ട്ടി ചെയര്‍മാനായി തുടരുമെന്നും പ്രധാന തീരുമാനങ്ങള്‍ അദ്ദേഹം തന്നെയായിരിക്കും എടുക്കുകയെന്നുമുള്ള ധാരണ വന്നതോടെ ഈ ആശങ്കക്കും പരിഹാരമായി.

യു.ഡി.എഫ് അധികാരത്തിലെത്തുകയും ഒരു മന്ത്രിസ്ഥാനം മാത്രം ലഭിക്കുകയും ചെയ്താൽ സീനിയോറിറ്റി കണക്കാക്കി അപുവിനെ മറികടന്ന് മറ്റ് നേതാക്കൾ അത് കൈക്കലാക്കുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. അത് അപ്പോൾ നോക്കാമെന്നായിരുന്നു ഇതിനോടുള്ള ജോസഫിൻ്റെ പ്രതികരണം.

സംസ്ഥാന കോര്‍ഡിനേറ്ററായതിനുശേഷം പാര്‍ട്ടി പ്രവർത്തനങ്ങളിൽ വളരെ സജീവമായ അപു മുന്‍നിരയിലേക്ക് വരുന്നത് പാര്‍ട്ടി നേതൃത്വത്തില്‍ ചലനാത്മകത കൊണ്ടുവരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നിലപാടിലെ വ്യക്തതയും വാക്കിലെ സൗമ്യതയുമായി അപു പാർട്ടി പ്രവർത്തകരെ കയ്യിലെടുത്തിട്ടുമുണ്ട്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയ അപു 15 വർഷം ടെക്നോപാർക്കിലും പിന്നീടു സ്വിറ്റ്‌സർലൻഡിലും ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയമുള്ളതുകൊണ്ട് ഡിജിറ്റൽ സംവിധാനങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തി പാർട്ടിയെ കൂടുതൽ ശക്തമാക്കാനുള്ള ശ്രമങ്ങളും അപുവിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

പാർട്ടി അംഗങ്ങളുടെ പൂർണമായ ഡേറ്റബേസും പാർട്ടി അംഗത്വത്തിനുള്ള വെബ്സൈറ്റുമൊക്കെ അപുവിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. അറിയുന്ന കാര്യങ്ങളിൽ മാത്രം പ്രതികരിച്ചും ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെയുമുള്ള അപുവിന്റെ പക്വതയുള്ള നിലപാടുകളും ഇതോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+