കേരളത്തിലെ മുസ്ലീം പള്ളിയില്‍ ഹിന്ദു വിവാഹം, വീഡിയോയുമായി എആര്‍ റഹ്മാന്, കേരള സ്റ്റോറിക്ക് മറുപടി?
ചെന്നൈ: കേരള സ്റ്റോറി വിവാദങ്ങള്‍ കാരണം കേരളം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇതിഹാസ സംഗീത സംവിധായകന് എആര്‍ റഹ്മാന് പങ്കുവെച്ച ഒരു വീഡിയോ വൈറലായിരിക്കുകയാണ്. കേരളത്തിലെ ഒരു മുസ്ലീം പള്ളിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം ഒരു വിവാഹം നടക്കുന്നതിന്റെ വീഡിയോയാണിത്. ഇതാണ് വൈറലായിരിക്കുന്നത്.
കേരള സ്റ്റോറിയെന്ന ചിത്രം ദേശീയ തലത്തില്‍ വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വീഡിയോയ്ക്ക് വളരെയധികം പ്രസക്തിയുണ്ട്. കേരള ഹിന്ദു പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ മതംമാറ്റി ഐസിസില്‍ ചേര്‍ക്കുന്നുവെന്നാണ് യഥാര്‍ത്ഥ സംഭവമായി കേരള സ്റ്റോറിയെന്ന സിനിമയില്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വിവാദത്തിലായിരുന്നു.

32000 യുവതികളെ കേരളത്തില്‍ നിന്ന് കാണാതായെന്നും, ഇവരെ ഇസ്ലാമിലേക്ക് മതംമാറ്റി ഐസിസ് ക്യാമ്പിലെത്തിച്ചു എന്നാണ് കേരള സ്റ്റോറിയില്‍ പറയുന്നത്. ഈ പെണ്‍കുട്ടികളെ ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താനായി ഉപയോഗിക്കുന്നുവെന്നായിരുന്നു ചിത്രത്തില്‍ ആരോപിച്ചത്. ഇതിന് തെളിവുണ്ടെന്നായിരുന്നു സംവിധായകന് സുദിപ്തോ സെന്‍ പറഞ്ഞത്.
എന്നാല്‍ സുപ്രീം കോടതി അടക്കം ലൗ ജിഹാദിന് തെളിവില്ലെന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാണിച്ച് ഇടതുപക്ഷം അടക്കം ഇതിനെ പ്രതിരോധിച്ചിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ചിത്രത്തെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ ഷാ ഈ ചിത്രം യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഇത്രയും വിഷയങ്ങള്‍ വലിയ വിവാദമായി നില്‍ക്കുന്നതിനിടയിലാണ് പുതിയൊരു വീഡിയോ റഹ്മാന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 2020ല്‍ കേരളത്തിലെ ഒരു മുസ്ലീം പള്ളിയില്‍ വെച്ച് നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോയായിരുന്നു ഇത്. കോമ്രേഡ് ഫ്രം കേരള എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.
ഇതാ മറ്റൊരു കേരളാ സ്റ്റോറിയെന്നായിരുന്നു ഇതിന്റെ ടൈറ്റില്‍. ഈ വീഡിയോയാണ് ഇപ്പോള്‍ എആര്‍ റഹ്മാന് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. മുസ്ലീം പള്ളിയില്‍ വെച്ച് നടക്കുന്ന ഈ വിവാഹം പൂര്‍ണമായും ഹിന്ദു ആചാരങ്ങള്‍ പ്രകാരമായിരുന്നു. നിരധി ആളുകള്‍ ഈ പള്ളിയിലേക്ക് എത്തിയിരിക്കുന്നതായും കാണാം.
അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹ വീഡിയോയാണിത്. കേരളത്തില്‍ വളരെ വൈറലായ സംഭവമായിരുന്നു ഈ വിവാഹം. ഹിന്ദു ആചാരപ്രകാരമായിരുന്നു ഈ വിവാഹം നടന്നത്. മന്ത്രോചാരണങ്ങള്‍ അടക്കം ഹിന്ദു വിധിപ്രകാരമായിരുന്നു ചൊല്ലിയത്.
മുസ്ലീം പള്ളിയില്‍ ഹിന്ദു പുരോഹിതന് എത്തിയാണ് മാംഗല്യ മന്ത്രോചാരണങ്ങള്‍ അടക്കം ചൊല്ലിയത്. ധൈര്യമുള്ളവര്‍, മനുഷ്യത്വത്തിനായുള്ള സ്നേഹം പരിധികളില്ലാത്തതാണെന്ന് അദ്ദേഹം കുറിച്ചു. അതേസമയം കേരളാ സ്റ്റോറിക്കെതിരെയുള്ള ഹര്‍ജി സ്വീകരിക്കാന്‍ നേരത്തെ സുപ്രീം കോടതി തയ്യാറായിരുന്നില്ല.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications