കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യത്തിന്റെ ലഹരിയില്‍ സംഭവിച്ചതല്ല, അതയാളുടെ സ്ഥിരംപരിപാടിയാണ്; ആരതി രഞ്ജിത്ത് വിശദീകരിക്കുന്നു

  • By Ajmal Mk
Google Oneindia Malayalam News

കൊച്ചി: ദളിത് ആക്ടിവിസ്റ്റും ഡോക്യുമെന്റി സംവിധായകനുമായ രൂപേഷ് കുമാറിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി മധ്യമപ്രവര്‍ത്തകയായ ആരതി രഞ്ജിത്ത് ഇന്നലെ രംഗത്ത് വന്നിരുന്നു. തുത്തൂകുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുമിച്ച് സഞ്ചരിക്കേണ്ടിവന്നപ്പോള്‍ രൂപേഷില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവങ്ങളായിരുന്നു ആരതി ഫെയ്‌സ്ബുക്കില്‍ സൂചിപ്പിച്ചിരുന്നത്.

തുടര്‍ന്ന് രൂപേഷിനെതിരെ സമാനമായ ആരോപണവുമായി മറ്റു ചിലരും രംഗത്ത് എത്തുകയും ചെയ്തിരുന്നു. പിന്നീട് സംഭവത്തെക്കുറിച്ച് രൂപേഷ് കുമാര്‍ എഴുതിയ വിശദീകരണ പോസ്റ്റ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. ആരോപണങ്ങളെ വളരെ നോര്‍മലൈസ് ചെയ്തുകൊണ്ടുള്ളതാണ് രൂപേഷിന്റെ മറുപടിയെന്ന് ആരതി വണ്‍ ഇന്ത്യയോട് പറഞ്ഞു.. ആരതിയുടെ വിശദമായ പ്രതികരണം ഇങ്ങനെ..

നോര്‍മലൈസ്

നോര്‍മലൈസ്

താന്‍ ഉന്നയിച്ച ആരോപണങ്ങളെ വളരെ നോര്‍മലൈസ് ചെയതുകൊണ്ടുള്ളതാണ് രൂപേഷിന്റെ പ്രതികരണം. ബസ്സില്‍ യാത്രചെയ്യുമ്പോള്‍ സ്ത്രീകള്‍ അക്രമിക്കപ്പെട്ടാല്‍ അവരുടെ വസ്ത്രധാരണവും രീതികളുമാണ് അക്രമത്തിന് ഇടയാക്കിയത് എന്നത് പോലുള്ള ന്യായീകരണമാണ് അദ്ദേഹത്തിന്റേതെന്ന് ആരതി വണ്‍ഇന്ത്യയോട് പറഞ്ഞു.

പിന്നിലെ കാരണം

പിന്നിലെ കാരണം

വിവാദമായ ആ യാത്രക്ക് ശേഷവും ആരതി തന്നോടുള്ള സൗഹൃദം തുടര്‍ന്നിരുന്നു പിന്നീട് ഇപ്പോഴാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്റ് കണ്ടത് എന്ന് രൂപേഷ് പറഞ്ഞിരുന്നു. ഇതിന് പിന്നിലെ കാരണവും ആരതി വ്യക്തമാക്കി.

നല്ലരീതിയില്‍

നല്ലരീതിയില്‍

ആയാള്‍ തന്നോട് കാട്ടിയ വ്യത്തികേട് പുറത്ത് വരികയും ആളുകള്‍ എനിക്ക് പിന്തുണനല്‍കണം എന്നതും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ സംഭവത്തെ നല്ല രീതിയില്‍ തന്നെകൈകാര്യം ചെയ്ത് ഞാന്‍ ഒഴിവാക്കിയതാണ്. മദ്യപിച്ചിട്ട് പറ്റിപോയോതാണ് എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു.

സ്ഥിരം പരിപാടി

സ്ഥിരം പരിപാടി

എന്നാല്‍ ഈയിടെ മറ്റൊരു പെണ്‍കുട്ടിവിളിച്ച് ചിലകാര്യങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. അതിനുപുറമെ മറ്റു ചില വിവരങ്ങളും എനിക്ക് കിട്ടി. അപ്പോഴാണ് മദ്യപിച്ചതുകൊണ്ട് പറ്റിപ്പോയ അബദ്ധമല്ലിത് എന്നെനിക്ക് ബോധ്യമായത്. ഇത് സ്ഥിരം ഉള്ളപരിപാടിയാണ്, അതുകൊണ്ട് ആരെങ്കിലുമൊക്കെ കാര്യങ്ങള്‍ പുറത്ത് പറയണം എന്നതിനാലാണ് താന്‍ പോസ്റ്റിട്ടതെന്ന് ആരതി അറിയിച്ചു.

മറ്റുചിലരും

മറ്റുചിലരും

രൂപേഷ് കൂമാറില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് മറ്റുചിലരും തന്നോട് പറഞ്ഞിട്ടുണ്ട്. രൂപേഷ് കുമാറിന്റെ ഒരു സുഹൃത്തില്‍ നിന്ന് തനിക്കുണ്ടായ അനുഭവങ്ങള്‍ ഒരു പെണ്‍കുട്ടി തന്നോട് പറഞ്ഞിട്ടുണ്ട്. അവളുടെ അനുഭവം കേട്ട് തരിച്ചു നിന്നുപോയി. ഇവരൊക്കെ ഒരു സംഘമാണ്.

ഫെമനിസം

ഫെമനിസം

രൂപേഷ് കുമാര്‍ ഫെമനിസം പറയുന്നത് കൊണ്ട് ഞാന്‍ കൂടേപ്പോയി എന്നാണ് ഇപ്പോള്‍ നടക്കുന്ന ഒരു പ്രചരണം. എന്നാല്‍ ആയാള്‍ ഫെമിനിസം പറയുന്നുണ്ടോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും പറയുന്നുണ്ടോ എന്നത് എന്റെ വിഷയമല്ല.

തൂത്തുകുടി

തൂത്തുകുടി

ജോലിയുടെ ഭാഗമായി തൂത്തുകുടി പോലുള്ള പ്രശ്‌നബാധിത പ്രദേശത്ത് പോകുമ്പോള്‍ കൂടെ ഒരാള്‍ വേണമെന്നേ ആഗ്രഗിച്ചിരുന്നുള്ളു. അത് ആണാണോ, പെണ്ണാണോ, ട്രാന്‍സ്ജന്‍ജന്‍ഡറോ ആരോ ആയിക്കോടെ, ഒരാള്‍ വേണമെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു.

കൂടെപോയത്

കൂടെപോയത്

അപ്പോഴാണ് രൂപേഷും തുത്തുകുടിക്ക് വരാന്‍ തയ്യാറാണെന്ന് അറിയിച്ചത്. അതുകൊണ്ട് മാത്രമാണ് അയാളുടെ കൂടെപോയത്. അല്ലാതെ അയാള്‍ പറയുന്ന രാഷ്ട്രീയമോ ആയാളുടെ രാഷ്ട്രീയം നോക്കിയോ അല്ലകൂടെ പോയതെന്നും ആരതി പറഞ്ഞു.

ബാലപീഡനം അല്ല

ബാലപീഡനം അല്ല

ആരതിയുടെ പോസ്റ്റിന് താഴെ പരാമര്‍ശിക്കപ്പെട്ട 'പൂമൊട്ടുകളെ കൈവെള്ളയിലിട്ട് ഞെരിച്ചിട്ടല്ല വരാന്‍ പോകുന്ന വസന്തത്തെക്കുറിച്ച് സംസാരിക്കേണ്ടത്.' എന്നവരികള്‍ സംവിധായകനെതിരേയുള്ള ബാലപീഡനത്തിന്റെ സൂചനകളാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു എന്നാല്‍ താന്‍ ബാലപീഡനം അല്ല താന്‍ ഉദ്ദേശിച്ചിട്ടില്ല. സത്രീകളുടെ കരിയര്‍, അവരുടെ ആഗ്രഹങ്ങള്‍ സ്വാതന്ത്രം എന്നതിനേയാണ് പൂമൊട്ടുകള്‍ എന്ന്ത് കൊണ്ട് താന്‍ ഉദ്ദേശിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

രണ്ടുദിവസങ്ങള്‍ക്കുശേഷം

രണ്ടുദിവസങ്ങള്‍ക്കുശേഷം

പോസ്റ്റ് പുറത്തുവന്നതോടെ രൂപേഷിനെതിരെ പോലീസ് കേസ് കൊടുക്കണമെന്ന ആവശ്യവുമായി ധാരാളം ആളുകള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇ്‌പ്പോള്‍ കേസ് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും രണ്ടുദിവസങ്ങള്‍ക്കുശേഷം പോലീസില്‍ പാരാതി കൊടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും ആരതി വണ്‍ഇന്ത്യയോട് പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ആരതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

English summary
arathi renjith say about harassment issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X