കട്ടപ്പനയില്‍ സ്വകാര്യബസില്‍ കാറിടിച്ച് പിഞ്ച് കുഞ്ഞടക്കം അഞ്ച് മരണം: വില്ലനായത് അമിത വേഗത...
തൊടുപുഴ: ഇടുക്കിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കട്ടപ്പനയ്ക്ക് സമീപം തങ്കമണി പുഷ്പഗിരിയിലാണ് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന പിഞ്ച് കുഞ്ഞടക്കം അഞ്ചു പേര് മരിച്ചത്.
മുരിക്കാശേരിയിലെ ബന്ധുവീട്ടില്‍ പോയി മടങ്ങും വഴിയാണ് അപകടം. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാര്‍ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡില്‍ കൊച്ചു പറമ്പില്‍ ഷൈജു(45), അച്ചാമ്മ(70), ഷൈജുവിന്റെ മകന് ഇവാന്(ഒന്നര), ജെയിന്(34),ഡ്രൈവര്‍ സിജോ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനൊന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മൂന്നുകുട്ടികള്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന ആറു പേര് ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കു മാറ്റി.
റോഡിന്റെ വീതിക്കുറവും അമിത വേഗതയുമാണ് അപകടകാരണമായി കരുതുന്നത്. അമിത വേഗതയിലെത്തി കാര്‍ ബസില്‍ വന്നിടിക്കുകയായിരുന്നു. അപകടം നടന്നതോടെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. വിവരവമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും പിന്നീട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഇന്ന് വെളുപ്പിന് കൊച്ചിയില്‍ തൃപ്പൂണിത്തുറയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications