കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനിയറകള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച്ച: മറയൂരിലെ മുനിയറകള്‍ നാശത്തിന്റെ വക്കില്‍...

  • By Desk
Google Oneindia Malayalam News

ഇടുക്കി: ചരിത്രത്തിന്റെ ഏടുകള്‍ കാലത്തിനൊപ്പം സംരക്ഷിക്കപ്പെടേണ്ടവയാണെങ്കിലും പലപ്പോഴും ചരിത്രത്തിന്റെ സമാരകശേഷിപ്പുകള്‍ സംരക്ഷിക്കപ്പെടാതെ നശിച്ചു പോകുന്നതാണ് പതിവ് . ഈ പതിവ് മറയൂരിലും തെറ്റിയിട്ടില്ല.മറയൂരിന് ഒരുപാട് ചരിത്രങ്ങളുണ്ട്. ചന്ദനമരങ്ങളുടെ നാടായ മറയൂരിലെ പ്രധാന കാഴച്ചകളിലൊന്നാണ് പുരാതനമായ മുനിയറകള്‍.എന്നാല്‍ ഈ മുനിയറകള്‍ ഇന്ന് നാശത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്.

muniyara

മറയൂര്‍- കോവില്‍ക്കടവ് ഭാഗത്തുള്ള മുനിയറകളാണ് വേണ്ട വിധം സംരക്ഷണം കിട്ടാതെ കാടുക്കയറി നശിക്കുന്നത്.ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളിലേറെയും മുനിയറകളുടെ ചരിത്രമുറങ്ങുന്ന ഈ പ്രദേശങ്ങള്‍ കാണാതെ പോകാറില്ല. എന്നാല്‍ പലയിടങ്ങളിലും മുനിയറകള്‍ സംരക്ഷണമില്ലാതെ നശിച്ചു തുടങ്ങിയതോടെ മുനിയറകള്‍ കാണാനെത്തുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. മുനിയറകള്‍ സംരക്ഷിക്കുതിന്റെ ഭാഗമായി 2 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുനിയറകള്‍ക്ക് ചുറ്റും സംരക്ഷണ വേലി സ്ഥാപിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും പഞ്ചായത്ത് സ്വീകരിക്കാതെ വന്നതോടെ മുനിയറകള്‍ സംരക്ഷണമില്ലാതെ നശിക്കാന്‍ തുടങ്ങി എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതേസമയം കാടുക്കയറി കിടക്കുന്ന ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി കഴിഞ്ഞിരിക്കുകയാണ്. മാമുനിമാര്‍ വസിച്ചിരുന്നതായി വിശ്വസിക്കുന്ന പ്രസിദ്ധമായ മുനിയറകള്‍ മറയൂരിന്റെ സാംസ്‌ക്കാരികവും പാരമ്പര്യവും വിളിച്ചോതുന്ന അഭിഭാജ്യ ഘടകമാണ്. ഈ ചരിത്ര ശേഷിപ്പുകള്‍ തലമുറകളിലേക്ക് കൈമാറേണ്ട സാഹചര്യം നില നില്‍ക്കവെയാണ് ഇവ സംരക്ഷണംമില്ലാതെ നശിച്ചുക്കൊണ്ടിരിക്കുന്നത്. എത്രയും വേഗം മുനിയറകള്‍ വൃത്തിയാക്കി,സംരക്ഷിച്ചില്ലെങ്കില്‍ കാലത്തിന്റെ ചരിത്രസ്മാരകങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാകില്ലെന്നത് ഉറപ്പ്.

ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു! രാജേഷിനെ എന്തിന് കൊല്ലണം.! വെളിപ്പെടുത്തലുമായി നൃത്താധ്യാപികഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു! രാജേഷിനെ എന്തിന് കൊല്ലണം.! വെളിപ്പെടുത്തലുമായി നൃത്താധ്യാപിക

English summary
archaeological prominent muniyara destroyed in marayur,no care for rescuing the historical symbols
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X