'ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു'; രോഗാവസ്ഥയുടെ അപ്‌ഡേറ്റ് പുറത്തുവിട്ട് ആറാട്ടണ്ണന്‍; വിമര്‍ശനം
സമൂഹ മാധ്യമങ്ങളില്‍ ഏറെ സുപരിചിതനായ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി തനിക്ക് ക്യാന്‍സറാണെന്ന് വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ഞെട്ടല്‍ സൃഷ്ടിച്ചിരുന്നു. തനിക്ക് മജ്ജയെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന ക്യാന്‍സറാണെന്നായിരുന്നു ആറാട്ടണ്ണന്റെ വെളിപ്പെടുത്തല്‍. തന്റെ അച്ഛന്‍ ഇതേ രോഗം ബാധിച്ചാണ് മരിച്ചതെന്നും താന്‍ ഇനി രണ്ടു മാസം കൂടിയേ ജീവിച്ചിരിക്കുള്ളൂ എന്നും ആറാട്ടണ്ണന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ഈ പോസ്റ്റുകള്‍ വന്നതിനു പിന്നാലെ ഫോളോവേഴ്‌സ് ആശയക്കുഴപ്പത്തില്‍ ആയിരുന്നു. ആറാട്ടണ്ണന്റെ വെളിപ്പെടുത്തല്‍ വിശ്വസിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിലായിരുന്നു ഫോളോവേഴ്‌സ്. കാരണം റീച്ച് കിട്ടാന്‍ വേണ്ടി എന്തും പറയുന്ന ചരിത്രമുണ്ട് സന്തോഷ് വര്‍ക്കിക്ക്. അതിനാല്‍ തന്നെ കാന്‍സറാണെന്ന പുതിയ വെളിപ്പെടുത്തലും റീച്ച് കൂട്ടാനുള്ള തന്ത്രമാണോ എന്നാണ് പലരും ചോദിക്കുന്നത്. തനിക്ക് മാരകമായ രോഗമാണെന്ന് വെളിപ്പെടുത്തിയിട്ടും നിരവധി പേര്‍ ആറാട്ടണ്ണനെ പരിഹസിച്ചു കൊണ്ടാണ് കമന്റുകള്‍ ഇട്ടത്.

ആരോടും ദേഷ്യവും വൈരാഗ്യവും ഇല്ലെന്നും താന്‍ ക്രഷ് ആണെന്ന് പറഞ്ഞ എല്ലാവരോടും സോറി പറയുന്നുവെന്നും കഴിഞ്ഞ ദിവസമിട്ട പോസ്റ്റില്‍ ആറാട്ട് അണ്ണന്‍ കുറിച്ചിരുന്നു. നിത്യ മേനോന്‍, മോഹന്‍ലാല്‍, ഒമര്‍ ലുലു, ഹണി റോസ് എന്നിവരോടൊക്കെ മാപ്പും ചോദിക്കുന്നുണ്ട്.
തനിക്ക് മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സറിന്റെ ഒന്നാമത്തെ സ്റ്റേജ് ആണെന്നും ഒന്നോ രണ്ടോ വര്‍ഷം ജീവിച്ചിരിക്കാമെന്നും പിന്നീടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ആറാട്ട് അണ്ണന്‍ കുറിച്ചു. നടന്‍ ഇന്നസെന്റ് ക്യാന്‍സറിനെ ചിരിയോടെ നേരിട്ടതു പോലെ ഞാനെന്റെ അസുഖത്തെ നേരിടും... എന്ന് തുടങ്ങി ആറാട്ടണ്ണന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ക്ക് വലിയ പ്രതികരണമാണ് വന്നത്. പലരും രോഗം ഭേദമാകാന്‍ ആശംസിക്കുകയും ചെയ്തു. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, സാന്ദ്ര തോമസ് തുടങ്ങിയവര്‍ തന്നെ കോണ്‍ടാക്ട് ചെയ്ത് രോഗവിവരം അന്വേഷിച്ചതായി സന്തോഷ് വര്‍ക്കി വെളിപ്പെടുത്തി.
എന്നാല്‍ രോഗ വിവരത്തെക്കുറിച്ച് പുതിയൊരു പോസ്റ്റ് ഇട്ടതോടെ ആറാട്ടണ്ണന് എതിരെയുള്ള സൈബര്‍ അറ്റാക്ക് കൂടിയിരിക്കുകയാണ്. തനിക്ക് ഒരു ഡോക്ടറുടെ സെക്കന്‍ഡ് ഒപ്പീനിയന്‍ ലഭിച്ചെന്നും ക്യാന്‍സര്‍ ഇല്ലെന്നും ആറാട്ടണ്ണന്‍ വെളിപ്പെടുത്തിയത് വിവാദമായി. ആദ്യ ഡോക്ടര്‍ക്ക് പിഴവ് പറ്റിയതാണെന്ന് ഗുരുതരമായ ആരോപണവും ഉയര്‍ത്തുന്നുണ്ട്. ഈ വെളിപ്പെടുത്തലോടെ വലിയ വിമര്‍ശനമാണ് സമൂഹം മാധ്യമങ്ങളില്‍ സന്തോഷ് വര്‍ക്കി നേരിടുന്നത്.
ഞാന്‍ പറയേണ്ടത് പറഞ്ഞു. നിങ്ങള്‍ക്കെന്നെ വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. അത് നിങ്ങളുടെ ചോയ്‌സ്. ഒരാള്‍ക്ക് അസുഖം ഇല്ല എന്ന് അറിയുമ്പോള്‍ സന്തോഷിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസിലാക്കാന്‍ പറ്റുന്നില്ല - എന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള ആറാട്ടണ്ണന്റെ മറുപടി. റീച്ചിനു വേണ്ടി കാന്‍സര്‍ എന്ന മാരക രോഗം വച്ചാണ് നീ ആളുകളെ പറ്റിച്ചതെന്നായിരുന്നു ഒരാളുടെ വിമര്‍ശനം.












Click it and Unblock the Notifications