കോഴിക്കോട് മിഠായിത്തെരുവ് കാണാന്‍ അറബികളുമെത്തി
കോഴിക്കോട്: പൂര്‍വികരുടെ കാല്‍പാദമണിഞ്ഞ മിഠായിത്തെരുവ് കാണാന്‍ അറബികളുമെത്തി. ചികിത്സാവശ്യാര്‍ഥം കോഴിക്കോട്ടെത്തിയ ഒമാനില്‍നിന്നുള്ള കുടുംബമാണ് മിഠായിത്തരുവ് സന്ദര്‍ശിച്ചത്.
ഇവരുടെ സഹായിയായ മലയാളിയില്‍നിന്ന് തെരുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേട്ടറിഞ്ഞാണ് സംഘം സന്ദര്‍ശനത്തിനെത്തിയത്. അറബികള്‍ അടക്കമുള്ള വിദേശികളാണ് മിഠായിത്തെരുവിന് സ്വീറ്റ് മീറ്റ് സ്ട്രീറ്റ് എന്നു പേരിട്ടത്.

ഹലുവയെയാണ് ഇവര്‍ സ്വീറ്റ് മീറ്റ് അഥവാ മധുരമുള്ള ഇറച്ചി എന്ന അര്‍ഥത്തില്‍ പേരു ചൊല്ലി വിളിച്ചത്. ഇവരെക്കൂടാതെ തദ്ദേശീയരും വിദേശികളുമായ ധാരാളം പേര്‍ ഇപ്പോള്‍ കോഴിക്കോട്ടെത്തിയാല്‍ മിഠായിത്തെരുവുകൂടി സന്ദര്‍ശിച്ചാണ് മടങ്ങുന്നത്.












Click it and Unblock the Notifications