എല്ലാം നിവൃത്തികേടു കൊണ്ട്; സത്യാവസ്ഥ തുറന്നു പറഞ്ഞ് ആറാട്ടണ്ണന്: ചിലര്‍ പണപ്പിരിവ് നടത്തി
സമൂഹ മാധ്യമങ്ങളില്‍ എല്ലാവര്ക്കും സുപരിചിതനായ സിനിമാ നിരൂപകന് ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്കി തനിക്ക് മാരകമായ കാന്‍സര്‍ ആണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മജ്ജയെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സറാണ് തനിക്കെന്നും ഇനി കൂടിപ്പോയാല്‍ രണ്ടു മാസം മാത്രമേ ജീവിച്ചിരിക്കൂ എന്നും വളരെ വൈകാരികമായി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. അച്ഛന് മരിച്ചത് ഇതേ രോഗത്താല്‍ ആണെന്നും ആറാട്ടണ്ണന് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ആറാട്ടണ്ണന്റെ പോസ്റ്റ് വിശ്വസിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഫോളോവേഴ്സും ആശയക്കുഴപ്പത്തിലായി.
ആറാട്ട് അണ്ണന്റെ ഈ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. നിരവധി പേര് രോഗം സൗഖ്യമാകട്ടെ എന്ന് ആശംസിച്ചപ്പോള്‍ മറ്റു പലരും ഇത് റീച്ച് കൂടാനുള്ള ആറാട്ടണ്ണന്റെ തന്ത്രമാണെന്ന് വിമര്‍ശിച്ചു. എന്നാല്‍ റീച്ച് കൂട്ടാന്‍ ആരെങ്കിലും കാന്‍സര്‍ ആണെന്ന് പറയുമോ എന്നായിരുന്നു ആറാട്ടണ്ണന്റെ മറുപടി. ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി, ഷീലു എബ്രഹാം തുടങ്ങിയവര്‍ തന്റെ രോഗവിവരം അന്വേഷിച്ചിരുന്നുവെന്നും ഇയാള്‍ ഫോളോവേഴ്സിനെ അറിയിച്ചു.
എന്നാല്‍ തൊട്ടടുത്ത ദിവസം തനിക്ക് കാന്‍സറില്ലെന്നും ഡോക്ടര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും പറഞ്ഞുകൊണ്ട് ആറാട്ടണ്ണന് പുതിയൊരു ഫേസ്ബുക്ക് പോസ്റ്റ് ഇറക്കി. ആദ്യം കാണിച്ച ഡോക്ടര്‍ക്ക് തെറ്റു പറ്റിയെന്നും രണ്ടാമതൊരു ഡോക്ടറെ കണ്ടപ്പോഴാണ് രോഗമില്ലെന്ന് വെളിപ്പെടുത്തിയത് എന്നും ആറാട്ടണ്ണന് കൂട്ടിച്ചേര്‍ത്തു.

ഇതോടെ സന്തോഷ് വര്‍ക്കിക്ക് എതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമായി. രോഗ സൗഖ്യം ആശംസിച്ചവര്‍ പോലും ആറാട്ടണ്ണന് എതിരെ വലിയ വിമര്‍ശനമാണ് ഉന്നയിച്ചത്. എന്നാല്‍ ഒരാള്‍ക്ക് അസുഖമില്ല എന്ന് അറിയുമ്പോള്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ തിരിച്ചുള്ള ചോദ്യം. സമീപകാലത്തായി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ആറാട്ടണ്ണന് ഈ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വീണ്ടും വൈറല്‍ ആയിരുന്നു.
ഇപ്പോഴിതാ, ഇത്തരം പോസ്റ്റുകളുടെ സത്യാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ആറാട്ടണ്ണന്. താന്‍ ഫീല്‍ഡ് ഔട്ടായി എന്ന പരിഹാസം കേട്ടു കേട്ട് നിവൃത്തികേട് കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത് എന്നാണ് സന്തോഷ് വര്‍ക്കിയുടെ വിശദീകരണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇത്തരം ഒരു വ്യാജ കഥ മെനഞ്ഞുണ്ടാക്കാനുള്ള കാരണം സന്തോഷ് വര്‍ക്കി വ്യക്തമാക്കിയത്.
നിങ്ങളെല്ലാവരുമാണ് എന്നെ വൈറലാക്കിയത്. ഈ അവസ്ഥയില്‍ എന്നെ എത്തിച്ചത് നിങ്ങളാണ്. ഞാന്‍ ആരോടും എന്നെ വൈറലാക്കാന്‍ പറഞ്ഞിട്ടില്ല. ചിലര്‍ തന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്നും ആറാട്ടണ്ണന് ആരോപിച്ചു. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത മീഡിയക്കാരും എന്നെ അവഗണിക്കാന്‍ തുടങ്ങി. ആറാട്ടണ്ണന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞുണ്ടാക്കി. ആറാട്ടണ്ണന്റെ റീച്ച് പോയി എന്നൊക്കെ പ്രചരിപ്പിച്ചപ്പോഴാണ് മനംനൊന്ത് ഇങ്ങനെ പറഞ്ഞത്.
എന്റെ അവസ്ഥ നിങ്ങള്‍ മനസിലാക്കണമെന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു. സന്തോഷ് വര്‍ക്കിയുടെ വെളിപ്പെടുത്തലിനെതിരേ പലരും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. വ്യാജ കഥയുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് കേസ് നല്‍കുമെന്നും പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications