ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; മദ്രസ അധ്യാപകൻ കീഴടങ്ങി, ചുമത്തിയത് പോക്സോ കേസ്!
മലപ്പുറം: ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. മലപ്പുറത്തെ പള്ളിക്കലിൽ തേഞ്ഞിപ്പാലത്ത് നടന്ന സംഭവത്തിൽ മദ്രസ അധ്യാപകൻ ഒളുവുലായിരുന്നു. എന്നാൽ പ്രതി തിങ്കളാഴ്ച പോലീസിൽ കീഴടങ്ങി.
ഒളിവിലായിരുന്ന അധ്യാപകൻ പി ടി അബ്ദുൽ മസൂദ് ആണ് ഉച്ചയോടെ മഞ്ചേരി ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇയാളെ സ്‌കൂള്‍ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

രണ്ട് മാസം മുമ്പാണ് പള്ളിക്കലിൽ ഏഴാം ക്ലാസ് വിദ്യാർഥിനി പീഡിപ്പിക്കപ്പെടുന്നത്. ജൂണ്‍ അവസാനം പെണ്‍കുട്ടിയുടെ വീടിനുസമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് രക്ഷിതാക്കൾക്കൊപ്പം പെൺകുട്ടി ആശുപത്രിയിലെത്തിയത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് അറബിക് അധ്യാപകനായ മസൂദിനെതിരെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. രണ്ടുദിവസം ഒളിവിലായിരുന്ന പ്രതി ഉച്ചയോടെ മഞ്ചേരി ജില്ലാ കോടതിയിൽ കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications