കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി കാണിച്ചത് ലാവ്ലിന്റെ പ്രത്യുപകാരം; എൻആർ നഗർ ബാങ്ക് വിവാദത്തിൽ കേന്ദ്ര ഇടപെടൽ തേടി ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം; എആര്‍ നഗര്‍ സഹകരണബാങ്ക് വിവാദത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ തേടി സംസ്ഥാന ബിജെപി. ഇത് സംബന്ധിച്ച് കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യ മന്ത്രാലയത്തിനും പരാതി നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടി പറഞ്ഞു. കെടി ജലീലിനെ തള്ളി കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തിൽ എൻ ആർ ബാങ്കിൽ ഒരു അന്വേഷണവും ആവശ്യമില്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വിചിത്രമാണ്. ഇതിൽ ശക്തമായി പ്രധിഷേധിക്കുന്നു, അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

1

എആർ നഗർ, കരുവന്നൂർ തുടങ്ങിയ ബാങ്കുകളിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്ത് വന്നപ്പോൾ അവിടെയുള്ള നിക്ഷേപകർ മാത്രമല്ല. കേരളത്തിലെ എല്ലാ സഹകരണ ബേങ്ക് നിക്ഷേപകരും ആകെ ആശങ്കയിലാണ്.
കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ വേണ്ടിയാണ് ഇഡി അന്വേഷണം വേണ്ടതില്ലെന്ന നിലപാട് പിണറായി സ്വീകരിച്ചത്. ലാവ്ലിൻ കേസിൽ പിണറായി വിജയനെ കുഞ്ഞാലിക്കുട്ടി സഹായിച്ചു കാണും. ഇരുവരും മുഹബത്തിലാണെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.

2

കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാനാണ് പിണറായി കൂടെ കിടന്ന ജലീലിനെ തള്ളി പറഞ്ഞത്. 1200 കോടിയോളം കള്ളപ്പണം കൂമ്പാരമായി കിടക്കുന്ന എന്ന വിഷയത്തിൽ അന്വേഷണം നടക്കണമെന്നതാണ് ആവശ്യം ഉയർന്നത്. ഇത് മുഖ്യമന്ത്രി തന്നെ ഇടപെട്ട് തടയാനാണ് ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനാണ് കേന്ദ്ര ധനകാര്യ വകുപ്പിനും കേന്ദ്ര സഹകരണ മന്ത്രാലയത്തിനും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നത്, അബ്ദുള്ളക്കുട്ടി പറഞ്ഞു.

3

'സഖാവ് പിണറായി വിജയൻ കെ ടി ജലീലിനെ തള്ളി പറഞ്ഞ് കുഞ്ഞാലികുട്ടിയെ തലോടിയത് കേരളത്തിലെ സഹകാരികൾക്ക് സഹിക്കാൻ പറ്റുന്ന ഒന്നല്ല.
കാരണം എആർ നഗർ , കരുവന്നൂർ തുടങ്ങിയ ബേങ്കുകളിലെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്ത് വന്നപ്പോൾ അവിടെയുള്ള നിക്ഷേപകർ മാത്രമല്ല. കേരളത്തിലെ എല്ലാ സഹകരണ ബേങ്ക് നിക്ഷേപകരും വലിയ ആകെ ആശങ്കയിലാണ്.സഹകരണ ബേങ്കിലെ ഒരു സംഘം തട്ടിപ്പ് കാരായ എലികളെ കൊല്ലുന്നതിന് പകരം ആ മഹാപ്രസ്ഥാനമായ സഹകരണ ഇല്ലത്തിന് തീ കൊളുത്ത നിലപാട് ആയിപ്പോയി പിണറായിടേത്
ഈ പ്രസ്ഥാവന കുഞ്ഞാലികുട്ടിയെ സഹായിക്കാനാണ് എന്ന് ഉറപ്പാണ് അത് പ്രത്യുപകാരമാവാം
പണ്ട് എസ്എൻസി ലാവ്‌ലിൻ കേസിൽ പിണാറായി കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്?

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

പക്ഷെ മിസ്റ്റർ പിണറായി നിങ്ങൾ കുഞ്ഞാലികുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സ്വാതന്ത്ര്യ പിതാമാഹാൻമാർ കെട്ടിപ്പെടുത്ത ഒരു വലിയ പ്രസ്ഥാനത്തെയാണ് ശിക്ഷിച്ചത് സഹകരണ മേഖല നിങ്ങൾക്ക് മാപ്പ് തരുമെന്ന് തോന്നുന്നില്ല.നമ്മുടെ നാട്ടിൽ കള്ളപ്പണം സൂക്ഷിക്കാൻ പറ്റുന്ന സുരക്ഷിത മേഖലയാക്കി സഹകരണ സെസൈറ്റി കളെ മാറ്റിയത് ആരാണ്?

5

റബ് ക്വോവിലും, റെയ്ഡ് കോവിലും, കമ്മ്യൂണിസ്റ്റ്കാരും, റബർമാർക്കറ്റിംങ് സൊസൈറ്റിയിൽ കോൺഗ്രസ്കാരും
നടത്തിയ കൊള്ളയും, അഴിമതിയും മൂലം ഉണ്ടായ കടം കേരള ഖജാനാവിൽ നിന്ന് 350 കോടി രൂപ നൽകി
രക്ഷപ്പെടുത്തിയത് പോലെ ..മുങ്ങികൊണ്ടിരിക്കുന്ന കരുവന്നൂർ, എആർ ബാങ്ക്കൾക്ക് ഖജനാവിലെ കാശ് കൊടുക്കാനുള്ള പരിപാടിയിലേക്കാണോ ?എങ്കിൽ കേരളത്തിലെ ജനങ്ങൾ ക്കെയ്യുംകെട്ടി നോക്കി നിൽക്കുമെന്ന് മുഖ്യമന്ത്രി മനപ്പായസമുണ്ണണ്ട
നിങ്ങളുടെ നെറികെട്ട അഭിശപ്ത കൂട്ട് കെട്ട് തടയാൻ
കേന്ദ്ര സഹകരണ മന്ത്രലാലയം
കളത്തിലിറങ്ങാൻ അവസരമുണ്ടാക്കരുത്', അബ്ദുള്ള കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

6


എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കണമെന്നായിരുന്നു കെടി ജലീൽ ആവശ്യപ്പെട്ടത്. എ.ആർ നഗർ
സർവീസ് സഹകരണ ബാങ്കിൽ 1021 കോടിരൂപയുടെ ദേശദ്രോഹ, കള്ളപ്പണ, ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം കണ്ടെത്തിയതെന്നും ഇത് ഇഡി അന്വേഷിക്കണമെന്നതുമായിരുന്നു ആവശ്യം. എന്നാൽ ജലീലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുകയായിരുന്നു.

7

കേരളത്തിന്റെ സഹകരണമേഖല കൈകാര്യം ചെയ്യേണ്ടത് ഇഡിയല്ല. സാധാരണ നിലയിൽ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. അന്വേഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.അതേസമയം എആർ ബാങ്കിലെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണം ഇഡി അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് വർഷങ്ങളായുള്ള ലീഗ് - സിപിഎം അവിശുദ്ധ ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞപ. മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവുമായുള്ള സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടേയും ബന്ധമാണ് ജലീലിനെ വരെ തള്ളി പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

8

സംസ്ഥാനത്ത് വരാൻ പോകുന്ന അവിശുദ്ധ കൂട്ടുകെട്ടിൻ്റെ പരസ്യമായ വിളബരമാണ് മുഖ്യമന്ത്രി നടത്തിയത്. കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണ ഇടപാടിലൂടെയാണ് ജിഹാദി-സിപിഎം ബന്ധം ദൃഢമാകുന്നത്. സിപിഎമ്മിൻ്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിലുള്ള കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തുമോയെന്ന ഭയം മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. എആർ ബാങ്കിലെ കള്ളപ്പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന ഗൗരവതരമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മാറാട് കലാപം മുതൽ പാലാരിവട്ടം പാലം വരെയുള്ള സംഭവങ്ങളിൽ ലീഗ്- മാർകിസ്റ്റ് ബന്ധം വ്യക്തമാണ്. ലീഗിൻ്റെ നിയന്ത്രണത്തിലുള്ള കോൺഗ്രസുകാർ കഥയറിയാതെ ആട്ടം കാണുകയാണ്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ യുഡിഎഫ് വിട്ട് പുറത്തുവരണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Recommended Video

cmsvideo
സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നു ? പദ്ധതി ഇങ്ങനെ
9

അതിനിടെ ജലീലിനെ പാടെ തള്ളുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീനിനെ നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചുവെന്നാണ് റിപ്പോർട്ട്. സഹകരണ ബാങ്കിലേക്ക് ഇഡിയെ ക്ഷണിച്ചുവരുത്തുന്ന നടപടിയായിപ്പോയി ജലീലിന്റേതെന്നും പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വിജയരാഘവൻ പറഞ്ഞതായുള്ള വിവരങ്ങളും ഉണ്ട്. ജലീലിനെതിരെ സഹകരണ മന്ത്രി വിഎൻ വാസവനും രൂക്ഷമായി പ്രതികരിച്ചു. വ്യക്തിവൈരാഗ്യമുണ്ടെങ്കില്‍ അത് തീര്‍ക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഒരു കാര്യത്തേയും കാണില്ലെന്ന് വാസവൻ പറഞ്ഞു. ക്രമക്കേണ്ട് ഉണ്ടെങ്കിൽ അത് അന്വേഷണിക്കാനുള്ള സംവിധാനം ഉണ്ട്. ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. ക്രമക്കേട് സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

English summary
AR Nagar Co-operative Bank controversy; State BJP leaders want central govt to intervene in the issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X