ചളിയിൽ മുങ്ങിയും തെറിവിളി കേട്ടും നാണം കെട്ടു.. ക്ഷീണം മാറ്റാൻ റഹ്മാൻ ഷോയുമായി ഫ്ളവേഴ്സ് വീണ്ടും!
കൊച്ചി: ചളിയില്‍ മുങ്ങി കുളമായിപ്പോയ ആദ്യത്തെ പരിപാടിക്ക് ശേഷം ഫ്ളവേഴ്സ് ടിവി എആര്‍ റഹ്മാനുമായി വീണ്ടും എത്തുന്നു. ഇന്നും നാളെയുമായുമായി കൊച്ചിയില്‍ വെച്ച് തന്നെയാണ് ഫ്ളവേഴ്സ് വീണ്ടും പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അങ്കമാലിയിലെ അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററിലാണ് ഇത്തവണ എആര്‍ റഹ്മാന് പാടുന്നത്. ആദ്യം സംഘടിപ്പിച്ച പരിപാടി പൊളിഞ്ഞത് ചാനലിന് വലിയ ക്ഷീണമായിരുന്നു.

പൊട്ടിപ്പൊളിഞ്ഞ പരിപാടി
ഒരു മാസം മുന്‍പേ തന്നെ ചാനലിലും യൂട്യൂബിലും ഫേസ്ബുക്കിലും കൊട്ടി ഘോഷിച്ച് കൊണ്ടാണ് കഴിഞ്ഞ മാസം ഫ്ളവേഴ്സ് ടിവി എആര്‍ റഹ്മാന് ഷോയുമായി എത്തിയത്. 500 രൂപ മുതല്‍ അയ്യായിരം രൂപ വരെ ടിക്കറ്റ് വെച്ച് വമ്പന്‍ പരിപാടി തന്നെയാണ് ഫ്ളവേഴ്സ് പ്ലാന്‍ ചെയ്തത്. എആര്‍ റഹ്മാന് ലോകമെമ്പാടും ആരാധകര്‍ ഉള്ളത് കൊണ്ട് തന്നെ ആയിരങ്ങള്‍ മെയ് പന്ത്രണ്ടിന് കൊച്ചിയിലേക്ക് ഒഴുകുകയും ചെയ്തു.

ചളിക്കുളമായി വേദി
എന്നാല്‍ പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ മാത്രമാണ് പണം മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് പണി കിട്ടിയതായി മനസ്സിലാക്കിയത്. തൃപ്പൂണിത്തുറ ഇരുമ്പനം മൈതാനത്തായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ആഴ്ചകളായി തുടരുന്ന മഴയില്‍ മൈതാനം ചളിക്കുളമായി മാറിയിരുന്നു. ചളിയും വെള്ളവും നിറഞ്ഞ മൈതാനത്ത് പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ട് ലോകമറിയുന്ന സംഗീതകാരന്റെ പരിപാടി സംഘടിപ്പിച്ചിരിക്കുന്ന ദയനീയ കാഴ്ച.

മഴ നനഞ്ഞ് ആയിരങ്ങൾ
6 മണിക്ക് സമയം നിശ്ചയിച്ചിരുന്ന പരിപാടിയിലേക്ക് ഉച്ച മുതല്‍ കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കും കടന്നെത്തിയ ആളുകള്‍ തീര്‍ത്തും നിരാശരായി. മഴ പെയ്താല്‍ കാണികള്‍ നനയാതിരിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തത് കൊണ്ട് തന്നെ മണിക്കൂറുകളോളം ആളുകള്‍ നിന്ന് മഴ നനഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരങ്ങള്‍ ഇടിയും മിന്നലും കൊണ്ട് പരിപാടിക്കായി കാത്ത് നിന്നു.

പരിപാടി റദ്ദാക്കി
എന്നാല്‍ ഔദ്യോഗികമായ ഒരു അറിയിപ്പ് പോലും നല്‍കാതെ പരിപാടി ക്യാന്‍സല്‍ ചെയ്യുകയാണുണ്ടായത്. അതിനിടെ റഹ്മാന് വന്നിട്ടുണ്ടോ എന്ന സംശയം പോലും ആളുകള്‍ ഉന്നയിച്ച് തുടങ്ങിയതോടെ സംഘാടകര്‍ എആറിനെ വേദിയിലെത്തിക്കുകയും ചെയ്തു. വമ്പന്‍ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച പരിപാടി പൊളിഞ്ഞത് ഏറെ ജനപ്രീതിയുള്ള ചാനലിന് വലിയ ക്ഷീണമായി മാറി.

ചാനലിന് നേർക്ക് ആക്രമണം
പണം നഷ്ടപ്പെട്ടവര്‍ സോഷ്യല്‍ മീഡിയയില്‍ ചാനലിനെ കടന്നാക്രമിച്ചു. ഇതോടെ ചാനല്‍ ഫേസ്ബുക്ക് പേജിലെ റേറ്റിംഗ് ഓപ്ഷന് നീക്കി. കമന്റ് ബോക്സും പൂട്ടി വെച്ചു. നിലം നികത്തുന്നതിന് വേണ്ടിയുള്ള തന്ത്രമായിരുന്നു ഷോയെന്നും അതിനിടെ ആക്ഷേപം ഉയര്‍ന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ചാനല്‍ മാനേജ്മെന്റ് മാപ്പുമായി രംഗത്ത് വന്നു. പണം തിരികെ നല്‍കുമെന്നും ഉടന്‍ തന്നെ പരിപാടി വീണ്ടും സംഘടിപ്പിക്കുമെന്നും ഉറപ്പും നല്കി.

വീണ്ടും റഹ്മാൻ പാടുന്നു
തൊട്ട് പിന്നാലെ ജൂണ്‍ 23, 24 തിയ്യതികളില്‍ പരിപാടി വീണ്ടും സംഘടിപ്പിക്കുമെന്ന അറിയിപ്പ് വന്നു. അതിനിടെ ആദ്യത്തെ പരിപാടിക്ക് പണം മുടക്കിയവര്‍ക്ക് പലര്‍ക്കും പണം തിരികെ നല്‍കുകയും ചിലര്‍ക്ക് പുതിയ പരിപാടിക്ക് വേണ്ടി ആ ടിക്കററ് വീണ്ടും ഉപയോഗിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും പണം തിരിച്ച് കിട്ടിയിട്ടില്ല എന്ന് പലരും ആക്ഷേപം ഉന്നയിക്കുന്നു.
|
രണ്ട് ദിവസത്തെ ഷോ
ആദ്യ പരിപാടി പൊളിഞ്ഞത് കൊണ്ട് തന്നെ ഇത്തവണ കൂടുതല്‍ മുന്നൊരുക്കങ്ങളുമായാണ് ഫ്ളവേഴ്സ് റഹ്മാനെയും കൊണ്ടെത്തുന്നത്. കൊച്ചിയിലെ തന്നെ ഏറ്റവും മികച്ച വേദിയായ അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ രണ്ട് ദിവസമായാണ് പരിപാടി നടക്കുക. ആറായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്ന ഹാള്‍ ഫുള്ളി എയര്‍ കണ്ടീഷന്‍ഡാണ്. റഹ്മാനും നൂറോളം വരുന്ന സംഘവും ഒരേ പരിപാടി തന്നെ രണ്ട് ദിവസങ്ങളിലായി അവതരിപ്പിക്കും. ഇതോടെ ആരാധകര്‍ ആവേശത്തിലാണ്.
വീഡിയോ കാണാം
ഫ്ളവേഴ്സ് ടിവി ഒരുക്കുന്ന എആർ റഹ്മാൻ ഷോ
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications