ആറന്മുള വിമാനത്താവളം നടക്കാത്ത മോഹം; കെജിഎസ് ഗ്രൂപ്പിന് ഒരു സഹായവും ചെയ്യില്ലെന്ന് പിണറായി
മുഖ്യമന്ത്രിയെന്ന നിലയില്‍ കെജിഎസ് ഗ്രൂപ് തന്നെ വന്നു കണ്ടു. എന്നാല്‍ കെജിഎസിന് അനുകൂലമായ ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പിന് ഒരു സഹായവും നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് പുതിയ വിമാനത്താവളം വരുന്നതിന് എല്‍ഡിഎഫ് എതിരല്ല. എന്നാല്‍ ആറന്മുളയില്‍ വിമാനത്താവളം വേണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് സംസാരിക്കവെയാണ് പിണറായി വിജയന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയില്‍ കെജിഎസ് ഗ്രൂപ് തന്നെ വന്നു കണ്ടു. എന്നാല്‍ കെജിഎസിന് അനുകൂലമായ ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

വിമാനത്താവളം വരുന്നിതന് സഹായകരമായ ഒരു പ്രവര്‍ത്തിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ല. ഇതിന് ഉതകുന്ന നടപടികളാണ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. കെജിഎസ് ഗ്രൂപ്പ് പറയുന്ന ന്യായം വച്ച് സര്‍ക്കാര്‍ നിലപാട് മാറ്റും എന്ന് പ്രതീക്ഷിക്കേണ്ട എന്ന് അവരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെജിഎസിന് പറയാനുള്ളത് ഈ മാസം 31ന് കേള്‍ക്കും. സ്വാഭാവിക നീതി ആര്‍ക്കും നിഷേധിക്കില്ല. എന്നാല്‍ കെജിഎസിനെതിരായ സര്‍ക്കാര്‍ നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ല. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നമുക്കാവശ്യം. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications