കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയുടെ ഉറപ്പ് പാഴായില്ല- വടകര വള്ളിക്കാട് അക്വഡേറ്റ് പുനർ നിർമ്മിക്കാൻ നടപടിയാകുന്നു

  • By Sreejith Kk
Google Oneindia Malayalam News

വടകര:പത്തു വർഷം മുൻപ് തകർന്ന ചോറോട് പഞ്ചായത്തിലെ വള്ളിക്കാട് മണിയാറത്ത് മുക്കിലെ അക്വഡേറ്റ് പുനർ നിർമ്മിക്കാൻ നടപടിയാകുന്നു.കഴിഞ്ഞ ദിവസം ജല സേചന വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ചേംബറിൽ സികെ നാണു എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അക്വഡേറ്റ് എത്രയും പെട്ടെന്ന് നിർമ്മിക്കാൻ തീരുമാനം കൈകൊണ്ടത്.

സംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്- പൊതു തെരഞ്ഞെടുപ്പിന്റെ വീറോടെ ചേരി തിരിഞ്ഞ് വോട്ടുപിടിത്തംസംസ്ഥാന ബാർ കൗൺസിൽ തെരഞ്ഞെടുപ്പ് ഇന്ന്- പൊതു തെരഞ്ഞെടുപ്പിന്റെ വീറോടെ ചേരി തിരിഞ്ഞ് വോട്ടുപിടിത്തം

മാസങ്ങൾക്ക് മുൻപ് വടകരയിലെത്തിയ മന്ത്രിയ്ക്ക് മുൻപാകെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജന പ്രതിനിധികളടക്കം പരാതിയുമായി എത്തിയിരുന്നു.കനാലിന്റെ തകർച്ച പരിഹരിക്കാൻ അഞ്ചര കോടി രൂപ സർക്കാർ നീക്കി വെച്ചെങ്കിലും ചുവപ്പ് നാടയിൽ കുടുങ്ങി പദ്ധതി
പ്രവർത്തനം നിലക്കുകയായിരുന്നു.അക്വഡേറ്റ് പുനർ നിർമ്മിക്കുന്നതോടെ വർഷങ്ങളായി ജലസേചനം നിലച്ച അഴിയൂർ ബ്രാഞ്ച് കനാലിന് ശാപമോക്ഷമാകും.

 road

നേരത്തെയുള്ള അക്വഡേറ്റിന് പകരം ഭൂമിക്ക് അടിയിലൂടെ ടെക്റ്റൈൽ പൈപ്പ് സ്ഥാപിച്ചാണ് പുതിയ സംവിധാനം ഒരുക്കുക.ഇതിനായി ടെണ്ടറുകൾ ക്ഷണിച്ച് ഉടൻ നിർമ്മാണ പ്രവൃത്തി ആരംഭിക്കും.മെയ് മാസത്തോടെ നിർമ്മാണം പൂർത്തിയാക്കാനാണ് നിർദേശം.ചോറോട്,ഒഞ്ചിയം,ഏറാമല.

അഴിയൂർ പഞ്ചായത്തുകളിലെ ഏഴു കിലോ മീറ്റർ ദൈർഘ്യമുള്ള അഴിയൂർ ബ്രാഞ്ച് കനാൽ വറ്റിയതോടെ പ്രദേശത്തെ കൃഷി നിലക്കുകയും,രൂക്ഷമായ കുടിവെള്ളക്ഷാമവും നേരിട്ടു.അക്വഡേറ്റ് നിർമ്മാണം ഊരാളുങ്കൽ ലേബർ സൊസൈറ്റി ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കർഷകരും,നാട്ടുകാരും.

നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!നിഷാ ജോസ് നിങ്ങളോടുള്ളത് വെറും പുച്ഛം മാത്രം... സുനിതാ ദേവദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്!!

ചെമ്മരത്തൂരിലും, വടകരയിലും കടകൾ കുത്തി തുറന്ന് മോഷണം ; സിസിടിവി തകർത്തുചെമ്മരത്തൂരിലും, വടകരയിലും കടകൾ കുത്തി തുറന്ന് മോഷണം ; സിസിടിവി തകർത്തു

English summary
aqua date reconstruction will start soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X