കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറന്മുള: സര്‍ക്കാര്‍ നിയമ വിരുദ്ധം നടത്തി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആറന്മുള വിമാനത്താവളത്ത വിഷയത്തില്‍ സര്‍ക്കാര്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നെന്ന് സിഎജി റിപ്പോര്‍ട്ട്. വിമാനത്താവള പദ്ധതിയില്‍ ഗുരുതര ക്രമക്കേടുകളെന്നും സിഎജി റിപ്പോര്‍ട്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാന കമ്പനികളുടെ നിയമ ലംഘനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിയ്ക്ക് പരിസ്ഥിതി അനുമതി നല്‍കിയത് വസ്തുതകള്‍ മറച്ചുവച്ചാണെന്നും പൊതു താത്പര്യത്തിന് എതിരായി സര്‍ക്കാരില്‍ നിന്നും നടപടികളുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

Aranmula

കമ്പനിയില്‍ ഓഹരി എടുത്തതോടെ സര്‍ക്കാരും തട്ടിപ്പില്‍ പങ്കാളിയായി. അതിന്ല്‍ പദ്ധതിയെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരികള്‍ക്ക് ഇതില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യമായ ഭൂമിയില്ലാതെയാണ് വിമാന കമ്പനി പദ്ധതിയ്ക്കായി സ്ഥലമേറ്റെടുത്തെന്നും വളരെയേറെ ന്യൂനതകളുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ആറന്മുള വിമാനത്താവളത്തിന് ഗ്രീന്‍ ട്രിബ്യൂണല്‍ പാരിസ്ഥിതിക അനുമതി നിഷേധിച്ചിരുന്നു.

English summary
Aranmula Airport: CAG report against Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X