കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിക്കും വേണ്ട, സര്‍ക്കാരിനും വേണ്ട; പ്രായമായെന്ന പരിഗണനപോലുമില്ല...

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്തയച്ചു. ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഓഫീസില്ലെന്ന് നിയമസഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ക്ക് വിഎസ് കത്തയച്ചത്.

നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ല, ക്യാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേകം മുറിയോ പദവിയോ നല്‍കുന്നില്ല, മുതിര്‍ന്ന അംഗമായിട്ടും ആ പരിഗണന ലഭിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതികള്‍ ഉന്നയിച്ചാണ് വിഎസ് കത്തയച്ചിരിക്കുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്റെ ഓഫിസിന് മാറ്റമില്ലെന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.ഇതിനു പിന്നാലെയാണ് വിഎസിന്റെ കത്ത്.

 ഓഫീസ്

ഓഫീസ്

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്റെ ഓഫിസിന് മാറ്റമില്ലെന്ന് തിങ്കളാഴ്ച രാവിലെ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് കത്തയച്ചത്.

 പ്രവര്‍ത്തന ചിലവ്

പ്രവര്‍ത്തന ചിലവ്

ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫിസ് ഐഎംജിയില്‍ തന്നെ പ്രവര്‍ത്തിക്കും. കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞെന്നും ഇതുവരെ പ്രവര്‍ത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നും പിണറായി വിജയന്‍ രേഖാമൂലം സഭയില്‍ മറുപടി നല്‍കി.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

ഇതോടെ സെക്രട്ടറിയേറ്റില്‍ ഓഫിസ് വേണമെന്ന വിഎസിന്റെ ആവശ്യമാണ് മുഖ്യമന്ത്രി തള്ളിയത്.

സെക്രട്ടേറിയറ്റില്‍

സെക്രട്ടേറിയറ്റില്‍

സെക്രട്ടറിയേറ്റിലെ പുതിയ അനക്‌സ് മന്ദിരത്തില്‍ തനിക്ക് ഓഫിസ് വേണമെന്നും എങ്കിലെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുവെന്നുമായിരുന്നു വിഎസിന്റെ ആവശ്യം.

English summary
ARC office not to function from Secretariat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X