കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പല്‍ ജോയിയെ വേദനിപ്പിച്ചത് ആ പ്രതിസന്ധി? ജീവനൊടുക്കിയത് ഓഫീസ് മീറ്റിങിന് തൊട്ടുമുമ്പ്

Google Oneindia Malayalam News

മാനന്തവാടി: ദുബൈയില്‍ മരിച്ച ആഗോള വ്യവസായിയും മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ് ഉടമയുമായ ജോയിയുടെ മൃതദേഹം മാനന്തവാടി മാനന്തവാടി രൂപതയുടെ കത്തീഡ്രൽ പള്ളിയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്തു. പള്ളി വികാരി ഫാ. പോൾ മുണ്ടോലിക്കൽ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് ജോയിയുടെ മൃതദേഹം അറയ്ക്കല്‍ പാലസില്‍ എത്തിച്ചത്. കോവിഡ് നിന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്‌ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ എന്നിവര്‍ ഉള്‍പ്പടെ അടുത്ത ബന്ധുക്കളെ മാത്രമെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയുള്ളു.

എട്ടുമണിയോടെ

എട്ടുമണിയോടെ

രാവിലെ ഏഴരയോടെ പള്ളിയില്‍ എത്തിച്ച മൃതദേഹം ചടങ്ങുകള്‍ക്ക് ശേഷം എട്ടുമണിയോടെ കുടുംബ കല്ലറയില്‍ സംസ്കരിച്ചു. കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി, സംസ്കാര ചടങ്ങുകൾ നടക്കുമ്പോൾ പ്രദേശത്ത് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ ഡ്രോണ് ഉപയോഗിച്ച് പോലീസ് മാനന്തവാടി ടൗണിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണം നടത്തി.

ഏപ്രില്‍ 23 ന്

ഏപ്രില്‍ 23 ന്

ഏപ്രില്‍ 23 ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്‍റെ 14-ാനം നിലയില്‍ നിന്ന് ചാടിയാണ് ജോയി അറയ്ക്കലിന്‍റെ മരണമെന്നാണ് ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചത്. മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം.

മനോവിഷമം

മനോവിഷമം

യുഎഇ ആസ്ഥാനമായ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയും പ്രധാന ഓഹരി ഉടമയുമാണ് ജോയി. രണ്ട് ലക്ഷം കോടി വിറ്റുവരവുള്ള കമ്പനി, ഓഹരി വിപണിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ എണ്ണ വില ശുദ്ധീകരണ കമ്പനിയുടെ പൂര്‍ത്തീകരണത്തില്‍ കാലതാമസം സംഭവിക്കുന്നത്. ഇത് ജോയിക്ക് മനോവിഷമം ഉണ്ടാക്കിയിരുന്നതായാണ് കുടുംബ സുഹൃത്തിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പെട്രോള്‍ വിലയിടിവ്

പെട്രോള്‍ വിലയിടിവ്

മൂന്ന് മാസത്തിനകം തീരുമെന്ന് പ്രതീക്ഷിച്ച പദ്ധതി വൈകുന്നത് ജോയിയെ ഏറെ തളര്‍ത്തിയെന്നാണ് സുഹൃത്ത് പറയുന്നത്. പെട്രോള്‍ വിലയിടിവില്‍ ഉണ്ടായ നഷ്ടമാണ് പദ്ധതി പൂര്‍ത്തീകരണം വൈകിപ്പിച്ചത്. യുഎഇയിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച വ്യവസായിയുടെ പേര് മരണവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നുണ്ട്. എന്നാല്‍ അത് തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹവുമായി ജോയിക്ക് ഒരു ബന്ധവുമില്ലെന്നും സുഹൃത്തിനെ ഉദ്ധരിച്ച മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഫ്രിക്കയലും

ആഫ്രിക്കയലും

ഗള്‍ഫ് മേഖലയിലെ എറ്റവും വലിയ എണ്ണ ടാങ്കര്‍ ശൂദ്ധീകരണ സ്റ്റേഷന്‍ ഉടമയായ ജോയിക്ക് ആഫ്രിക്കയലും ഇന്ത്യയിലും കമ്പനികളുണ്ട്. എതാനും വര്‍ഷങ്ങള്‍ മുമ്പ് കപ്പല്‍ വാങ്ങിയതോടെയാണ് ഇദ്ദേഹം കപ്പല്‍ ജോയി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ കപ്പല്‍ രണ്ട് വര്‍ഷം കപ്പല്‍ കൈമാറിയിരുന്നു.

1997ല്‍

1997ല്‍

വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായിരുന്നു ജോയി, മികച്ച സംരംഭകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. .എംകോമും സിഎ ഇന്‍ററും പാസായതിന് ശേഷം 1997 ലാണ് ജോയി ദുബായില്‍ എത്തി ബിസിനസ് ആരംഭിക്കുന്നത്. ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമാണം, എണ്ണ ടാങ്ക് ശുചീകരണം എന്നിവയായിരുന്നു പ്രധാന ബിസിനസ് മേഖല

 ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയില്‍: ട്രപിന്‍റെ യുദ്ധഭീഷണി വലിയ തന്ത്രം, വിലപ്പോവില്ലെന്ന് വിദഗ്ധര്‍ ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയില്‍: ട്രപിന്‍റെ യുദ്ധഭീഷണി വലിയ തന്ത്രം, വിലപ്പോവില്ലെന്ന് വിദഗ്ധര്‍

 ഉപതിരഞ്ഞെടുപ്പ്: ആ ആറുപേരെ പൂട്ടാന്‍ കോണ്‍ഗ്രസിന് പ്രത്യേക തന്ത്രം; ബിജെപി നേതാവടക്കം പരിഗണനയില്‍ ഉപതിരഞ്ഞെടുപ്പ്: ആ ആറുപേരെ പൂട്ടാന്‍ കോണ്‍ഗ്രസിന് പ്രത്യേക തന്ത്രം; ബിജെപി നേതാവടക്കം പരിഗണനയില്‍

English summary
Arakkal joy commited suicide just before the meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X