കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെ പിന്തുണച്ച് പൗവ്വത്തിലിന്റെ ലേഖനം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഗാസ വിഷയത്തില്‍ ഇസ്രായേലിന് പരസ്യ പിന്തുണയുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍. വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളേയും ആര്‍ച്ച് ബിഷപ്പ് രൂക്ഷമായി വിമര്‍ശിക്കുന്നു.

ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'കേരള മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്' എന്ന ലേഖനത്തിലാണ് മാര്‍ പൗവ്വത്തിലിന്റെ വിമര്‍ശനം. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

Deepika

ഗാസയില്‍ ഓരോ ദിവസവും മരിക്കുന്നവരുടെ കൃത്യമായ കണക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ കണക്കുകളെല്ലാം ഇസ്രായേലിന് എതിരാണെന്നും ആര്‍ച്ച് ബിഷപ്പ് പറയുന്നു. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് അയക്കുന്ന റോക്കറ്റുകളുടെ എണ്ണം പോലും ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറയുന്നു.

ഇസ്രായേലില്‍ കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും സൈനികരാണ്. ഗാസയില്‍ കൊല്ലപ്പെട്ടത് സാധാരണക്കാരും. ഇതിനെ പരിഹാസത്തോടെയാണ് ആര്‍ച്ച് ബിഷപ്പ് കാണുന്നത്.

ഇസ്രായേലില്‍ കൊല്ലപ്പെട്ടത് ഏതാനും പേര്‍ മാത്രം. അതും കൂടുതല്‍ സൈനികര്‍ തന്നെ. അത്രക്ക് സൂക്ഷ്മമായി സൈനികരുടെ തലയില്‍ മാത്രം റോക്കറ്റ് അയക്കാന്‍ കഴിയുന്ന ഗാസക്കാരുടെ വൈദഗ്ധ്യം അസാധാരണമെന്നേ പറയാന്‍ കഴിയൂ- പൗവ്വത്തില്‍ പിതാവ് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

ഇസ്രായേലിന്റെ ഷെല്‍ വര്‍ഷം മുഴുവന്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കാണ്. അത്തരം ക്യാമ്പുകളില്‍ ഭീകരവാദികള്‍ താവളമടിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ട കാര്യം ഇവിടത്തെ മാധ്യമങ്ങള്‍ക്കില്ലല്ലോ എന്നും അദ്ദേഹം പരിഹസിക്കുന്നു. ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് തുരങ്കങ്ങള്‍ നിര്‍മിക്കുന്ന കാര്യവും ഇവിടത്തെ മാധ്യമങ്ങള്‍ക്ക് പറയനാവില്ലെന്നും അദ്ദേഹം പറയുന്നു.

ഇറാഖില്‍ ഐസിസുകാര്‍ നടത്തുന്ന ക്രൂരത ഇവിടത്തെ മാധ്യമങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. വസ്തുതകള്‍ക്ക് നേരെ കണ്ണടക്കരുതെന്നും അദ്ദേഹം പറയുന്നു

English summary
Arch Bishop Mar Joseph Powathil supports Israel in Gaza isse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X