Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രോളന്മാർക്കെതിരെ ശരണ്യമോഹന്റെ ഭർത്താവിന്റെ 'മാസ്സ്' ട്രോൾ; ഹൊ.. ഇങ്ങനെയും ഉണ്ടോ മറുപടി!!!

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡയകളിൽ വൈറലായതായിരുന്നു നടി ശരണ്യ മോഹനെതിരെയുള്ള ട്രോൾ. വിവാഹ ശേഷം നടി വണ്ണം വെച്ചതാണ് ട്രേളന്മാരുടെ ആയുധം. വിവാഹശേഷം സ്ത്രീകൾ വണ്ണം വെയ്ക്കുന്നത് സാധാരണമാണ്.

എന്നാൽ സിനിമ നടികളാണെങ്കിൽ കഥയാകെ മാറും ഇതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. സിനിമ നടികൾ വണ്ണം വെയ്ക്കുന്നത് പ്രേക്ഷകർക്ക് സഹിക്കില്ല. ഇത് ട്രോളന്മാരുടെ കാലമോയതോടെ ട്രാളി കൊല്ലുകയും ചെയ്യും.

ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെ പെട്ടുപോയി

ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതോടെ പെട്ടുപോയി

ശരണ്യമോഹൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ട്രോളുകൾക്ക് ആധാരം.

വണ്ണം കൂടിയത് സഹിച്ചില്ല

വണ്ണം കൂടിയത് സഹിച്ചില്ല

തടിച്ചിരിക്കുന്ന ഫോട്ടോ പലരെയും ഞെട്ടിച്ചു കളഞ്ഞു. പലവരും ട്രോളിയും ചിലർ പരിഹസിച്ചും രംഗത്ത് എത്തുകയായിരുന്നു.

മറുപടിയുമായി ഭർത്താവ് രംഗത്ത്

മറുപടിയുമായി ഭർത്താവ് രംഗത്ത്

എന്നാൽ പരിഹസിച്ചവർക്കും ട്രോളിയവർക്കും ചുട്ട മറുപടിയുമായി ശരണ്യയുടെ ഭർത്താവ് അരവിന്ദ് കൃഷ്ണനാണ് രംഗത്തെത്തിയത്.

ഭാരതത്തിൽ നീറുന്ന ഒരുപാട് വിഷയങ്ങളുണ്ട്...

ഭാരതത്തിൽ നീറുന്ന ഒരുപാട് വിഷയങ്ങളുണ്ട്...

ആരോടും പ്രതികരിക്കാനില്ല. ഭാരതത്തിൽ ഒരുപാട് നീറുന്ന വിഷയങ്ങളുണ്ട്. എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ആ വിഷയത്തിൽപ്പെടുന്നതല്ലെന്ന് അരവിന്ദ് കൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

കുറയ്ക്കാൻ മാത്രമല്ല വെക്കാനും പറ്റും ഈ 'വണ്ണം'

കുറയ്ക്കാൻ മാത്രമല്ല വെക്കാനും പറ്റും ഈ 'വണ്ണം'

വണ്ണം എന്നു പറയുന്നത് വയ്ക്കാനും കുറയ്ക്കാനും ഉള്ളതാണെന്നും അരവിന്ദ് കൃഷ്ണൻ വ്യക്തമാക്കുന്നു.

'മാസ്സ്' ഇതാണ് ഹേ....

'മാസ്സ്' ഇതാണ് ഹേ....

ഇഷ്ടപ്പെട്ട മേഖല വേണ്ടെന്ന് വച്ച് നല്ല ഭാര്യയും പിന്നീട് നല്ല അമ്മയും ആകാൻ അവൾകാണിച്ച മാസ്സൊന്നും ട്രോളുണ്ടാക്കിയവനും അത് വൈറലാക്കിയ 'നല്ല' മനസുകാരും ചെയ്തിട്ടില്ലെന്നും വിമർശിക്കുന്നു.

ഫേസ്ബുക്കിൽ സജീവം

വിവാഹ ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും ഫേസ് ബുക്കില്‍ സജീവമാണ് ശരണ്യാ മോഹന്‍. വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. ഇതാണ് ശരണ്യ മോഹന് പണി കോടുത്തതും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+